June 3, 2026
വൃക്ഷായുര്‍വ്വേദവും ഗോശാലകളും പ്രചരിപ്പിക്കപ്പെടട്ടെ…

പത്താംനൂറ്റാണ്ടില്‍ ‘പാല’ സാമ്രാജ്യം ഭരിച്ചിരുന്ന ഭീംപാല രാജസന്നിധിയിലെ കൊട്ടാരം വൈദ്യനായ സുരപാലന്‍ രചിച്ച ഭാരതീയ കൃഷി വിഞ്ജാന ശാസ്ത്ര ഗ്രന്ഥമായ ‘വൃക്ഷായുര്‍വേദ’വും കൗടില്യന്‍റെ അര്‍ത്ഥശാസ്ത്രവുമെല്ലാം പശു – സസ്യലതാദികളുടെ സംരക്ഷണവും പരിപാലനവും സംബഡിക്കുന്ന വിഞ്ജാന കലവറകളാണ്.
സസ്യങ്ങളുടെ വളര്‍ച്ചയ്ക്ക് ദ്രാവകരൂപത്തിലുള്ള ‘കുനാപജല്‍’ ഉപയോഗിയ്ക്കുവാന്‍ ‘വൃക്ഷായുര്‍വേദം’ പറയുന്നു.നാടന്‍ പശുക്കള്‍ നല്‍കുന്ന ചാണകം,ശര്‍ക്കര, മുളപ്പിച്ച ഉഴുന്ന്,പച്ചിലകള്‍ ചേര്‍ത്ത് തയ്യാറക്കുന്ന ഹെര്‍ബല്‍ ‘കുനാപജല്‍’ അഥവാ ഹരിത കഷായം മികച്ച വിളവ് നല്‍കുന്നതായി പ്രകൃതി കര്‍ഷകര്‍ അടയാളപ്പെടുത്തുന്നു.
പഞ്ചഭൂത നിര്‍മ്മിതമായ മനുഷ്യ ശരീരത്തെപ്പോലെ വൃക്ഷങ്ങളെയും സമീപിയ്ക്കുന്ന രീതിയാണ് ഭാരതീയ ആചാര്യന്മാര്‍ സ്വീകരിച്ചിരുന്നത്.
നാടന്‍ പശുക്കളുടെ ഗോശാലകളെ സ്നേഹിയ്ക്കുന്ന സമൂഹത്തിന് മാത്രമേ വൃക്ഷായുര്‍വേദ രചന നിര്‍വഹിച്ച കാലഘട്ടത്തിലെ കൃഷിരീതികള്‍ സ്വാംശീകരിയ്ക്കാന്‍ കഴിയൂ എന്നതാണ് സത്യം.
ഗോശാലകള്‍ നമ്മുടെ കൃഷിയും പ്രകൃതിയും സംരക്ഷിയ്ക്കുവാന്‍ അത്യന്താപേക്ഷിതമാണെന്ന് പുതു തലമുറ അറിയുന്നില്ല.
നാടന്‍ ഗോക്കളെ കുറിച്ച് മനസിലാക്കാന്‍ ക്യാന്‍സര്‍ ചികിത്സാശാസ്ത്രത്തിലെ ഗവേഷകര്‍ തയ്യാറാകുന്നു. പാലും നെയ്യും തമ്മിലുള്ള സ്വഭാവ ഗണത്തിലെ വ്യത്യാസം സംബന്ധിച്ച ര്‍ഷി വചനങ്ങളില്‍ ശാസ്ത്ര ലോകം ആകൃഷ്ടരാകുന്നത് സ്വാഗതാര്‍ഹമാണ്.
അഗ്നിയില്‍ പാല്‍ ഒഴിച്ചാല്‍ അഗ്നി കെടും. അഗ്നിയില്‍ നെയ്യ് ഒഴിച്ചാല്‍ അഗ്നി ജ്വലിയ്ക്കും എന്നാണ് പ്രമാണം.
നാടന്‍ പശുവിന്‍റെ വെണ്ണയുടെ സ്വാദ് പുതു തലമുറയിലെ കുട്ടികള്‍ അറിഞ്ഞിട്ടില്ല.
ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ നിര്‍ജ്ജീവമാക്കാനും, ദഹനേന്ദ്രിയ പ്രവര്‍ത്തനം സുഗമമാക്കാനും നാടന്‍ പശുവിന്‍ നെയ്യ് നല്ലതെന്ന് ആയുര്‍വേദം സമര്‍ത്ഥിയ്ക്കുന്നു.
സ്വര മാധുര്യവും സൗകുമാര്യവും ദഹന ക്രമവും രുചി മാധുര്യവും നില നിര്‍ത്താന്‍ ഔഷധമായി ‘നെയ്യ്’ ഉപയോഗിയ്ക്കണമെന്നാണ് ആചാര്യന്മാര്‍ പഠിപ്പിച്ചത്.
ആചാര്യ വിധികളെ ധനം സമ്പാദിയ്ക്കാന്‍ മതാചാരങ്ങളായി അവതരിപ്പിയ്ക്കുന്നവര്‍ സമൂഹത്തെ അന്ധകാരത്തിലേക്ക് നയിക്കുന്നു.
രാഷ്ട്രീയക്കാര്‍ക്ക് ‘ഗോക്കള്‍’ – ഒരു ‘ജീഹശശേരമഹ അിശാമഹ’ മാത്രമാണ്. കൃഷിക്കാരന് ‘ഗോക്കള്‍ മിത്രമാണ് – സഹജീവിയാണ്.
നാടന്‍ പശുക്കളുടെ വംശശുദ്ധി നിലനിര്‍ത്തേണ്ടത് ആരോഗ്യമുള്ള സമൂഹത്തിന് ആവിശ്യമാണ്.ലാഭം മാത്രം ലക്ഷ്യമിടുന്ന വിദ്യാലയങ്ങള്‍ ‘നാട്ടുചികിത്സയും നാട്ടറിവ് സ്രോതസ്സുകളും നാം വിസ്മരിച്ചു’.
വിഷരഹിതവും ഗുണമേന്മയുള്ള അ2 പാലും, പാല്‍ ഉത്പന്നങ്ങളും പ്രദേശികമായി ലഭ്യമാക്കാന്‍ ഗോശാലകളും,പ്രകൃതി ജീവന കൃഷിയും നിലനില്‍ക്കണം.
ആരോഗ്യമുള്ള ജനതയുടെ നിലനില്‍പിന് നാടന്‍ പശുക്കളുടെ ഗോശാലകള്‍ ആവിശ്യമാണ്.
നാടന്‍ പശുക്കള്‍ നല്‍കുന്ന മൂത്രം, ചാണകം,പാല്‍,പാലില്‍ നിന്ന് ഉല്‍പാദിപ്പിയ്ക്കുന്ന തൈര്,നെയ്യ് എന്നീ
അഞ്ച് വസ്തുക്കള്‍ ഉപയോഗിച്ചാണ് ‘പഞ്ചഗവ്യം’ നിര്‍മ്മിയ്ക്കുന്നത്.
വിളകളിലെ കീടങ്ങളെ പ്രതിരോധിയ്ക്കുവാന്‍ ‘പഞ്ചഗവ്യം’ ഉത്തമമാണ്.
ജീവിതാന്ത്യം വരെ പ്രകൃതിയുടെ താളാത്മകതയെ നിലനിര്‍ത്താന്‍ പരിശ്രമിയ്ക്കുന്ന നമ്മുടെ നാടന്‍ പശുക്കളുടെ വംശശുദ്ധി സംരക്ഷിയ്ക്കുവാവാന്‍ ഗോശാലകളിലേക്കുള്ള പ്രയാണം കാലത്തിന്‍ ശബ്ദമാണ്. ആ ശബ്ദം കാതോര്‍ക്കുന്ന കര്‍ഷക മനസ്സുകള്‍ ഉണരേണ്ടതുണ്ട്…

Spread the love