News

സംസ്ഥാനത്തെ പശുക്കൾക്കും ഉടമയ്ക്കും ഇൻഷുറൻസ് പരിരക്ഷ…
July 14, 2025
സംസ്ഥാനത്തെ പശുക്കൾക്കും ഉടമയ്ക്കും ഇൻഷുറൻസ് പരിരക്ഷ…

അത്യുത്പാദന ശേഷിയുള്ള കന്നുകാലികളുടെ ആകസ്മിക മരണം, ഉത്‌പാദന ക്ഷമതയിലും പ്രത്യുത്‌പാദന ക്ഷമതയിലും ഉണ്ടാകുന്ന നഷ്ടം എന്നിവയിൽ കർഷകന് അതിജീവനം നൽകാൻ മൃഗസംരക്ഷണ വകുപ്പിൻ്റെ ഇൻഷൂറൻസ് പദ്ധതി. അസുഖം ബാധിച്ച് പശു ചത്താലോ രോഗബാധിതമായാലോ കർഷകന് 60000-65000 രൂപ ഇൻഷുറൻസ് തുകയായി ലഭിക്കും. പ്രകൃതിക്ഷോഭത്താലുള്ള ഉരു നഷ്ടത്തിനും ഈ പദ്ധതിക്കുകീഴിൽ പരിരക്ഷയുണ്ട്. ഉടമയായ കർഷകനും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.അപകടമരണം,പൂർണമോ ഭാഗികമോ ആയ അംഗവൈകല്യം എന്നിവയ്ക്ക് അഞ്ചുലക്ഷംവരെയാണ് ലഭിക്കുക. അഞ്ചുലക്ഷം രൂപയ്ക്ക് വെറും 100 രൂപ കർഷകൻ പ്രീമിയമായി അടച്ചാൽ […]

പശു വളർത്തലിന് അഞ്ച് സർക്കാർ പദ്ധതികൾ…
July 14, 2025
പശു വളർത്തലിന് അഞ്ച് സർക്കാർ പദ്ധതികൾ…

1.ക്ഷീരഗ്രാമം : തിരഞ്ഞെടുത്ത 40 ഗ്രാമപഞ്ചായത്തുകളിൽ ജനകീയാസൂത്രണ പദ്ധതി വിഹിതം കൂടി ഉൾപ്പെടുത്തിയുള്ള പദ്ധതിയാണിത്. ഒരു യൂണിറ്റിന് 25 ലക്ഷം രൂപ സബ്സിഡിയുണ്ട്. 2.കിടാരി പാർക്ക് യൂണിറ്റ്:കിടാരികളെ വ്യാവസായികാടിസ്ഥാനത്തിൽ വളർത്തുന്നതിനും സർക്കാരിന്റെ പദ്ധതി ഗുണഭോക്താക്കൾക്കു വിൽപന നടത്തുന്നതിനുമായി വ്യക്തികൾ, ഗ്രൂപ്പുകൾ, ക്ഷീരസംഘങ്ങൾ എന്നിവർക്കുള്ള പദ്ധതിയാണിത്. ഒന്നാം ഘട്ടമായി 9 ലക്ഷം രൂപയും രണ്ടാം ഘട്ടമായി 6 ലക്ഷം രൂപയും സബ്സിഡി ലഭിക്കും.50 കിടാരികളും അനുബന്ധ ഘടകങ്ങളും അടങ്ങുന്നതാണ് ഒരു യൂണിറ്റ്. 3.തീറ്റപ്പുൽകൃഷി : തീറ്റപ്പുൽ ഉൽപാദനത്തിനും സംരക്ഷണത്തിനും […]

കർഷകർക്കു വേണം ഡിജിറ്റൽ റജിസ്ട്രിയും യുണിക് ഐഡി കാർഡും
July 14, 2025
കർഷകർക്കു വേണം ഡിജിറ്റൽ റജിസ്ട്രിയും യുണിക് ഐഡി കാർഡും

കാർഷിക സേവനങ്ങൾ വേഗത്തിലാക്കാനും കർഷകർക്ക് ആധാർ അധിഷ്ഠിത യുണീക് ഐഡി കാർഡ് ലഭ്യമാക്കുന്നതിനുമായി ഡിജിറ്റൽ കർഷക റജിസ്ട്രി നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം ഉടൻ നടപ്പാകും. എന്താണ് ഡിജിറ്റൽ കർഷക റജിസ്ട്രി സ്വന്തമായി ഭൂമി കൈവശമുള്ള, പിഎം കിസാൻ പദ്ധതിയുടെ ഗുണഭോക്താക്കളായ, കർഷകരുടെ ഭൂമി സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തി തയാറാക്കുന്ന ഡിജിറ്റൽ ഡേറ്റ ബേസ് ആണ് കർഷക റജിസ്ട്രി അഥവാ ഡിജിറ്റൽ റജിസ്ട്രി. റജിസ്ട്രിയിൽ ഉൾപ്പെട്ട കർഷകരുടെ വിളകൾ സംബന്ധിച്ച വിവരങ്ങളും അടങ്ങുന്ന സമഗ്രമായ ഡിജിറ്റൽ വിവര ശേഖരമായി […]

ക്ഷീരകർഷകർക്കും കന്നുകാലികൾക്കും വേണ്ടിയുള്ള ഇൻഷൂറൻസ് പദ്ധതികൾ
July 14, 2025
ക്ഷീരകർഷകർക്കും കന്നുകാലികൾക്കും വേണ്ടിയുള്ള ഇൻഷൂറൻസ് പദ്ധതികൾ

സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ‘ഗോ സമൃദ്ധി’ പദ്ധതിക്കും നാഷനൽ ലൈവ് സ്റ്റോക് മിഷൻ(എൻഎൽഎം)പദ്ധതിക്കും ഇപ്പോൾ അപേക്ഷിക്കാം. ഉരുക്ക‍ൾക്കും ഉടമക‍ൾക്കുമുള്ള ഇൻഷുറൻസ് പദ്ധതിയായ ഗോ സമൃദ്ധിയിൽ ; കന്നുകാലികളുടെ ആകസ്മിക മരണം, ഉൽപാദനക്ഷ‍മതയിലും പ്രത്യുൽപാദനക്ഷ‍മതയിലും ഉണ്ടാകുന്ന നഷ്ടം എന്നിവ നികത്തുന്ന‍തിനായി കർഷകർക്കു സുസ്ഥിര വരുമാനം ഉറപ്പാകുന്നു. കന്നുകാലി ഇൻഷുറൻസിനോടൊപ്പം ഉരുവിന്റെ ഉടമസ്ഥന് അപകടഇൻഷുറൻസ് ആനുകൂല്യവുമുണ്ട്. ഗോ സമൃദ്ധി പദ്ധതി വഴി പശുക്കൾക്കും എരുമകൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. 2 വയസ്സു മുതൽ 10 വയസ്സുവരെയുള്ള, ഉൽപാദനം കൂടുതലുള്ള (ദിവസവും […]

കന്നുകാലികളിൽ ‘ഉപ്പ് ‘ കൂടാതെ നോക്കുക…
July 14, 2025
കന്നുകാലികളിൽ ‘ഉപ്പ് ‘ കൂടാതെ നോക്കുക…

കന്നുകാലികളുടെ ശരീരത്തിൽ ഉപ്പിന്റെ അളവു വർദ്ധിക്കുക വഴിയുണ്ടാകുന്ന രോഗമാണ് സാൾട്ട് പോയിസനിങ്. സാൾട്ട് ടോക്സിസിറ്റി, ഹൈപ്പർ നേടീമിയ,വാട്ടർ ഡെപ്രിവേഷൻ,സോഡിയം അയൺ ഇൻടോക്സിക്കേഷൻ എന്നീ പേരുകളിലും ഈ രോഗാവസ്ഥ അറിയപ്പെടുന്നു. കാരണങ്ങൾ: കന്നുകാലികൾ വെള്ളം കുടിക്കുന്നതു കുറയുകയോ തീരെ ഇല്ലാതാകുകയോ ചെയ്യുമ്പോൾ മൃഗങ്ങളുടെ ശരീരത്തിൽ സോഡിയം നിയന്ത്രണം നടക്കാതെവരും.അതിന്റെ അംശം വളരെ കൂടുന്നതോടെ മരണം വരെയുണ്ടാകാം. ഉപ്പു കലർന്ന പ്രദേശങ്ങളിൽ മേച്ചിലിനായി വിടുകയും വെള്ളം കുടിക്കാനുള്ള സൗകര്യം ഇല്ലാതെ വരികയോ മലിനജലം കുടിക്കുകയോ ചെയ്താലും ഈ രോഗമുണ്ടാകാം. സോഡിയംക്ലോറൈഡ് […]

കാലാവസ്ഥാ മാറ്റം : പശുക്കളിൽ മരണം വിതച്ച് ‘എച്ച്.എസ് ’
July 14, 2025
കാലാവസ്ഥാ മാറ്റം : പശുക്കളിൽ മരണം വിതച്ച് ‘എച്ച്.എസ് ’

കുരലടപ്പൻ എന്ന പേരിൽ ക്ഷീരകർഷകർക്കിടയിൽ പരിചിതമാണ് ഹെമറേജിക്,സെപ്റ്റിസീമിയ അഥവാ എച്ച്.എസ്. പാസ്ചുറല്ല മൾട്ടോസിഡ എന്ന് പേരുള്ള ബാക്ടീരിയകളാണ് കുരലടപ്പൻ രോഗമുണ്ടാക്കുന്നത്. കാലാവസ്ഥയിൽ അടിക്കടി ഉണ്ടാകുന്ന മാറ്റങ്ങളും ദീർഘയാത്രയും ക്ഷീണവും തീറ്റയിലും മറ്റു സാഹചര്യങ്ങളിലും പെട്ടന്നുണ്ടാകുന്ന മാറ്റങ്ങളും തുടർന്നുണ്ടാവുന്ന ശരീരസമ്മർദ്ദവും പലപ്പോഴും പശുക്കളുടെ സ്വാഭാവിക പ്രതിരോധശേഷിയെ തളർത്തും. പശുക്കളുടെ ശ്വസനനാളത്തിൽ സ്വാഭാവികമായി കാണപ്പെടുന്ന പാസ്ചുറല്ല ബാക്ടീരിയ ഈ അനുകൂല അവസരത്തില്‍ പെരുകുന്നതാണ് രോഗത്തിന് പ്രധാനമായും കാരണമാകുന്നത്. കൂടാതെ ഉയർന്ന അന്തരീക്ഷ ഊഷ്മാവ്, ഈർപ്പം ഉൾപ്പെടെയുള്ള പ്രതികൂല കാലാവസ്ഥ, പോഷകാഹാരക്കുറവ്, […]

കരുതാം കന്നുകാലികളിലെ ഡെർമറ്റോഫിലോസിസ് രോഗം…
July 14, 2025
കരുതാം കന്നുകാലികളിലെ ഡെർമറ്റോഫിലോസിസ് രോഗം…

മഴക്കാലത്ത് കന്നുകാലികളിൽ കാണുന്ന ഡെർമറ്റോഫിലോസിസ് പ്രതിരോധിക്കേണ്ട രോഗമാണ്. ഇതിന് കാരണമാകുന്ന പ്രധാന ബാക്ടീരിയ ഡെർമറ്റോഫിലസ് കോംഗോലെൻസിസ് ഈർപ്പമുള്ള അന്തരീക്ഷത്തിൽ വളരുന്നതിനാലാണ് മഴക്കാലത്ത് കന്നുകാലികൾക്ക് ഈ അണുബാധ കൂടുതലായി അനുഭവപ്പെടുന്നത്. ചെറിയ ഉരച്ചിലുകളിലൂടെയോ പ്രാണികളുടെ കടിയിലൂടെയോ ബാക്ടീരിയ ചർമ്മത്തിൽ തുളച്ചുകയറുകയും അണുബാധയിലേക്ക് നയിക്കുകയും ചെയ്യുന്നു. മോശം പാർപ്പിടം, തിരക്ക്, ശുചിത്വക്കുറവ് തുടങ്ങിയ ഘടകങ്ങൾ രോഗത്തിന്റെ വ്യാപനത്തെ വർദ്ധിപ്പിക്കും. ഇതാ ലക്ഷണങ്ങൾ : .പ്രാരംഭ ക്ഷതങ്ങൾ ; നനഞ്ഞതും വൃത്താകൃതിയിലുള്ളതുമായ പാടുകളായി കാണപ്പെടുന്നു. അതിൽ കാണപ്പെടുന്ന മുഷിഞ്ഞ രോമങ്ങൾ, ഒരു […]

അകിടു വീക്കം തടയാം…..
July 14, 2025
അകിടു വീക്കം തടയാം…..

തൊഴുത്തും പരിസരവും പൊതുവേ വൃത്തി കുറവായിരിക്കും എന്നതിനാൽ മഴക്കാലത്ത് കറവപ്പശുക്കളിൽ ഉണ്ടാവുന്ന പ്രധാന പ്രശ്നമാണ് അകിടു വീക്കം. നിരവധി രോഗാണുക്കൾ ഈ സമയത്ത് തൊഴുത്തിലും പരിസരത്തും വരാൻ ഇടയുണ്ട് . തൊഴുത്തിൽ ഉണ്ടാക്കുന്ന കീടാണുക്കൾ പശുക്കളുടെ ശരീരത്തിൽ കയറുന്നത് വഴിയാണ് അകിടു വീക്കം സാധാരണയായി ഉണ്ടാകുന്നത്. ആയതിനാൽ മഴക്കാലത്ത് തൊഴുത്തും പരിസരവും വളരെ വ്യത്തിയായി സൂക്ഷികേണ്ടതുണ്ട്. മഴ സമയത്ത് തൊഴുത്തിലും പരിസരത്തും വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്. തൊഴുത്ത് അണുവിമുക്തമാണെന്നതും ഉറപ്പാക്കണം. വളക്കുഴിയിൽ മാസത്തിൽ ഒരിക്കൽ കുമ്മായം […]

ക്ഷീരദീപം പദ്ധതിയുടെ  ധനസഹായം ഉയർത്തി
July 14, 2025
ക്ഷീരദീപം പദ്ധതിയുടെ ധനസഹായം ഉയർത്തി

കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡിന്റെ ‘ക്ഷീരദീപം’ പദ്ധതി വഴി വിദ്യാർത്ഥികൾക്ക് നൽകി വരുന്ന വിദ്യാഭ്യാസ ധനസഹായത്തുക 1,000 രൂപകൂടി കൂടും. തുക കൂട്ടാനുള്ള ക്ഷേമനിധി ബോർഡ് തീരുമാനത്തിന് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. ക്ഷീരകർഷക ക്ഷേമനിധിയിൽ അംഗങ്ങളായവരുടെ മക്കളിൽ പത്താം ക്ലാസ്‌മുതൽ പിജിവരെ മികച്ച വിജയം നേടുന്നവർക്കാണ് ആനുകൂല്യം നൽകി വരുന്നത്. നിലവിൽ അനുമതി നൽകിയിട്ടുള്ള എല്ലാ കോഴ്സുകൾക്കും ധനസഹായത്തുക വർധിക്കും. പത്താംക്ലാസിൽ 1000 രൂപ, പ്ലസ്ടു 1500, ബിരുദം 2000, പിജി/ പ്രൊഫഷണൽ ബിരുദം 2500 എന്നിങ്ങനെയാണ് […]

പശുത്തൊഴുത്തിന് തറ കെട്ടുമ്പോൾ…
July 14, 2025
പശുത്തൊഴുത്തിന് തറ കെട്ടുമ്പോൾ…

കന്നുകാലികളുടെ ആരോഗ്യ സംരക്ഷണത്തിൽ തൊഴുത്തുകൾക്ക് വലിയ പ്രാധാന്യമുണ്ട്. തൊഴുത്തിൻ്റെ തറ കോൺക്രീറ്റ് ചെയ്തതോ സിമൻ്റ് ഇട്ടതോ ആവാം. തെന്നാത്ത വിധത്തിലുള്ളതാണ് ഉത്തമം. തറയ്ക്ക് 30 സെ.മീ. ഉയരം വേണം. 40 സെന്റിമീറ്ററിന് ഒരു സെന്റി മീറ്റർ എന്ന തോതിൽ ചെരിവുനൽകിയിൽ വെള്ളം, മൂത്രം എന്നിവ കെട്ടിനിൽക്കാതെ ഒഴുകിപ്പോകാൻ സഹായിക്കും. ഭിത്തി മേൽക്കൂരയ്ക്ക് താങ്ങായ ഭിത്തികൾ കെട്ടിപ്പൊക്കി ഉൾവശം പ്ലാസ്റ്റർ ചെയ്യണം. മേൽക്കൂരകൾക്കായി ഭിത്തിയിൽനിന്ന് തൂണുകൾ കെട്ടിപ്പൊക്കാം.നല്ല വായുസഞ്ചാരം ലഭിക്കാനും ഉള്ളിലെ ചൂടുകുറയാനും കുറഞ്ഞത് മൂന്നുമീറ്റർ ഉയരമുണ്ടായിരിക്കണം.

നാടൻ പശുവിനേയും വിദേശ പശുവിനേയും തിരിച്ചറിയാനുള്ള മാർഗങ്ങൾ :
July 14, 2025
നാടൻ പശുവിനേയും വിദേശ പശുവിനേയും തിരിച്ചറിയാനുള്ള മാർഗങ്ങൾ :

*നാടൻ പശുവിന് മുതുകിൽ പൂണി / പൂഞ്ഞ ഉണ്ടാവും.വിദേശ പശുവിന് പൂണി ഇല്ല *നാടൻ പശുവിന് കഴുത്തിൽ തൊങ്ങൽ ഉണ്ടെങ്കിൽ വിദേശ പശുവിനു തൊങ്ങൽ അതില്ല. *നാടൻ പശുവിന് നല്ല കൊമ്പ് ഉണ്ടാവും. എന്നാൽ വിദേശ പശുവിന് പലതിനും കൊമ്പില്ല ; ഉള്ളതിനാവട്ടെ തീരെ ചെറുതായിരിക്കും. *നാടൻ പശുവിൻ്റെ കാലുകൾ വണ്ണം കുറഞ്ഞു നീളമുള്ളതാവുമ്പോൾ ; വിദേശ പശുവിൻ്റെ കാലുകൾ ചെറിയതാണ്‌. *നാടൻ പശുക്കൾക്ക് ചൂട് സഹിക്കാൻ കഴിവ് കൂടുതലാണെങ്കിൽ വിദേശ പശുവിന് ചൂട് സഹിക്കാനേ കഴിയില്ല. […]

പശുക്കൾക്ക് വാഴപ്പഴം കഴിക്കാമോ…?
July 14, 2025
പശുക്കൾക്ക് വാഴപ്പഴം കഴിക്കാമോ…?

പശുക്കൾക്ക് വളരെ ആരോഗ്യകരമാണ് വാഴപ്പഴം. പഴുക്കുമ്പോൾ അവയിൽ ലളിതമായ പഞ്ചസാരയും പൊട്ടാസ്യം ഉൾപ്പടെയുള്ള ചില പ്രോട്ടീനുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ദഹിക്കാൻ എളുപ്പമായതിനാൽ പശുവിന്റെ ഭക്ഷണക്രമം പൂരകമാക്കാൻ വാഴപ്പഴം സഹായിക്കുന്നു. വാഴപ്പഴത്തിൻ്റെ തൊലിയിൽ അസംസ്കൃത നാരുകൾ അടങ്ങിയതിനാൽ, പശുവിന്റെ ദഹനവ്യവസ്ഥയ്ക്ക് ഗുണം ചെയ്യും.

അറിയാം ‘കന്നിപ്പാലിൻ്റെ’ ഗുണങ്ങൾ
July 14, 2025
അറിയാം ‘കന്നിപ്പാലിൻ്റെ’ ഗുണങ്ങൾ

ഒരു തരം ചുവപ്പു കലർന്ന മഞ്ഞനിറത്തോടുകൂടിയതും ഒരു പ്രത്യേക വാസനയുള്ളതും അല്‍പം കയ്‌പുള്ളതും അമ്ല സ്വഭാവമുള്ളതുമാണ് കന്നിപ്പാൽ. ചൂടാക്കിയാല്‍ എളുപ്പം കട്ടിയാകുന്ന കന്നിപ്പാലില്‍ ധാരാളം രോഗ പ്രതിരോധ വസ്‌തുക്കള്‍ അടങ്ങിയിരിക്കുന്നു. കൂടാതെ മല ശോധനയ്‌ക്കുള്ള വസ്‌തുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്‌. പിറന്നു വീണ കിടാവിന്‌ അതിന്റെ ശരീരത്തില്‍ രോഗങ്ങളെ ചെറുക്കാന്‍ പ്രതിരോധനിര സ്വന്തമായി കെട്ടിപ്പടുക്കാനുള്ള കഴിവ്‌ ഏതാനും ആഴ്‌ചത്തേക്ക്‌ ഉണ്ടായിരിക്കുകയില്ല. ആ കാലത്ത്‌ തള്ളപ്പശുവില്‍നിന്നു കന്നിപ്പാല്‍വഴി ലഭിക്കുന്ന പ്രതിരോധ ശേഷിയാണ്‌ പ്രയോജനപ്പെടുന്നത്‌. സാധാരണ പാലില്‍ അടങ്ങിയിരിക്കുന്നതിലേറെ മാംസ്യവും ജീവകങ്ങളും […]

കരുതണം ‘പുൽ ടെറ്റനി’യെ
July 14, 2025
കരുതണം ‘പുൽ ടെറ്റനി’യെ

പ്രസവശേഷം കന്നുകാലികളുടെ രക്തത്തിൽ മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് മൂലമുണ്ടാകുന്ന രോഗമാണ് പുൽ ടെറ്റനി. തഴച്ചു വളരുന്ന ഇളം പുല്ലിൽ മേയുന്ന പശുക്കൾക്കാണ് രോഗ സാധ്യത കൂടുതൽ. രോഗം ബാധിച്ച പശുക്കൾ പരിഭ്രാന്തരായി കാണപ്പെടുകയും, കാലുകൾ മടക്കാനാവാതെ ഒരു വശം ചെരിഞ്ഞു വീഴുകയും, ചില സന്ദർഭങ്ങളിൽ പേയിളകിയ പോലുള്ള ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യും. ചികിത്സ വൈകിയാൽ, പശു ചത്തു പോകാൻ വരെ സാധ്യതയുണ്ട്. അതിനാൽ,രോഗ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉടൻ വെറ്ററിനറി ഡോക്ടറെ സമീപിക്കുക. മഗ്നീഷ്യവും കാത്സ്യവും അടങ്ങിയ ധാതുലവണ […]

വിരബാധയുടെ ലക്ഷണങ്ങൾ..?
July 14, 2025
വിരബാധയുടെ ലക്ഷണങ്ങൾ..?

വയറിളക്കം, ക്ഷീണം, വളർച്ച മുരടിപ്പ് എന്നിവയാണ് പൊതു ലക്ഷണങ്ങൾ. ദുർഗന്ധത്തോടെയുള്ള വയറിളക്കം, കീഴ്ത്താടിയിൽ നീരും വയറുവേദനയും എന്നിവ ഫ്ലൂക്ക് ഇനം വിരബാധയുടെ ലക്ഷണങ്ങളാണ്. ഇത്തരം വിരകള്‍ കരളില്‍ വീക്കമുണ്ടാക്കി മഞ്ഞപ്പിത്തത്തിനു വഴിയൊരുക്കാം. ഉരുളൻ വിരയുടെ കൊളുത്തുകൾ കുടലിൽ ക്ഷതങ്ങൾ ഉണ്ടാക്കും.അപ്പോള്‍ ചാണകത്തിൽ രക്തം കാണാം. നാടവിരയുടെ നാടകൾ (Segments) ഉദരത്തിൽ കുടുങ്ങി വയറു പെരുപ്പം വരുത്തുന്നു. സിസ്റ്റാസോം വിരകൾ രക്തക്കുഴലുകളിൽ തങ്ങുന്നത് ഗുരുതരമായ വിളർച്ചയ്ക്കും ക്ഷീണത്തിനും കാരണമാകും.

വേനൽകാലത്തെ കന്നുകാലി പരിചരണം…
July 14, 2025
വേനൽകാലത്തെ കന്നുകാലി പരിചരണം…

1.വേനൽക്കാലത്ത് എപ്പോഴും പശുക്കളുടെ പുറത്ത് വെള്ളമൊഴിക്കുന്നത് നല്ലതല്ല. ഇതു മൂലം പാൽ ഉൽപാദനത്തിന് ഉപയോഗിക്കേണ്ടി വരുന്ന ഊർജ്ജം ശരീര താപനില നിയന്ത്രണത്തിനു വേണ്ടി ഉപയോഗിക്കപ്പെടുന്നതിനാൽ ഇത് ഉൽപാദന വർധനയ്ക്കു സഹായിക്കുന്നില്ല. 2.ഓട്ടോമാറ്റിക് ഡ്രിങ്കറുകൾ ക്രമീകരിച്ച് തൊഴുത്തിൽ 24 മണിക്കൂറും തണുത്ത കുടിവെള്ളം ലഭ്യമാക്കണം. 3.കാലിത്തീറ്റയും വൈക്കോലും അതി രാവിലെയും വൈകിട്ടും രാത്രിയിലുമായി ക്രമീകരിക്കണം. 4.പകൽ ധാരാളം ജലാംശം അടങ്ങിയ നല്ല ഇനം തീറ്റപ്പുല്ല്, അസോള,ശീമക്കൊന്ന, അഗത്തി,മുരിങ്ങ, പീലി വാക,മൾബറി ഇലകളോ സൈലേജോ നൽകാവുന്നതാണ്. 5.വായിൽ നിന്നും ഉമിനീർ […]

സൂര്യാഘാതമേൽക്കാം; കന്നുകാലികൾക്ക് സുരക്ഷയൊരുക്കുക
July 14, 2025
സൂര്യാഘാതമേൽക്കാം; കന്നുകാലികൾക്ക് സുരക്ഷയൊരുക്കുക

നേരിട്ടുള്ള സൂര്യ രശ്മികൾ മനുഷ്യരെപ്പോലെ മൃഗങ്ങളിലും സൂര്യാഘാതമേൽപ്പിക്കും. ശാരീരിക അസ്വസ്ഥത, കാലിടർച്ച,കിതപ്പ്,നാവ് പുറത്തേക്ക് തള്ളൽ, പതയോടു കൂടിയ ഉമിനീരൊലിപ്പ്,ഉയർന്ന ഹൃദയമിടിപ്പ്എന്നിവയെല്ലാം സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണ്. കൂടാതെ ശ്വാസതടസ്സം, വിറയൽ,അപസ്മാരം പോലുള്ള ലക്ഷണങ്ങൾ എന്നിവ ഉണ്ടാവുകയും ചെയ്യും. ഉയർന്ന താപനില മൂലം ഉരുക്കൾക്ക് നിർജലീകരണവും തുടർന്ന് മരണവും സംഭവിക്കാനുള്ള സാധ്യതയുണ്ട്. സൂര്യാഘാതം തിരിച്ചറിഞ്ഞാൽ ഉടൻ തന്നെ വിദഗ്ധ ചികിത്സ നൽകുകയാണ് ചെയ്യേണ്ടത്.

കന്നുകാലികളെ ഉടൻ ഇൻഷൂർ ചെയ്യൂ
July 14, 2025
കന്നുകാലികളെ ഉടൻ ഇൻഷൂർ ചെയ്യൂ

ക്ഷീര മേഖലയില്‍ നിലവിലുള്ള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ പ്രീമിയം നിരക്ക് ഏറ്റവും കുറവുള്ള പദ്ധതിയാണ് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന ഗോസമൃദ്ധി- നാഷനൽ ലൈവ്സ്റ്റോക്ക് മിഷൻ ഇൻഷുറൻസ് പദ്ധതി. ഇതു വഴി പശുക്കള്‍ക്ക് മാത്രമല്ല അവയുടെ ഉടമകളായ ക്ഷീരകര്‍ഷകര്‍ക്കും ഏറ്റവും കുറഞ്ഞ പ്രീമിയത്തില്‍ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഉറപ്പാക്കുന്നു. കർഷകർക്ക് തൊട്ടടുത്ത സർക്കാർ മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് ഈ പദ്ധതിയിൽ ചേരാൻ അവസരമുണ്ട്.ഗോസമൃദ്ധി -നാഷനൽ ലൈവ്സ്റ്റോക്ക് മിഷൻ ഇൻഷുറൻസ് പദ്ധതിയില്‍ ഒരു വര്‍ഷം,മൂന്നു വര്‍ഷം എന്നീ കാലയളവുകളിലേക്കുള്ള പോളിസികളിൽ നിന്ന്,കര്‍ഷകര്‍ക്ക് […]

കരുതുക… കന്നുകാലികളിൽ നിർജലീകരണം ഉണ്ടാവും…
July 14, 2025
കരുതുക… കന്നുകാലികളിൽ നിർജലീകരണം ഉണ്ടാവും…

കടുത്ത വേനൽ കന്നുകാലികളെ പലവിധത്തിൻ ബാധിക്കാം. അതിൽ ഏറ്റവും പ്രധാനമാണ് നിർജലീകരണം അഥവാ ഡീ ഹൈഡ്രേഷൻ.അത്‌ രോഗാവസ്ഥയിലേക്ക് വരെ എത്തിക്കും ലക്ഷണങ്ങൾ : വരണ്ട തൊലി, കുഴിഞ്ഞ കണ്ണുകൾ, മൂക്ക്,മോണ, കൺപോള, എന്നിവ വരളുക,ചുണ്ടുകൾ നക്കുക,മറ്റുള്ളവയെ ചവിട്ടുകയും കുത്തുകയും ചെയ്യുക, തീറ്റ കുറയുക, ഭാരക്കുറവ്,ശരീരം ശോഷിക്കുക, മൂത്രത്തിന്റെ അളവ് കുറയുക,ചലനമറ്റ് കിടക്കുക എന്നിവയാണ് പ്രകടമായ ലക്ഷണങ്ങൾ. പ്രതിരോധ മാർഗങ്ങൾ : വേനൽക്കാല ഭക്ഷണത്തിൽ മാംസ്യത്തിന്റെയും ഊർജദായകമായ കൊഴുപ്പിന്റെയും അളവു കൂട്ടുകയും നാരിന്റെ അംശം കുറയ്‌ക്കുകയും ചെയ്യണം.ഇതിനായി പരുത്തിക്കുരു, […]

പൈനാപ്പിൾ ഇല കളയണ്ട ; കന്നുകാലിക്ക് തീറ്റയുണ്ടാക്കാം
July 14, 2025
പൈനാപ്പിൾ ഇല കളയണ്ട ; കന്നുകാലിക്ക് തീറ്റയുണ്ടാക്കാം

പൈനാപ്പിള്‍ ഇല കൊണ്ട് കന്നുകാലികള്‍ക്ക് പോഷക സമൃദ്ധമായ കാലിത്തീറ്റയൊരുക്കി എറണാകുളം കൃഷിവിജ്ഞാന കേന്ദ്രം.വൈക്കോലിനും പച്ചപ്പുല്ലിനുമൊപ്പം നല്‍കാവുന്ന പാരമ്പര്യേതര തീറ്റയായാണ് ഇത് അവതരിപ്പിക്കുന്നത്. തയ്യാറാക്കുന്ന വിധം : പൈനാപ്പിള്‍ ഇലകള്‍ ചെറു കഷണങ്ങളാക്കി സംസ്‌കരിച്ചെടുക്കുക. നൂറുകിലോയ്ക്ക് രണ്ട് കിലോ എന്ന തോതില്‍ ശര്‍ക്കരയും അരക്കിലോ ഉപ്പും ചേര്‍ക്കണം.ശേഷം പ്ലാസ്റ്റിക് ഡ്രമ്മുകളില്‍ വായു സഞ്ചാരം കടക്കാത്ത രീതിയില്‍ പായ്ക്ക് ചെയ്യുക. 60 ദിവസം വരെ ഇത്തരത്തില്‍ സൂക്ഷിച്ച ശേഷം കന്നുകാലികള്‍ക്ക് നല്‍കാം.ഒരു വര്‍ഷം വരെ ഇത് സൂക്ഷിക്കാം. പശുവിനു പ്രതിദിനം […]

നാടൻ പാലുമായി അമൃതധാര ഗോശാല…
July 14, 2025
നാടൻ പാലുമായി അമൃതധാര ഗോശാല…

ശുദ്ധമായ നാടൻ പാൽ ഇപ്പോൾ നിങ്ങളുടെ വീട്ടുമുറ്റത്ത് ലഭ്യം. അമൃതധാര ഗോശാലയിൽ വളർത്തുന്ന ഇന്ത്യയുടെ തനത് പശുക്കളുടെ പോഷക സമൃദ്ധമായ നാടൻ പാലാണ് ലഭ്യമാക്കുന്നത്. യാതൊരു വിധ പ്രിസർവേറ്റീവുകളോ കൃത്രിമ അഡിറ്റീവുകളോ ഇല്ലാത്ത നാടൻ പാൽ തനത് സ്വഭാവവും പോഷകഘടകങ്ങളും ചോർന്നു പോകാതെ ഉപഭോക്താക്കൾക്ക് എത്തിക്കുകയാണ്. ആവശ്യക്കാർക്ക് ഇപ്പോൾ വിളിക്കാം : 7306807636

പല്ലുകൾ നോക്കൂ, കന്നുകാലിയുടെ പ്രായമറിയാം
July 14, 2025
പല്ലുകൾ നോക്കൂ, കന്നുകാലിയുടെ പ്രായമറിയാം

കന്നുകാലികളുടെ പ്രായമറിയാൻ പല മാർഗങ്ങളുണ്ടെങ്കിലും, പല്ലുകളുടെ എണ്ണം നോക്കി പറയുന്നതാണ് ഇതിൽ താരതമ്യേന വ്യക്തവും കൃത്യതയാർന്നതും. ഇങ്ങിനെ നോക്കുമ്പോൾ ചിലപ്പോൾ മാസങ്ങളുടെ വ്യത്യാസം കൂടുകയോ കുറയുകയോ ചെയ്യാം. മുൻ പല്ലുകളുടെ എണ്ണം നോക്കി ആണ് പ്രായനിർണയം നടത്തുക. ഒരു കിടാവ് ജനിച്ചു ഒരു മാസത്തിനുള്ളിൽ മുൻപല്ലുകൾ മുഴുവനും രൂപപ്പെടും.ഇവ പാൽ പല്ലുകൾ എന്ന് അറിയപ്പെടും. 2 – 5 വയസിൽ ആണ് ആദ്യത്തെ പല്ലുകൾ പൊഴിയുന്നത്. 2 വീതം പല്ലുകൾ ഒരേ സമയത്തു പൊഴിയും അഞ്ചുവയസിനു ശേഷം […]

പശുക്കളിൽ വയര്‍വീര്‍പ്പ് വരുമ്പോൾ  എന്തുചെയ്യണം ?
July 14, 2025
പശുക്കളിൽ വയര്‍വീര്‍പ്പ് വരുമ്പോൾ എന്തുചെയ്യണം ?

പയര്‍ വിളകളുടെ ഇലകള്‍ ധാരാളമായി തിന്നുന്നതു പശുക്കളില്‍ വയര്‍വീര്‍പ്പ് ഉണ്ടാക്കാറുണ്ട്. ഇങ്ങിനെയുള്ള ഘട്ടങ്ങളില്‍ പ്രാഥമികമായി ചെയ്യാവുന്നത് പശുവിന് വെള്ളം കൊടുക്കാതിരിയ്ക്കുകയും കിടക്കാന്‍ അനുവദിയ്ക്കാതിരിയ്ക്കുകയുമാണ്. 500 മില്ലി വെളിച്ചെണ്ണയും,100 മില്ലി ടര്‍പെന്റൈന്‍ എണ്ണയും,30 ഗ്രാം കായവും,100 ഗ്രാം റോക്ക് സാള്‍ട്ടും കലര്‍ത്തിയ മിശ്രിതം പശുവിന് അടിയന്തിരമായി നല്‍കാം. ഉടൻ തന്നെ വെറ്ററിനറി ഡോക്ടറുടെ സേവനം തേടണം.

കിടാങ്ങളിലെ വിരബാധ പ്രതിരോധിക്കാം
July 14, 2025
കിടാങ്ങളിലെ വിരബാധ പ്രതിരോധിക്കാം

തളളപ്പശുവില്‍ നിന്ന് കുഞ്ഞുങ്ങളിലേക്ക് പകരാന്‍ സാധ്യതയുളള പ്രധാന വിരബാധകളാണ് ടോക്‌സോകാര വിറ്റുലോറം എന്നയിനം ഉരുണ്ടവിരകള്‍, പ്രോട്ടോസോവല്‍ രോഗകാരിയായ കോക്‌സീഡിയ തുടങ്ങിയവ. തളളപ്പശുക്കള്‍ക്ക് അവയുടെ ഗര്‍ഭത്തിന്റെ എട്ടാം മാസത്തിനു മുമ്പ് തന്നെ ഫെന്‍ബെന്‍ഡസോള്‍, ആല്‍ബെന്‍ഡസോള്‍ തുടങ്ങിയ എല്ലാ തരം വിരകളെയും തടയുന്ന വിരമരുന്നുകള്‍ നല്‍കിയും പ്രസവിച്ച ശേഷം അഞ്ചാം ദിവസം വീണ്ടും പ്രസ്തുത മരുന്ന് തളളപ്പശുവിന് നല്‍കിയും വിരകളെ തടയാം. കൂടാതെ പ്രസവിച്ച് പത്താം ദിവസം കിടാങ്ങള്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വിര മരുന്നുകള്‍ നല്‍കുകയും വേണം.

പശുവിനെ കറക്കുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കൂ…
July 14, 2025
പശുവിനെ കറക്കുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കൂ…

1.പശുവിനെ കറക്കുന്നതിനു മുമ്പ്‌ അതിന്റെ അകിടും മുലക്കാമ്പുകളും കഴുകി വൃത്തിയാക്കിയശേഷം ഒരു നല്ല തുണികൊണ്ട്‌ തുടച്ച്‌ വെടിപ്പാക്കണം. 2.മുലക്കാമ്പിൽ തങ്ങി നില്‍ക്കുന്ന പൊടി, ചെറിയ രോമങ്ങള്‍, അഴുക്ക്‌ എന്നിവ തുടച്ചു നീക്കണം. 3.പശുവിനെ കറക്കുന്നതിനു മുമ്പും പിമ്പും കറവക്കാരന്‍ സോപ്പോ അണുനാശിനി ദ്രാവകമോ ഉപയോഗിച്ച്‌ കൈ കഴുകേണ്ടതാണ്‌. 4.പശുവിന്റെ അകിടില്‍നിന്നും വളരെ വേഗത്തിലും വൃത്തിയായും പൂര്‍ണമായും പാല്‍ കറന്നെടുത്താല്‍ സാവകാശത്തില്‍ കറക്കുന്നതിനെക്കാള്‍ കൂടുതല്‍ അളവില്‍ പാല്‍ കിട്ടുകയും കൊഴുപ്പിന്റെ ശതമാനം കൂടിയിരിക്കുകയും ചെയ്യും. 5.പശുവിനെ കറക്കുന്നത്‌ എപ്പോഴും […]

കന്നുകാലികൾക്ക് അലർജിയുണ്ടോ ?!
July 14, 2025
കന്നുകാലികൾക്ക് അലർജിയുണ്ടോ ?!

കന്നുകാലികൾക്ക് ചില പദാർത്ഥങ്ങളോട് അലർജി ഉണ്ടായാൽ പെട്ടെന്ന് തൊലിപ്പുറത്ത് ഉരുണ്ടതോ പരന്നതോ ആയ തടിപ്പുകൾ പ്രത്യക്ഷപ്പെടും.പശുക്കളുടെ കണ്ണ്, ചെവി,മുഖം, പൃഷ്ഠഭാഗം എന്നിവിടങ്ങളിൽ കൂടുതലായി നീരു കാണുകയും ചിലപ്പോൾ വിറയൽ, വെപ്രാളം,ചൊറിച്ചിൽ, വേഗത കൂടിയ ശ്വസനം, ഉമിനീരൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങളും കാണിക്കുകയും ചെയ്യും. പ്രാഥമിക ചികിത്സ: തണുത്ത ജലം ശരീരത്തിൽ ഒഴിച്ചുകൊടുക്കുന്നത് ചൊറിച്ചിൽ കുറയാൻ സഹായിക്കും.എന്നാൽ,ശ്വാസം മുട്ടും അസ്വസ്ഥതയും കൂടുതലാണങ്കിൽ ഡോക്ടറുടെ സേവനം തേടണം.

July 14, 2025

കർഷകർക്ക് ഒരു സന്തോഷവാർത്ത… നിങ്ങളുടെ കൃഷിയിടത്തിൽ 100% ഓർഗാനിക്കായ നാടൻ ചാണകമാണോ നിങ്ങൾ തേടുന്നത് ? ഇതിന് പരിഹാരമുണ്ട്, അമൃതധാര ഗോശാലയിൽ. പത്തനംതിട്ട ജില്ലയിലെ എഴുമറ്റൂർ,പുല്ലാട് ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന നാടൻ പശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും ; പ്രകൃതിദത്തമായ നാടൻ ചാണകം നിങ്ങൾക്ക് ലഭ്യമാണ്. അൻപതേക്കറിലധികം വിസ്തൃതിയുള്ള ഗോശാലയിൽ പച്ചപ്പുൽ തിന്ന് വളരുന്ന ഏതാണ്ട് എഴുന്നൂറോളം നാടൻ പശുക്കളുടെ ചാണകം അംഗീകൃത ലാബുകളുടെ പരിശോധന പൂർത്തീകരിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയവയാണ്. പച്ച, ഉണക്ക എന്നിവക്ക് പുറമെ പൊടിയായും ഇവ […]

പാൽ ജൈവമാകണോ ?ഇതൊന്നും നൽകരുത്..!
July 14, 2025
പാൽ ജൈവമാകണോ ?ഇതൊന്നും നൽകരുത്..!

തങ്ങളുടെ ഫാമിൽ ജൈവ പാൽ മാത്രം മതിയെന്ന് ആഗ്രഹിക്കുന്ന ഷീര കർഷകരുണ്ട്. അവർ കേന്ദ്രവാണിജ്യ-വ്യവസായവകുപ്പ്‌ ജൈവ പാലുല്‍പ്പാദനത്തിന്‌ വേണ്ടി പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ അറിഞ്ഞിരിക്കുന്നത് നന്നാവും. മൃഗങ്ങളെ അവയുടെ അടിസ്ഥാന സ്വഭാവങ്ങള്‍ക്കിണങ്ങുന്ന അവസ്ഥയില്‍ വളര്‍ത്തുക എന്നതാണ് മാനദണ്ഢങ്ങളിൽ പ്രധാനം. അതുകൊണ്ട് തന്നെ കന്നുകാലികൾക്ക് നൽകുന്ന ഭക്ഷണം മുഖ്യമാണ്. ഇതു പ്രകാരം താഴെപ്പറയുന്നവ ഒന്നും തന്നെ തീറ്റയിൽ ചേര്‍ക്കരുത്‌ : 1.കൃത്രിമ വളര്‍ച്ചാസഹായികള്‍ 2.വിശപ്പുണ്ടാക്കുന്ന കൃത്രിമ വസ്‌തുക്കള്‍ 3.പ്രിസര്‍വേറ്റീവുകള്‍ 4.കൃത്രിമ നിറങ്ങള്‍ 5.യൂറിയ 6.കശാപ്പുശാലയിലെ അവശിഷ്‌ടങ്ങള്‍ 7.വിസര്‍ജ്യവസ്‌തുക്കള്‍ 8.ലായകമുപയോഗിച്ചുണ്ടാക്കുന്ന പിണ്ണാക്കുകള്‍ […]

ഗർഭിണിയായ പശുക്കൾക്ക് ഈ ഗുളികകൾ നൽകാമോ!?
July 14, 2025
ഗർഭിണിയായ പശുക്കൾക്ക് ഈ ഗുളികകൾ നൽകാമോ!?

പശുക്കളിലുണ്ടാകുന്നപണ്ടപ്പുഴുക്കൾക്കും അവയുടെ ലാർവകൾക്കും എതിരെ, ഡോക്ടറുടെ നിർദ്ദേശ പ്രകാരം, മൂന്ന് മാസത്തിലൊരിക്കൽ മുൻകരുതൽ എന്ന നിലയിൽ മരുന്നുകൾ നൽകാറുണ്ട്. ഈ ഗുളികകൾ ഗർഭിണി പശുക്കൾക്ക് നൽകാമോ എന്നൊരു സംശയം ക്ഷീര കർഷകരിൽ ചിലർക്കെല്ലാമുണ്ട്. ഈ മരുന്നുകൾ ഗർഭിണിപശുക്കൾക്ക് നൽകുന്നത് പൂർണമായും സുരക്ഷിതമാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ചെനയുള്ള പശുക്കളിൽ ആദ്യഡോസ് പ്രസവം അടുക്കാറാകുമ്പോഴും രണ്ട‍ാമത്തെ ഡോസ് പ്രസവം കഴിഞ്ഞ് രണ്ടു മാസത്തിനുള്ളിലും നൽകണം.ഇങ്ങനെ വിരമരുന്നു നൽകുക വഴി ഉരുക്കളുടെ ആരോഗ്യം മെച്ചപ്പെടുന്നില്ലെങ്കിൽ ചാണകം പരി‍ശോധിച്ചു വിരയേതെന്നു തിരിച്ചറിഞ്ഞു പ്രത്യേക […]

കന്നുകാലികൾക്ക് നൽകാം ഈ പയർ
July 14, 2025
കന്നുകാലികൾക്ക് നൽകാം ഈ പയർ

കന്നുകാലികളുടെ ആരോഗ്യം മികവുറ്റതാക്കാനും പാലുൽപ്പാദനം വർദ്ധിപ്പിക്കുവാനും മികച്ച തീറ്റയാണ് പയർ. ഇതിൽ കേരളത്തിലെ കർഷകർ വ്യാപകമായി കൃഷി ചെയ്യുന്ന, ഉല്പാദനക്ഷമത കൂടുതലുള്ള CO-8 എന്ന വൻപയറിൽ 30 ശതമാനം വരെ മാംസ്യം അടങ്ങിയിരിക്കുന്നു. കൂടാതെ അഞ്ചു ശതമാനം അസംസ്കൃത നാരും മൂന്ന് ശതമാനം ധാതുക്കളും അഞ്ച് ശതമാനം അന്നജവും ഇവയിൽ അടങ്ങിയിരിക്കുന്നു

സൂക്ഷിക്കുക ; പശുക്കളിലെ ‘പാല്‍പ്പനി’ രോഗത്തെ
July 14, 2025
സൂക്ഷിക്കുക ; പശുക്കളിലെ ‘പാല്‍പ്പനി’ രോഗത്തെ

പശുക്കളിൽ സാധാരണയായി പ്രസവശേഷം 2-3 ദിവസത്തിനകമോ പ്രസവത്തിന് 2-3 ദിവസം മുമ്പോ കാണപ്പെടുന്ന രോഗമാണ് ‘പാല്‍പ്പനി’ അഥവാ മില്‍ക്ഫീഡർ.കൃത്യമായി ചികിൽസിച്ചില്ലെങ്കിൽ മാരകമായേക്കാവുന്ന ഈ രോഗം ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം : രോഗത്തിൻ്റെ ഒന്നാംഘട്ടത്തില്‍ എഴുന്നേല്‍ക്കാന്‍ വിഷമം, നടക്കുമ്പോള്‍ വീഴാന്‍പോകല്‍, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങൾ. രണ്ടാംഘട്ടത്തിലാവട്ടെ തല നെഞ്ചിനോടു ചേര്‍ത്ത് കിടക്കുക മൂക്ക് വരണ്ടിരിക്കുക ഇറിച്ചനോട്ടം, ചെവികളിലും, കൈകാലുകളിലും തണുപ്പ് അനുഭവപ്പെടുക എന്നീ ലക്ഷണങ്ങൾ കാണപ്പെടും. മൂന്നാം ഘട്ടത്തില്‍ ലക്ഷണങ്ങൾ സങ്കീർണമാവും. പിടച്ചിൽ,കഴുത്തില്‍ കാലുകൊണ്ടുള്ള ചവിട്ട്,വിഭ്രാന്തി, കൈയും കാലും നീട്ടി […]

അകിടിലെ കുരുക്കൾ പ്രതിരോധിക്കാം
July 14, 2025
അകിടിലെ കുരുക്കൾ പ്രതിരോധിക്കാം

പശുവിൻ്റെ അകിടിൽ കാണുന്ന കുരുക്കൾ കറവക്കാർ വഴി പടരുന്ന രോഗമാണ്.കൈകൾ നന്നായി കഴുകിയതിനുശേഷം മാത്രം കറവനടത്തുക എന്നതാണ് ഇതിനെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗം.പൊട്ടാസ്യം പെർമാംഗനേറ്റിന്റെ നേർത്ത ലായനിയിൽ അകിടു കഴുകുന്നതും നല്ലതാണ്.രോഗം പിടിപെട്ടാൽ ബോറിക് ആസിഡ് പൊടി പാരഫി‍ൻ ചേർത്തു പുരട്ടുന്നത് ഗുണം ചെയ്യും.ഡോക്ടറുടെ നിർദ്ദേശപ്രകാരം, വേദന അകറ്റുന്നതിനുള്ള മരുന്നുകൾ ഉള്ളിലേക്ക് നൽകുകയുംഅകിടിലെ വ്രണത്തിന് ആന്റിബയോട്ടിക് മരുന്നുകൾ കുത്തിവയ്ക്കുകയും വേണം. നാട്ടുമരുന്ന് : കാമക്കസ്തൂരി, തുളസിയില ഒരു പിടി,10 ചുള വെളുത്തുള്ളി,10 ഗ്രാം മഞ്ഞൾ,35 ഗ്രാം ജീരകം […]

സൂക്ഷിക്കുക ‘കരിങ്കുറു’ മാരകമായേക്കാം
July 14, 2025
സൂക്ഷിക്കുക ‘കരിങ്കുറു’ മാരകമായേക്കാം

ക്‌ളോസ്‌ട്രീഡിയം ഷോവായ്‌ (Clostridium Chauvoei) ബാക്‌റ്റീരിയകൾ പരത്തുന്ന കരിങ്കുറു അഥവാ ബ്ലാക്ക്‌ ക്വാര്‍ട്ടര്‍ രോഗം കന്നുകാലികളിൽ പലപ്പോഴും മാരകമായേക്കാം. രോഗാണുക്കള്‍ കലര്‍ന്ന ആഹാരപദാര്‍ത്ഥങ്ങൾ വഴിയും മുറിവുകള്‍ വഴിയുമാണ് രോഗം പടരുക. ശക്തിയായ പനി, വിശപ്പില്ലായ്‌മ,ക്ഷീണം, അയവിറക്കാതിരിക്കുക,ദ്രുതഗതിയിലുള്ള നാഡീ സ്‌പന്ദനം, ഹൃദയമിടിപ്പ്‌,മുടന്ത്‌ എന്നിവയും നടുവിനും തോളിലും ഇടുപ്പിനുമുകളിലും നീര്‍വീക്കവും ഇതിൻ്റെ ലക്ഷണങ്ങളാണ്. ചൂടോടു കൂടിയതും വേദനയുള്ളതുമായ നീര്‍വീക്കം പിന്നീട്‌ തണുത്തതും വേദനയില്ലാത്തതുമായിത്തീരും. രോഗം മൂർച്ഛിച്ച് 48 മണിക്കൂറിനുള്ളില്‍ ഉരു കിടപ്പാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യും. ഈ രോഗത്തിൽ […]

പ്രതിരോധിക്കാം കന്നുകാലികളിലെ തൈലേറിയ രോഗത്തെ
July 14, 2025
പ്രതിരോധിക്കാം കന്നുകാലികളിലെ തൈലേറിയ രോഗത്തെ

കന്നുകാലികളുടെ രക്തത്തിൽ കടന്നുകൂടുന്ന തൈലേറിയ എന്ന വിരയാണ് ഈ രോഗത്തിന് കാരണം. രക്തത്തിൽ കയറുന്ന അണുക്കൾ ചുവന്ന രക്താണുക്കളെ ആക്രമിക്കുന്നതിലൂടെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയ്ക്കുന്നതാണ് രോഗ കാരണം. ലക്ഷണങ്ങൾ : ശക്തമായ പനി (105 -106 ഡിഗ്രി ഫാരൻഹീറ്റ്), മൂക്കൊലിപ്പ്, ലസികാഗ്രന്ഥി വീക്കം, കണ്ണിനു താഴെയുള്ള ശ്ലേഷ്മസ്തരത്തിന്റെ സാധാരണയുള്ള ചുവപ്പുമയത്തിനു മാറ്റം,തീറ്റമടുപ്പ്, ക്ഷീണം,തളർച്ച. ചികിൽസ : രക്തത്തിലെ ഹീമോഗ്ലോബിന്റെ കുറവ്, ശ്വേതരക്താണുക്കളുടെ അളവ് എന്നിവയുടെ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർ ഉചിതമായ ചികിത്സ നൽകും.ഒപ്പം ഹീമോഗ്ലോബിൻ നില […]

കരുതുക, കിടാങ്ങളിലെ വയറിളക്കം
July 14, 2025
കരുതുക, കിടാങ്ങളിലെ വയറിളക്കം

പശുക്കിടാങ്ങളിലെ അണുബാധകളും അതു മൂലമുള്ള വയറിളക്കങ്ങളിലും ഏറ്റവും പ്രധാനമാണ് സീഡിയ പരാദബാധ.ആദ്യ ആഴ്ച്ചയും നാലുമുതൽ ആറുവരെ മാസക്കാലത്തിനും ഇടയിലുള്ള കിടാങ്ങൾക്കാണ് രോഗസാധ്യത കൂടുതലുള്ളത്.പ്രധാനമായും വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്നാണ് രോഗാണുക്കൾ കിടാങ്ങളെ ബാധിക്കുക.കുറഞ്ഞ സ്ഥലത്ത് കൂടുതൽ മൃഗങ്ങൾ തിങ്ങിപ്പാർക്കുന്നതും പലപ്പോഴും രോഗബാധയക്ക് കാരണമാകുന്നുണ്ട്.പ്രധാനമായും മുതിർന്ന മൃഗങ്ങളുടെ ചാണകം മൂലം വൃത്തി കേടാവുന്ന ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് കിടാങ്ങൾക്ക് രോഗം ബാധിക്കുന്നത്.ദീർഘനാളായി ക്ഷീണിച്ചു നിൽക്കുക, ഊർജ്ജസ്വലത ഇല്ലാതിരിക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.ഇതു കൂടാതെ,ഇത്തരം കിടാങ്ങളുടെ പിറകുവശം എപ്പോഴും നനഞ്ഞൊട്ടി ഇരിക്കുന്നതായി കാണപ്പെടും.രോഗത്തിൻ്റെ […]

കന്നുകുട്ടിയെ പരിപാലിക്കാം, കരുതലോടെ
July 14, 2025
കന്നുകുട്ടിയെ പരിപാലിക്കാം, കരുതലോടെ

കന്നുകുട്ടികളുടെ പരിപാലനം കരുതലോടെയും സൂക്ഷ്മതയോടെയും ചെയ്യേണ്ട ഒന്നാണ്. എന്തെല്ലാം ശ്രദ്ധിക്കണം, പരിശോധിക്കാം : 1.പച്ചപ്പുല്ല് നൽകുന്നുണ്ടെങ്കിൽ മീനെണ്ണ നൽകേണ്ട ആവശ്യമില്ല. 2.കൊമ്പുവളർച്ച തടയാനുള്ള ഡീവോണിംഗ് പ്രക്രിയ 2-10 ആഴ്‌ച കാലയളവിൽ നടത്തണം. 3.ജനിച്ച ഉടനെ കന്നുകുട്ടിയുടെ പിൻകാലുകളിൽ പിടിച്ച് അവയെ തലകീഴായി 3-4 തവണ ആട്ടുന്നത് ശ്വാസോച്ഛ്വാസം ക്രമീകരിക്കാനും ശ്വസനേന്ദ്രിയത്തിലുള്ള ശ്ലേഷ്‌മ സ്രവം പുറത്തേക്ക് വരാനും സഹായിക്കും.ശേഷം അവയുടെ നെഞ്ച് ചെറുതായി അമർത്തി തടവുകയും ചെയ്യാം. 4.മൂക്കിനകത്ത് ചെറിയ പുൽക്കൊടി ചലിപ്പിച്ച് ശ്വസന പ്രക്രിയ ക്രമീകരിക്കണം. 5.ജനിച്ച് […]

ഡ്രൈ കൗ തെറാപ്പി ;ഇനി അകിട് വീക്കം തടയാം
July 14, 2025
ഡ്രൈ കൗ തെറാപ്പി ;ഇനി അകിട് വീക്കം തടയാം

പശുക്കളിലും, ആടുകളിലും കറവ നിർത്തുമ്പോൾ മുലക്കാമ്പിൽ കയറ്റി നിർത്തുന്ന മാമ്മോവെറ്റ് ഡി സി പോലുള്ള ലോങ്ങ് ആക്ടിങ് മരുന്ന് മുലക്കാമ്പിൽ കയറ്റി നിർത്തുന്ന ചികിത്സാ രീതിയാണ് ഡ്രൈ കൗ തെറാപ്പി. ഗുണങ്ങൾ : കറവ നിർത്തുമ്പോൾ പാൽ കെട്ടിക്കിടന്നും, ഗർഭ കാലത്തും, പ്രസവാനന്തരവും ഉണ്ടാവുന്ന മാരകമായ അകിട് വീക്കം തടയാനാവും എന്നതാണ് തെറാപ്പിയുടെ ഗുണം. ശ്രദ്ധിക്കേണ്ടത് : കട്ടിയുള്ള ലോങ്ങ് ആക്ടിങ് മരുന്നുകൾ ആണ് ഉപയോഗിക്കുന്നത് എന്നത് കൊണ്ട് ഒരു വെറ്റിനറി ഡോക്ടറെ കൊണ്ടോ ഡോക്ടറുടെ സൂപ്പർവിഷനിലോ […]

പാൽ കൊടുക്കുന്ന അളവ് കൂട്ടൂ,കിടാക്കൾ വളരട്ടെ
July 14, 2025
പാൽ കൊടുക്കുന്ന അളവ് കൂട്ടൂ,കിടാക്കൾ വളരട്ടെ

ഒരു ദിവസം നൽകേണ്ട ആകെ പാൽ വ്യത്യസ്ത തവണകളായി കൊടുത്താൽ കിടാക്കളുടെ വളർച്ചയിൽ വലിയ മാറ്റമുണ്ടാവും. കറന്നെടുത്ത പാൽ കിടാക്കൾക്ക് കൃത്യമായ അളവിൽ നൽകുന്നതിനായി കാഫ് ഫീഡിംഗ് ബക്കറ്റുകളോ ബോട്ടിലുകളോ ഉപയോഗിക്കാം. പാൽ തണുത്തതെങ്കിൽ ഇളം ചൂടിൽ വേണം കിടാക്കൾക്കു നൽകാൻ.പാലിന്റെ അളവ് ക്രമേണ കുറയ്ക്കുന്നതിനൊപ്പം സാന്ദ്രീക താഹാരത്തിന്റെയും പുല്ലിന്റെയും അളവു കൂട്ടി നൽകുകയും വേണം.കുറഞ്ഞ അളവിൽ നാരും ഉയർന്ന അളവിൽ മാംസ്യവുമുള്ള കാഫ് സ്റ്റാർട്ടർ എന്ന സാന്ദീകൃത ആഹാരവും ചെറുതായി അരിഞ്ഞ തീറ്റപ്പുല്ലും കുറഞ്ഞ അളവിൽ […]

കാലിത്തീറ്റക്കായി പുളിയരി ഉപയോഗിക്കാം
July 14, 2025
കാലിത്തീറ്റക്കായി പുളിയരി ഉപയോഗിക്കാം

വാളൻപുളിയുടെ കുരു തൊണ്ടു കളഞ്ഞ് നുറുക്കി പൊടിയാക്കുന്നതാണ് പുളിയരിപ്പൊടി. തോടു നീക്കിയുള്ള പുളിയരിയുടെ ഭക്ഷ്യ യോഗ്യമായ വെളുത്ത ഭാഗംഅന്നജം, മാംസ്യം,മറ്റു പോഷകങ്ങൾ എന്നിവയാൽ സമ്പുഷ്ടമാണ്.കാലിത്തീറ്റ എന്ന നിലയിൽ വളരെ മികച്ച ഒന്നാണ് പുളിയരി. എണ്ണയുടെ അംശം നീക്കിയ പുളിയരിയുടെ ഉൾക്കാമ്പ് വ്യാവസായിക ഉപയോഗങ്ങളുള്ള ഒരുല്പന്നമായി പരിഗണിക്കുന്നുണ്ട്.എണ്ണയുടെ അംശം നീക്കിയ പുളിയരിപ്പൊടിയിൽ 12% ഈർപ്പം, 0.3% ചാരം, 0.2% നാര്, 65% പെക്റ്റിൻ, 65% മാംസ്യം, 55% പോളിസാക്കറൈ ഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിൻ്റെ അമ്ല-ക്ഷാരനില (pH) 6.0 […]

കറവയിലുമുണ്ട് ശ്രദ്ധിക്കാൻ
July 14, 2025
കറവയിലുമുണ്ട് ശ്രദ്ധിക്കാൻ

പശുവിനെ കറക്കുന്ന കാര്യത്തിലും ക്ഷീരകർഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. കറക്കാന്‍ തയാറാക്കിയാല്‍ ഒന്നൊന്നര മിനിറ്റിനകം പശു പാല്‍ ചുരത്തുമെന്നതിനാൽ ഉടനെതന്നെ കറക്കാന്‍ ശ്രമിക്കണം. കറവക്കാരന്‍ ഒരേസമയത്തു രണ്ടു കൈകളും ഉപയോഗിച്ചു പശുവിനെ കറക്കുന്നതു നന്നായിരിക്കും.നല്ല വലിപ്പമുള്ള മുലക്കാമ്പുകളുള്ള പശുവാണെങ്കില്‍ തള്ളവിരലും ചൂണ്ടുവിരലും മുലക്കാമ്പിന്റെ അഗ്രത്തു വലയമായി വച്ചു മുഴുവന്‍ കൈകൊണ്ടു കറക്കുകയാണ്‌ വേണ്ടത്‌. കറക്കുമ്പോള്‍ മുലക്കാമ്പിന്റെ അഗ്രം ബലമായി അമര്‍ത്തി വിരലുകളുടെ അറ്റങ്ങള്‍ ഉള്ളം കൈയിലേക്കു ഞെരുക്കി പാല്‍ കറക്കേണ്ടതാണ്‌. ചെറിയ മുലക്കാമ്പുകളുള്ള പശുക്കളെ കറക്കുമ്പോള്‍ മുലക്കാമ്പിന്റെ അഗ്രം […]

ക്ഷീരകർഷകർക്ക് മിത്രമാക്കാം അസോളയെ
July 14, 2025
ക്ഷീരകർഷകർക്ക് മിത്രമാക്കാം അസോളയെ

ഗുണങ്ങളേറെയുള്ള അസോള പണ്ട് കാലങ്ങളിൽ പാടശേഖരങ്ങളിൽ നൈട്രജൻ ലഭ്യത ഉറപ്പുവരുത്താൻ കർഷകർ ഉപയോഗിച്ചിരുന്ന ഒരു പന്നൽ ചെടിയാണ്. ജലത്തിൽ വളരുന്നതും നൈട്രജൻ-ഫിക്സിംഗ് എൻഡോഫൈറ്റും ഉള്ള ഒരു ‘ഫേൺ’ വിഭാഗത്തിൽ പെട്ട ര്യമായ സസ്യമാണ് അസോള. കുറഞ്ഞ ചെലവിലും ചെറിയ സ്ഥലങ്ങളിലുമായി അസോള വളർത്തിയായാൽ കന്നുകാലികൾക്ക് മികച്ച തീറ്റയായി ഉപയോഗിക്കാം. ശുദ്ധജലത്തിൽ വളരുന്ന പന്നൽ ചെടിയായ അസോളയ്ക്ക് അന്തരീക്ഷത്തിൽ നിന്നും നൈട്രജൻ ആഗിരണം ചെയ്യാനുള്ള കഴിവുള്ളതിനാൽ അസോളയെ കാലിത്തീറ്റയിലും മണ്ണിരകമ്പോസ്റ്റ് തുടങ്ങിയ ജൈവവളങ്ങളുടെ നിർമ്മാണത്തിനും ഉപയോഗിക്കാറുണ്ട്. പ്രോട്ടീൻ സമ്പന്നമായതിനാൽ […]

കന്നുകാലികളിലെ പ്രസവം ദുഷ്ക്കരമാവുന്നോ ? :  ഇതാ ചില കരുതലുകൾ
July 14, 2025
കന്നുകാലികളിലെ പ്രസവം ദുഷ്ക്കരമാവുന്നോ ? : ഇതാ ചില കരുതലുകൾ

കറവപ്പശുക്കളുടെ ശരാശരി ഗർഭകാലം 285 ദിവസമാണ്. ബീജാധാനം നടത്തിയ തിയ്യതി കുറിച്ചുവച്ച് പശുവിന്റെ പ്രസവസമയം ഏറക്കുറെ കൃത്യമായി കണക്കാക്കാനാവും. പ്രസവത്തിന് രണ്ടാഴ്ച മുന്‍പുതന്നെ പശുവിനെ പ്രത്യേക പ്രസവ മുറിയിലേക്കു മാറ്റണം. പ്രസവാരംഭത്തോടെ പശുവിനെ തൊഴുത്തിൽനിന്ന് വൃത്തിയും തണലുമുള്ള ഭാഗത്തേക്കു മാറ്റേണ്ടതാണ്. തൊഴുത്തിൽനിന്നു മാറ്റാൻ അസൗകര്യമുണ്ടെങ്കിൽ തൊഴുത്ത് വൃത്തിയാക്കി അണുനാശിനി തളിച്ച് ഉണങ്ങിയ വൈക്കോൽ വിരിച്ച് പ്രസവത്തിനു വേണ്ട സൗകര്യം ചെയ്തിരിക്കണം. പശു പൂർണ ഗർഭിണിയായിരിക്കുമ്പോൾ ഗർഭപാത്രത്തിന്റെ മർദ്ധം നിമിത്തം മലബന്ധത്തിനു സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനായി കൂടുതൽ ദഹിപ്പിക്കല്‍ […]

കുളമ്പ് രോഗം കുറയ്ക്കാൻ ഇതാ നാട്ടുവൈദ്യം
July 14, 2025
കുളമ്പ് രോഗം കുറയ്ക്കാൻ ഇതാ നാട്ടുവൈദ്യം

കന്നുകാലികൾക്കുണ്ടാകുന്ന കുളമ്പു രോഗത്തിന് ഇതാ ചില നാട്ടുവൈദ്യ മാർഗങ്ങൾ : 1.പുളിയില വെള്ളത്തിൽ തിളപ്പിച്ച് ഉപ്പു ചേർത്ത് കുളമ്പിൽ ഒഴിക്കുകയും വേപ്പെണ്ണ പുരട്ടുകയും ചെയ്യുക. 2.രോഗമുള്ള കുളമ്പിൽ തുരിശു പൊടിച്ചിടുക. 3.മടൽചാരവും ഉപ്പും ചേർത്ത് കിഴികെട്ടി, കിഴി ചൂടാക്കി കുളമ്പിൽ ചൂടുപിടിക്കുക. 4.മാട്ടുകോടാശേരി സമൂലം രണ്ടു പിടിയോളം എടുത്ത്, ഇടിച്ചു പിഴിഞ്ഞ നീരിൽ വെളുത്തുള്ളി,വയനി, കാട്ടുജീരകം,നല്ല മുളക്,ചുക്ക് ഇവ പത്തുഗ്രാം വീതം അരച്ചു കൂട്ടി കലക്കിക്കൊടുക്കാം. 5.കുളമ്പു രോഗ ബാധിതരായ കന്നുകാലികളെ വെള്ളത്തിൽ ഇറക്കി നിർത്തുന്നത് നല്ലതാണ്. […]

ക്ഷീര കർഷകർക്ക് സന്തോഷ വാർത്ത : ‘ഗോസമൃദ്ധി’ സമഗ്ര കന്നുകാലി ഇൻഷുറൻസ് പദ്ധതിയിൽ അംഗമാവൂ
July 14, 2025
ക്ഷീര കർഷകർക്ക് സന്തോഷ വാർത്ത : ‘ഗോസമൃദ്ധി’ സമഗ്ര കന്നുകാലി ഇൻഷുറൻസ് പദ്ധതിയിൽ അംഗമാവൂ

സർക്കാറിൻ്റെ ‘ഗോസമൃദ്ധി’. പദ്ധതിയിൽ അംഗമാകുന്ന ക്ഷീര കർഷകന് അപകടമരണമോ, പൂർണമോ – ഭാഗികമോ ആയ അംഗവൈകല്യമോ സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ.മാത്രമല്ല, കന്നുകാലികൾ മരണമടഞ്ഞാലുണ്ടാകുന്ന സാമ്പത്തികനഷ്ടം ഒഴിവാക്കാനും ഈ ഇൻഷൂറൻസ് സഹായിക്കും. 65,000 രൂപയാണ് ഇൻഷൂറൻസ് പരിരക്ഷ. ഒരു കൊല്ലത്തേക്കുള്ള 2912 രൂപയായ പ്രീമിയം തുകയിൽ പകുതി 1456 രൂപയാണ് ജനറൽ വിഭാഗത്തിലുള്ള കർഷകർ അടയ്ക്കേണ്ടത്.പട്ടിക ജാതി-വർഗ വിഭാഗത്തിൽപെട്ടവർക്ക് മൊത്തം പ്രീമിയത്തിന്റെ 30 ശതമാനമായ 874 രൂപ ഒരു വർഷത്തേക്ക്‌ അടച്ചാൽ മതി.കന്നുകാലികളുടെ ഉടമസ്ഥർക്കുള്ള ഇൻഷുറൻസ് പരിരക്ഷക്കായി,ഒരു ലക്ഷത്തിന് […]

കിടാരികളുടെ പരിചരണം :  സമീകൃതാഹാരം നൽകാൻ മറക്കരുത്
July 14, 2025
കിടാരികളുടെ പരിചരണം : സമീകൃതാഹാരം നൽകാൻ മറക്കരുത്

നല്ല പരിചരണം കിട്ടുന്ന പശുക്കുട്ടി കിടാരി പ്രായത്തിലേക്ക് കടക്കുമ്പോൾ അതിന് 70 കിലോഗ്രാമിൽ കുറയാത്ത തൂക്കം ഉണ്ടെങ്കിൽ തുടർന്നും നല്ല പരിചരണം നൽകിയാൽ ഒരു വയസ്സ് കഴിഞ്ഞാൽ മദി ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. തറയ്ക്ക് ഒട്ടും നനവില്ലാത്തതും കാറ്റും വെളിച്ചവും ആവശ്യാനുസരണം ലഭിക്കുന്നതുമായ വൃത്തിയുള്ള സ്ഥലത്ത് കിടാരിയെ കെട്ടാൻ ശ്രദ്ധിക്കണം. സുലഭമായി ശുദ്ധജലവും പ്രായത്തിനനുസരിച്ച് അളവു വ്യത്യാസപ്പെടുത്തി സമീകൃതാഹാരവും ധാരാളം പച്ചപുല്ലും നൽകേണ്ടത് അനിവാര്യമാണ്. മൂന്നുമാസത്തിലൊരിക്കൽ വിരയിളക്കുകയും ഒരു വർഷം പ്രായമാകുന്നതിനു മുൻപേ ആവശ്യമായ പ്രതിരോധ കുത്തിവെയ്പ്പുകൾ […]

ഗോമൂത്രത്തിലെ ഔഷധ ഗുണങ്ങൾ
July 14, 2025
ഗോമൂത്രത്തിലെ ഔഷധ ഗുണങ്ങൾ

സസ്യങ്ങളിൽ നിന്നു മാത്രം ലഭിച്ചിരുന്ന ബയോ എൻഹാൻസർ പദാർത്ഥങ്ങൾ ഇപ്പോൾ ഗോമൂത്രത്തിൽ നിന്നും ലഭിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ.സ്വയം പ്രവർത്തനമൊന്നും കാഴ്ച‌വയ്ക്കുന്നില്ല എങ്കിലും ശരീരത്തിന് ആവശ്യമായ ആൻ്റിബയോട്ടിക്കുകൾ പോലുള്ള പദാർത്ഥങ്ങൾക്കൊപ്പം ചേർന്ന് പ്രസ്‌തുത പദാർത്ഥങ്ങളുടെ കാര്യക്ഷമത പലമടങ്ങ് വർദ്ധിപ്പിക്കുവാൻ ഗോമൂത്രത്തിലെ ബയോ എൻഹാൻസറിന് സാധിയ്ക്കുമെന്നാണ് കണ്ടെത്തൽ.ക്ഷയരോഗ ശമനത്തിനായി നൽകുന്ന റിഫാംപിസിൻ (Rifampicin) എന്ന ഔഷധത്തിന്റെ ഫലപ്രാപ്‌തി ബയോ എൻഹാൻസറുകളുടെ സാന്നിധ്യത്തിൽ 7 മടങ്ങു വരെ വർദ്ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആംപിസിലിൻ, ഐസൊണയസിഡ് (Isoniazid), ക്ലോട്രിമസോൾ (Clotrimazole), സയാനോകൊബാളമിൻ (Cyanocobalamine) തുടങ്ങി […]

പശുവിന് ശ്വാസം മുട്ടാറുണ്ടോ ?
July 14, 2025
പശുവിന് ശ്വാസം മുട്ടാറുണ്ടോ ?

വലിയ കഷണങ്ങൾ അടങ്ങിയ പുല്ലോ സൈലേജോ, വായയെ വയറുമായി ബന്ധിപ്പിയ്ക്കുന്ന അന്നനാളത്തിൽ തങ്ങി നില്ക്കുമ്പോഴാണ് പശുക്കൾക്ക് പൊതുവേ ശ്വാസം മുട്ടാറുള്ളത്. സമാനമായി ഭക്ഷണ പദാർഥങ്ങൾ അളവിൽ കൂടുതലായി കഴിയ്ക്കുമ്പോൾ അവ പിണ്ഡരൂപത്തിലായി ശ്വാസനാളത്തെ തടസ്സപ്പെടുത്തുകയും ചെയ്യാറുണ്ട്. പശുക്കൾക്ക് ശ്വാസം മുട്ടുമ്പോൾ സ്വീകരിയ്ക്കേണ്ട നടപടികൾ : 1.പശുവിന് ശ്വാസം മുട്ടുന്നതായി സംശയിച്ചാൽ ആദ്യം നിങ്ങൾ ശാന്തത പാലിക്കുക. 2.പരിഭ്രാന്തി കാണിച്ചാൽ സ്ഥിതി കൂടുതൽ വഷളാകും. 3.പശുവിനെ ഛർദ്ദിക്കാൻ പ്രേരിപ്പിച്ചാൽ,ഇത് സ്ഥിതി കൂടുതൽ വഷളാക്കി ദഹന നാളത്തിലെ വസ്തുവിനെ കൂടുതൽ […]

ഈ ലക്ഷണങ്ങളുണ്ടോ ? : പശുവിന് ക്ഷയരോഗമുണ്ടാവാം
July 14, 2025
ഈ ലക്ഷണങ്ങളുണ്ടോ ? : പശുവിന് ക്ഷയരോഗമുണ്ടാവാം

ക്ഷയ രോഗം മനുഷ്യരിൽ എന്ന പോലെ മൃഗങ്ങളിലും, പക്ഷികളിലും ഉണ്ടാവാം. പശുക്കളിൽ വരുന്ന ക്ഷയരോഗത്തെ നമുക്ക് ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം 1.ശരീരം മെലിയുന്നതോടൊപ്പം തൂക്കം കുറയൽ. 2.ഇടവിട്ടുള്ള ചുമയും ക്രമത്തിലല്ലാത്ത പനിയും. 3.ശരീരത്തിന് തളർച്ചയും ഭക്ഷണത്തോട് വിരക്തിയും. 4.പാലുല്‍പാദനത്തിൽ ഗണ്യമായ കുറവ്.

മഴക്കാലമാണ്, പശുവിനെ ശ്രദ്ധിയ്ക്കൂ
July 14, 2025
മഴക്കാലമാണ്, പശുവിനെ ശ്രദ്ധിയ്ക്കൂ

പശുക്കളുടെ ആരോഗ്യ കാര്യത്തിൽ കാലാവസ്ഥയ്ക്കും വലിയ പ്രധാന്യമുണ്ട്. പശുപരിപാലനത്തിൽ, മഴക്കാലത്ത് ഉണ്ടാവേണ്ട ചില ശ്രദ്ധകൾ : 1.ഷെഡ്ഡുകളുടെ മേൽക്കൂര ചോർന്നൊലിയ്ക്കാതെ നോക്കുക. 2 ഇളം പുല്ലുകൾ അരിഞ്ഞെടുത്ത് തീറ്റയായി നൽകും മുൻപ് സൂര്യപ്രകാശത്തിൽ ഉണക്കുക. 3.മഴക്കാലത്ത് വിരശല്യം കൂടുതലായതിനാൽ പശുവിന് വിര മരുന്ന് കൃത്യമായി നൽകുക. 4.തീറ്റകൾ ഈർപ്പം പറ്റാതെ ഉണങ്ങിയ സ്ഥലത്ത് സൂക്ഷിയ്ക്കുക. 5.ജലസംഭരണികളിലും വളക്കുഴിയിലും ബ്ലീച്ചിങ് പൗഡറും കുമ്മായവും വിതറി കൊതുകുകളേയും കൂത്താടികളേയും കടിയീച്ചകളേയും പ്രതിരോധിയ്ക്കുക. 6 പ്രതിരോധ കുത്തിവെപ്പുകൾ കൃത്യമാണെന്ന് ഉറപ്പു വരുത്തുക.

അകിടുവീക്കമുണ്ടോ ? ഇതാ ചില പ്രതിരോധ മാർഗങ്ങൾ
July 14, 2025
അകിടുവീക്കമുണ്ടോ ? ഇതാ ചില പ്രതിരോധ മാർഗങ്ങൾ

കറവപ്പശുക്കളെ വല്ലാതെ ബുദ്ധിമുട്ടിയ്ക്കുന്ന അസുഖങ്ങളിൽ ഒന്നാണ് അകിടുവീക്കം. വിവിധതരം ബാക്ടീരിയ മൂലമുണ്ടാകുന്ന ഈ രോഗത്തിൻ്റെ ലക്ഷണങ്ങളാണ് ; അകിടിൽ നീര് വരിക, ഇളം ചുവപ്പോടു കൂടി അകിട് മാർദ്ധവമില്ലാതെ കട്ടിയാകുക,പാൽ തൈര് പോലെയോ കലങ്ങിയ മഴവെള്ളം പോലെയോ ആയിത്തീരുക തുടങ്ങിയവ. പശു ഭക്ഷണം കഴിയ്ക്കാതിരിക്കുകയും,പനിയുടെ ലക്ഷണം കാണിക്കുകയും, ചിലപ്പോൾ എഴുന്നേൽക്കാതിരിക്കുകയും ചെയ്യാനും സാദ്ധ്യതയുണ്ട്. അകിടുവീക്കം പ്രതിരോധിക്കാൻ : 1.കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. 2.അകിട് വൃത്തിയായി കഴുകിത്തുടച്ചതിനുശേഷം മാത്രം കറക്കുക. 3.കറവയന്ത്രങ്ങൾ ശുചിയായി സൂക്ഷിക്കുന്നതോടൊപ്പം കറവക്കാരൻ നിർബന്ധമായും […]

നേടാം  ‘മൃഗസംരക്ഷണ കിസാൻ ക്രെഡിറ്റ് കാർഡ്’
July 14, 2025
നേടാം ‘മൃഗസംരക്ഷണ കിസാൻ ക്രെഡിറ്റ് കാർഡ്’

മൃഗസംരക്ഷണമേഖലയിലെ എല്ലാ കർഷകരുടെയും പ്രയോജനത്തിനായി കേന്ദ്ര സർക്കാർ ആരംഭിച്ച ‘മൃഗസംരക്ഷണ കിസാൻ ക്രെഡിറ്റ് കാർഡ്’കരസ്ഥമാക്കാം. പ്രയോജനങ്ങൾ : കന്നുകാലി ഉടമകൾക്ക് 3 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.ഇതിൽ 1. 6 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് ഈടോ/ഗ്യാരണ്ടിയോ ആവശ്യമില്ല.4 % പലിശനിരക്കിൽ വായ്പ ലഭിക്കും. കന്നുകാലി ഉടമകൾ വായ്പാ തുകയും പലിശയും അഞ്ചു വർഷത്തിനകം തിരിച്ചടച്ചാൽ മതി. അപേക്ഷിക്കാനുള്ള അർഹത : 1.കർഷകർ, ക്ഷീര കർഷകർ,വ്യക്തിഗത അല്ലെങ്കിൽ സംയുക്ത വായ്പക്കാർ,ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ, സ്വയം സഹായ […]

കാലികളിൽ കുരലടപ്പന്‍ ഭീഷണിയുമായി മഴക്കാലം
July 14, 2025
കാലികളിൽ കുരലടപ്പന്‍ ഭീഷണിയുമായി മഴക്കാലം

പാസ്ചുറില്ല ബാക്ടീരിയയ പശുക്കളിലും എരുമകളിലും മഴക്കാലത്തുണ്ടാക്കുന്നരോഗമാണ് കുരലടപ്പൻ. ആരോഗ്യമുള്ള പശുക്കളുടെ ശ്വാസനാളത്തില്‍ കയറിക്കൂടുന്ന ഈ രോഗാണുക്കള്‍, പശുക്കള്‍ക്ക് സമ്മര്‍ദ്ധമുണ്ടായി രോഗപ്രതിരോധശേഷി കുറയുന്ന സമയത്ത് രോഗകാരികളായി മാറുന്നു. ആരോഗ്യവും ശാരീരികശേഷിയും കുറഞ്ഞ പശുക്കളെ ബാധിക്കുന്ന ഈ രോഗം ; അണുബാധയുള്ള തീറ്റ, വെള്ളം,വായു എന്നിവ വഴിയാണു പകരുന്നത്. നനവും ഊഷ്മാവും കൂടുതലായുള്ള സാഹചര്യത്തില്‍ രോഗം പെട്ടെന്നു പെരുകും. പനി, ശ്വാസോച്ഛാസത്തിന്റെ നിരക്കിലും നെഞ്ചിടിപ്പിലുമുള്ള വര്‍ദ്ധന, തീറ്റയെടുക്കാതിരിക്കല്‍,മൂക്കിൽ നിന്നും വായിൽ നിന്നുമുള്ള നീരൊലിപ്പ്, പാലുത്പാദനത്തിലെ കുറവ്, ശ്ലേഷ്മ സ്തരങ്ങളിലെ നീലനിറം,വയറു […]

കന്നുകാലികളിലെ ചില രോഗലക്ഷണങ്ങൾ
July 14, 2025
കന്നുകാലികളിലെ ചില രോഗലക്ഷണങ്ങൾ

കന്നുകാലികളുടെ ശ്ലേഷ്മസ്തരം നോക്കിയാല്‍ പല രോഗങ്ങളും മനസിലാക്കാം. ഇതാ അവയിൽ ചിലത് : 1.മഞ്ഞപ്പിത്തമുള്ളപ്പോള്‍ ശ്‌ളേഷ്മ സ്തരം മഞ്ഞയാകുന്നു. പ്രാണവായു വേണ്ട തോതില്‍ രക്തത്തില്‍ കലരുന്നില്ലെങ്കില്‍ ഇത് നീലനിറമാകുന്നു. 2.കൊഴുത്തതും വെള്ളനിറത്തിലുള്ളതുമായ ദ്രാവകം നാസാരന്ധ്രങ്ങളിലൂടെ വരുമ്പോള്‍ ശ്വാസകോശനാളികള്‍ക്കോ ശ്വാസകോശങ്ങള്‍ക്കോ പഴുപ്പ് തട്ടിയിട്ടുണ്ടെന്ന് കരുതാം. 3.കുളമ്പു രോഗമുള്ളപ്പോഴോ പേവിഷബാധയുള്ളപ്പോഴോ വായില്‍ നിന്നും ഉമിനീരൊലിക്കും. 4.പ്രമേഹം, വൃക്കകളുടെ തകരാറ്, പനി,വയറിളക്കം, അമിതമായ രക്തസ്രാവം, ആമാശയവീക്കം എന്നീ അവസ്ഥയില്‍ മൃഗങ്ങള്‍ അമിതമായ ദാഹം പ്രകടിപ്പിക്കുന്നു. 5.ചില കന്നുകാലികള്‍ മരം,എല്ല്, കടലാസ്, മണ്ണ്, […]

‘കറവപ്പശു വാങ്ങൽ പദ്ധതി’യിലൂടെ കർഷകർക്ക്​ 10,000 പശുക്കൾ
July 14, 2025
‘കറവപ്പശു വാങ്ങൽ പദ്ധതി’യിലൂടെ കർഷകർക്ക്​ 10,000 പശുക്കൾ

പാ​ലു​ൽ​പ്പാദ​ന​ത്തി​ൽ സം​സ്ഥാ​ന​ത്തി​ന് സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ക്കാ​ൻ ക​ർ​ഷ​ക​ർ​ക്ക് പ​തി​നാ​യി​രം ക​ന്നു​കാ​ലി​ക​ളെ വാ​ങ്ങി​ന​ൽ​കാ​ൻ പ​ദ്ധ​തി.ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്റെ പ​ദ്ധ​തി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ മു​ഖേ​നെ​യാ​ണ് ന​ട​പ്പാ​ക്കു​ക.സ​ബ്സി​ഡി നി​ര​ക്കി​ൽ ക​ർ​ഷ​ക​ർ​ക്ക് പ​ശു​ക്ക​ളെ വാ​ങ്ങി​ ന​ൽ​കും.പാ​ൽ ഉ​ൽ​പാ​ദ​ന​ത്തി​ൽ മു​ൻ​പ​ന്തി​യി​ലു​ള്ള​തും ക്ഷീ​ര മേ​ഖ​ല​യി​ൽ മി​ക​വ് പു​ല​ർ​ത്തു​ന്ന​തു​മാ​യ അ​മ്പ​ത് ഫോ​ക്ക​സ് ബ്ലോ​ക്കു​ക​ളി​ലെ ക്ഷീ​ര വി​ക​സ​ന യൂ​നി​റ്റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.വ​ർ​ഗ​ ഗു​ണ​മു​ള്ള​തും ഉ​ൽ​പാ​ദ​ന ശേ​ഷി​യു​ള്ള​തു​മാ​യ ജേ​ഴ്സി, എ​ച്ച്.​എ​ഫ് ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട നൂ​റു​വീ​തം ക​ന്നു​കു​ട്ടി​ക​ളെ വാ​ങ്ങി ഫാ​മു​ക​ളി​ൽ വ​ള​ർ​ത്തി ഒ​രു​വ​ർ​ഷം പ്രാ​യ​മാ​കു​മ്പോ​ൾ ക​ർ​ഷ​ക​ർ​ക്ക് സ​ർ​ക്കാ​ർ ഫാ​മു​ക​ളി​ലെ വി​ല​യ്ക്ക് ന​ൽ​കുകയാണ് പദ്ധതി […]

കന്നുകാലികളെ മേയാൻ വിട്ടോളൂ, പക്ഷേ സൂക്ഷിക്കുക…
July 14, 2025
കന്നുകാലികളെ മേയാൻ വിട്ടോളൂ, പക്ഷേ സൂക്ഷിക്കുക…

കന്നുകാലികളെ പറമ്പിൽ മേയാൻ വിടുമ്പോൾ ചില കരുതലുകൾ അനിവാര്യമാണ്.ഇതിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടത് വിഷച്ചെടികൾ കഴിക്കാതിരിക്കാനാണ്.കന്നുകാലികൾ കഴിക്കാൻ പാടില്ലാത്ത പറമ്പിലെ ചെടികളൊന്ന് മനസിലാക്കി വയ്ക്കുന്നത് നന്നാവും : 1.ആനത്തൊട്ടാവാടി : പാതയോരങ്ങളിലും, കൃഷിയിടങ്ങളിലും തഴച്ചു വളരുന്ന ആനത്തൊട്ടാവാടിയിൽ അടങ്ങിയിരിക്കുന്ന ‘മൈമോസിൻ’ കാലികളുടെ മരണത്തിന് വരെ കാരണമാവും. ആനത്തൊടാവാടിയിൽ നിന്ന് വിഷമേറ്റാൽ ; ഭക്ഷണം കഴിക്കാതിരിക്കുക, ശരീരത്തിൽ നീര് എന്നീ ലക്ഷണങ്ങൾ കാലികൾ കാണിക്കും. എരുമകളിലാവട്ടെ വിറയൽ,ശ്വാസ തടസ്സം, നടക്കാൻ ബുദ്ധിമുട്ട്, പേശീ സങ്കോചം എന്നീ ലക്ഷണങ്ങളും കാണിക്കും. വിഷബാധ […]

കന്നുകാലികളിലെ എഫെമറൽ പനി
July 14, 2025
കന്നുകാലികളിലെ എഫെമറൽ പനി

കന്നുകാലികളിലും എരുമകളിലും കാണുന്ന വൈറൽ രോഗമാണ് എഫെമറൽ പനി. പ്രാണികൾ പരത്തുന്ന ഈ രോഗം സാധാരണയായി 3 ദിവസം വരെ നിലനിൽക്കും.രോഗാവസ്ഥ വളരെ സങ്കീർണമെങ്കിലും ഇതു മൂലമുള്ള മരണനിരക്ക് 1 മുതൽ 2 ശതമാനം വരെ മാത്രമേയുള്ളു. തിരിച്ചറിയാം : വിറയൽ,അനിയന്ത്രിതമായ കണ്ണുനീർ,വിശപ്പ് കുറയൽ എന്നിവയ്‌ക്കൊപ്പം ബൈഫാസിക് മുതൽ പോളിഫാസിക് പനി വരെ രോഗത്തിൻ്റെ ലക്ഷണങ്ങളാണ്. മൂക്കൊലിപ്പ്, നീർവീക്കം, ശ്വാസം മുട്ടൽ,വിഷാദം, കാഠിന്യം, മുടന്തൽ, പാൽ ഉൽപാദനത്തിൽ പെട്ടെന്നുള്ള കുറവ് എന്നിവയും രോഗ ബാധയുടെ ഭാഗമാണ്. പ്രതിരോധിക്കാം […]

പ്രസവ സമയത്തെ പശുക്കളുടെ ഭക്ഷണക്രമം
July 14, 2025
പ്രസവ സമയത്തെ പശുക്കളുടെ ഭക്ഷണക്രമം

പ്രസവകാലത്ത് പശുക്കളുടെ ഭക്ഷണത്തിൽ ചില പ്രത്യേക കരുതലുകൾ ആവശ്യമാണ്. പ്രസവം പ്രതീക്ഷിക്കുന്നതിന്റെ രണ്ടാഴ്ച മുമ്പ് മുതല്‍ തന്നെ പ്രസവാനന്തരം നല്‍കേണ്ട സാന്ദ്രീകൃത തീറ്റ നല്‍കാൻ ആരംഭിക്കാവുന്നതാണ്. ചെറുതായി നല്‍കി,ദിനംപ്രതി അളവ് കൂട്ടി പ്രസവത്തോടെ 4-5 കി.ഗ്രാം എന്ന അളവില്‍ സാന്ദ്രീകൃത തീറ്റ ക്രമീകരിക്കണം. സ്റ്റീമിങ്ങ് അപ്പ് എന്നറിയപ്പെടുന്ന ഈ തീറ്റക്രമം ദഹനം സുഗമമാക്കാൻ സഹായിക്കും. ശാസ്ത്രീയമായി കണക്കാക്കിയതിനേക്കാള്‍ ഒരല്‍പ്പം അധികം കാലിത്തീറ്റ, തീറ്റയില്‍ ഓരോ നാല് ദിവസം കൂടുന്തോറും ഉള്‍പ്പെടുത്തുന്ന ചാലഞ്ച് തീറ്റക്രമവും അനുവര്‍ത്തിക്കാവുന്നതാണ്. തീറ്റ കൂടുന്തോറും […]

പശുക്കളുടെ ആഹാരം കൃത്യമാക്കണം
July 14, 2025
പശുക്കളുടെ ആഹാരം കൃത്യമാക്കണം

പശുക്കൾക്ക് സമീകൃതാഹാരം നല്‍കേണ്ടത് അനിവാര്യമെന്നതിൽ രണ്ടു പക്ഷമില്ല. ഇപ്രകാരം ആഹാരം തയ്യാറാക്കുമ്പോൾ വേണ്ട കരുതലുകൾ : 1.തീറ്റയില്‍ ദഹനശേഷി കൂടിയ പോഷക വസ്തുക്കള്‍ സന്തുലിതമായി ഉള്‍പ്പെടുത്തുകയും വ്യത്യസ്ത ഘടകങ്ങള്‍ കൃത്യമായി ചേർത്ത് തീറ്റ രുചികരമാക്കുകയും പോഷകന്യൂനത പരിഹരിക്കുകയും ചെയ്യാം. അല്‍പ്പം ഉപ്പോ, മൊളാസസ് ലായനിയോ (ശര്‍ക്കരപ്പാവ്) ചേര്‍ത്താൽ തീറ്റയുടെ രുചി കൂടും. 2.ആകെ ശുഷ്‌കാഹാരത്തിന്റെ മൂന്നില്‍ രണ്ടുഭാഗം പച്ചപ്പുല്ലടക്കമുള്ള പരുഷാഹാരങ്ങളും, മൂന്നില്‍ ഒരു ഭാഗം കാലിത്തീറ്റയടക്കമുള്ള സാന്ദ്രീകൃത തീറ്റയും ഉള്‍പ്പെടുത്താം. ആമാശയ പ്രവര്‍ത്തനം സുഗമമാക്കാനും വയറ് നിറഞ്ഞു […]

കന്നുകാലികൾക്ക് നൽകാം പുളിയരിപ്പൊടി
July 14, 2025
കന്നുകാലികൾക്ക് നൽകാം പുളിയരിപ്പൊടി

വാളൻപുളിയുടെ കുരു തൊണ്ട് കളഞ്ഞ് നുറുക്കി പൊടിയാക്കുന്നതാണ് പുളിയരിപ്പൊടി. തോടു നീക്കിയുള്ള പുളിയരിയുടെ വെളുത്ത ഭാഗം വളരെയധികം പോഷകപ്രദമാണ്. കാലിത്തീറ്റ എന്ന നിലയിൽ പുളിയരി എക്കാലവും പരിഗണിക്കപ്പെടാൻ കാരണം അതിൻ്റെ മേൻമയാണ്. പുളിയരിയിൽ നിന്ന് എണ്ണയുടെ അംശം നീക്കുക (deoiling) എന്നത് വളരെ പ്രധാനമാണ്.എണ്ണ നീക്കം ചെയ്താൽ, പുളിയരി പൊടിയാക്കുമ്പോൾ ഉണ്ടാകാവുന്ന പ്രത്യേകതരം ഗന്ധം ഇല്ലാതാവും എന്നത് മാത്രമല്ല നിറഭേദവും വരില്ല.നനവ് പിടിച്ച് കേടാകുകയില്ല എന്നതിനാൽ തീറ്റയ്ക്ക് സ്ഥിരസ്വഭാവം നിലനിർത്താനും ഇത് സഹായിക്കുന്നു. പുളിയരി സാധാരണ കഞ്ഞിവയ്ക്കുന്നതു […]

സൈലേജുണ്ടാക്കാം, ഭക്ഷണ ദൗർലഭ്യം കുറയ്ക്കാം
July 14, 2025
സൈലേജുണ്ടാക്കാം, ഭക്ഷണ ദൗർലഭ്യം കുറയ്ക്കാം

ധാരാളം ലഭിക്കുന്നകാലത്ത് പോഷകസമൃദ്ധമായ പച്ചപ്പുല്ല് പ്രത്യേക രീതിയിൽ സംസ്കരിച്ച് തീറ്റപ്പുല്ലാക്കി അഥവാ സൈലേജാക്കി സൂക്ഷിച്ച് വച്ച്, ദൗർലഭ്യം അനുഭവപ്പെടുന്ന കാലത്ത് ഉപയോഗിക്കാം. സൈലേജ് ഉണ്ടാക്കുന്നതിന് പല രീതികളുണ്ട് : 1.വലിയ കുഴികളിൽ (സൈലോ പിറ്റ്) പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് നിർമ്മിക്കുക. 2.കനമുള്ള ഭിത്തിയോടുകൂടിയ ബങ്കറുകളിൽ (ബങ്കർ സൈലോ) നിർമ്മിക്കുക. 3.ടവർ സൈലോ രീതി വ്യാവസായികാടിസ്ഥാനത്തിൽ യന്ത്രസഹായത്തോടെ നിർമ്മിക്കുന്നതിന് സാധാരണയായി രണ്ടും മൂന്നും രീതികളാണ് പിന്തുടരുന്നത്. പ്രത്യേകം തയ്യാറാക്കിയ പ്ലാസ്റ്റിക് ബാഗുകളിലും സൈലേജ് ഉണ്ടാക്കുന്ന രീതിയും പിന്തുടരുന്നുണ്ട്. സൈലേജ് […]

മഴക്കാലം വരുന്നു ; പശുക്കൾക്ക് വേണം കരുതൽ
July 14, 2025
മഴക്കാലം വരുന്നു ; പശുക്കൾക്ക് വേണം കരുതൽ

കടുത്ത വേനലിൽ നിന്ന് മഴക്കാലത്തിലേക്ക് വരുമ്പോൾ കന്നുകാലികൾക്ക് നൽകേണ്ട പരിചരണങ്ങൾ : 1.തൊഴുത്തിൻ്റെ മേൽക്കൂരയിൽ തെങ്ങോല, വള്ളിപ്പടർപ്പുകൾ, വൈക്കോൽ തുടങ്ങിയവയുണ്ടെങ്കിൽ ; ഇവ എടുത്തു മാറ്റി മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമൊരുക്കണം. 2.ഇലക്ട്രിക് സ്വിച്ച്, വയറിങ് കേബിളുകൾ തുടങ്ങിയവ അറ്റകുറ്റപ്പണി നടത്തിയാൽ മഴവെള്ളവുമായുള്ള സമ്പർക്കം മൂലമുണ്ടായേക്കാവുന്ന വൈദ്യുതാഘാതം ഏൽക്കാതെ നോക്കാനാവും. 3.പൊട്ടിപ്പൊളിഞ്ഞ തറയും ചുമരുകളും നിർബന്ധമായും സിമന്റ് ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്യണം. 4.വെള്ളവും മൂത്രവും കെട്ടി നിന്നുണ്ടാവുന്ന തടസങ്ങൾ നീക്കം ചെയ്ത് വൃത്തിയാക്കാൻ മറക്കരുത്. 5.കുഴിയിലുള്ള ചാണകം ഈ […]

ചൂടുകാലമാണ് ; പശുക്കൾ നന്നായി വെള്ളം കുടിക്കട്ടെ
July 14, 2025
ചൂടുകാലമാണ് ; പശുക്കൾ നന്നായി വെള്ളം കുടിക്കട്ടെ

ചൂടുകാലത്ത് മനുഷ്യർക്കെന്ന പോലെ കന്നുകാലികൾക്കും നന്നായി ശുദ്ധജലം ലഭ്യമാക്കേണ്ടത് അനിവാര്യമാണ്. ഈ സമയത്ത്, കറവപ്പശുക്കൾക്ക് എല്ലായ്‌പ്പോഴും ശുദ്ധമായ വെള്ളം ലഭ്യമാകണം. ജലാശയങ്ങളോ ടാങ്കുകളോ പതിവായി വൃത്തിയാക്കുകയും അവശിഷ്ടങ്ങളോ പായലോ വളരുന്നുണ്ടോയെന്ന് പരിശോധിക്കുകയും വേണം. കന്നുകാലികളുടെ വലിപ്പത്തിനനുസരിച്ച് തൊഴുത്തിലോ മേച്ചിൽപ്പുറങ്ങളിലോ ആവശ്യത്തിന് വെള്ളപ്പാത്രങ്ങളോ ടാങ്കുകളോ സ്ഥാപിക്കണം.ജലക്ഷാമം ഒഴിവാക്കാൻ ജലനിരപ്പ് പതിവായി നിരീക്ഷിച്ച് ആവശ്യാനുസരണം വെള്ളം നിറയ്ക്കണം. ഇടയ്ക്ക് വെള്ളത്തിൽ ചെറിയ അളവിൽ ഉപ്പ് ചേർക്കുന്നത് ദാഹത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കും.

കരുതണം പശുക്കളിലെ വിരശല്ല്യം
July 14, 2025
കരുതണം പശുക്കളിലെ വിരശല്ല്യം

കന്നുകാലികളെ ബാധിക്കുന്ന പ്രധാന ആന്തരപരാദങ്ങളാണ്‌ നാടവിര, പത്രവിര, ഉരുണ്ടുവിര എന്നിവ. പ്രധാനമായും കന്നുകുട്ടികളെയാണ് വിരബാധയുടെ ആക്രമണം ബുദ്ധിമുട്ടിക്കാറുള്ളത്. പോഷകക്കമ്മിയും പ്രതിരോധശേഷിക്കുറവും മൂലം കിടാക്കളിലുണ്ടാകുന്ന വിരബാധയുടെ ലക്ഷണങ്ങളായി മണ്ണുതീറ്റ, രോമം കൊഴിച്ചില്‍, ഉന്തിയ വയര്‍, ഭംഗിയില്ലാത്ത രോമാവരണം എന്നിവ കാണപ്പെടുന്നു. തള്ളപ്പശുക്കളില്‍നിന്ന്‌ ജന്മനാ തന്നെ കുട്ടികള്‍ക്ക് കിട്ടുന്നവയാണ് ടോക്‌സോകാരിസ്‌ വിറ്റലോറം എന്ന ഉരുണ്ട വിര. കുടലിലെ ശ്ലേഷ്‌മസ്‌തരത്തെ ആക്രമിക്കുന്ന ഇവ, കുടല്‍ഭിത്തിയിലെ ശ്ലേഷ്‌മം നശിപ്പിച്ച്‌ വ്രണങ്ങള്‍ ഉണ്ടാക്കുന്നു. കുടലില്‍നിന്ന്‌ ആഹാരപദാര്‍ഥങ്ങള്‍ വിരകള്‍ ആഗിരണം ചെയ്യുന്നതിനാല്‍ കന്നുകുട്ടികള്‍ക്ക്‌ പോഷകക്കമ്മി ഉണ്ടാവുകയും […]

എലിപ്പനി പശുക്കളേയും ബാധിക്കാം
July 14, 2025
എലിപ്പനി പശുക്കളേയും ബാധിക്കാം

എലിപ്പനി മനുഷ്യരെ മാത്രമല്ല പശുക്കളേയും ബാധിക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. എലികളുടെ മൂത്രത്തില്‍ കാണപ്പെടുന്ന അണുക്കള്‍ ; വെള്ളം,തീറ്റ എന്നിവ വഴിയോ ശരീരത്തിലെ മുറിവുകളിലുടെയോ ശരീരത്തിനകത്ത് എത്തിയാല്‍ പശുവടക്കമുള്ള മൃഗങ്ങളില്‍ എലിപ്പനിക്ക് കാരണമാകും. ശക്തമായ പനി, ചുവന്ന ശ്ലേഷ്മ സ്തരങ്ങള്‍, ഗര്‍ഭമലസല്‍ എന്നിവയെല്ലാം എലിപ്പനി രോഗത്തില്‍ കണ്ടുവരുന്നു. കറവപ്പശുക്കളില്‍ അകിടു വീക്കത്തിനും, പാലിന്‍റെ നിറം ഇളം ചുവപ്പായി വ്യത്യാസപ്പെടുന്നതിനും രോഗം കാരണമാവും. അടിയന്തിരമായി വിദഗ്ദ്ധ ചികിത്സ നൽകണം.മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരാനിടയുള്ള രോഗമായതിനാല്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതും […]

ക്ഷീരസന്നി രോഗത്തെ കരുതുക
July 14, 2025
ക്ഷീരസന്നി രോഗത്തെ കരുതുക

പശുക്കളുടെ പരിപാലനത്തിലോ തീറ്റ ക്രമങ്ങളിലുള്ള അശ്രദ്ധ്രയോ അറിവില്ലായ്മയോ മൂലമോ ഉണ്ടാവുന്ന രോഗങ്ങളിൽ പ്രധാനമാണ് ക്ഷീരസന്നി. പശു പ്രസവിച്ച് ചിലപ്പോൾ മണിക്കൂറുകള്‍ക്കകമോ അല്ലെങ്കിൽ 2-3 ദിവസങ്ങള്‍ക്കുള്ളിലോ ക്ഷീരസന്നി അഥവാ പാൽപനി രോഗം ഉണ്ടാവാം. പ്രസവശേഷം പാലുൽപാദനം വര്‍ദ്ധിക്കുന്നതിൻ്റെ ഭാഗമായി രക്തത്തില്‍ കാത്‌സ്യത്തിന്റെ അളവു കുറയുന്നതാണ് രോഗ കാരണം. സാധാരണയായി അഞ്ചു മുതല്‍ ഒമ്പതു വയസു വരെ പ്രായമുള്ള പശുക്കളിൽ കാണപ്പെടുന്ന രോഗം, പ്രസവം കഴിഞ്ഞയുടനെയാണ് ഉണ്ടാവുന്നതെങ്കില്‍ പശുവിന് എഴുന്നേറ്റു നില്‍ക്കാന്‍ പോലും സാധിക്കാതെ വരും. ഒരുവശത്തേക്കു ചെരിഞ്ഞു വീഴുക, […]

ആന്ത്രാക്സ് എന്ന വില്ലൻ
July 14, 2025
ആന്ത്രാക്സ് എന്ന വില്ലൻ

പശുക്കളിൽ കാണുന്ന ബാക്ടീരിയൽ രോഗങ്ങളിൽ മാരകമാണ് അടപ്പൻ അഥവാ ആന്ത്രാക്സ്. അടപ്പന്‍ രോഗം :മാരകമായ അടപ്പന്‍ അഥവാ ആന്ത്രാക്‌സ് ബാസില്ലസ് ആന്ത്രാസിസ് എന്ന ബാക്ടീരിയയാണ് പരത്തുക. ജന്തുജന്യരോഗമായ ആന്ത്രാക്സ് ബാധിച്ച പശുക്കള്‍ തീറ്റയെടുക്കാന്‍ വിസമ്മതിക്കുകയും ഇവക്ക് വയര്‍പ്പെരുപ്പം ഉണ്ടാവുകയും ചെയ്യും. കഴുത്ത്,കീഴ്ത്താടി, വയറിനടിവശം, വയറിനിരുവശം എന്നീ ഭാഗങ്ങളില്‍ നീര്‍ വീക്കം കാണപ്പെടുന്നതും ഈ രോഗത്തിൻ്റെ ലക്ഷണമാണ്. രോഗം വന്ന കന്നുകാലി പെട്ടന്നു ചത്തൊടുങ്ങി ശരീരത്തില്‍ നിന്നു ടാറിന്റെ നിറത്തിലുള്ള രക്തം ഒലിക്കുന്നതായി കാണാം. ഈ രോഗം വന്ന് […]

ക്ഷീര കര്‍ഷകര്‍ ശ്രദ്ധിക്കുക,പ്രസവ സമയം നിർണായകം
July 14, 2025
ക്ഷീര കര്‍ഷകര്‍ ശ്രദ്ധിക്കുക,പ്രസവ സമയം നിർണായകം

പ്രസവ സമയത്ത് പശുക്കളുടെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്താൻ ശ്രദ്ധിക്കണം. ഏതെങ്കിലും രോഗങ്ങള്‍ ഉണ്ടെന്ന് തോന്നിയാൽ രക്തമെടുത്ത് ലാബില്‍ പരിശോധനക്ക് അയച്ച് ആവശ്യമെങ്കിൽ ചികിൽസ ലഭ്യമാക്കണം. പ്രസവിച്ച് 12 മണിക്കൂറിന്‌ ശേഷം മറുപിള്ള പോയില്ലെങ്കില്‍ നീക്കം ചെയ്യണം.ഇത് വെറും കൈകൊണ്ട് തൊടാതിരിക്കാൻ ശ്രദ്ധിക്കുക. മരുന്നുകള്‍, ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് ഗുണനിലവാരമുള്ളവ മാത്രം വാങ്ങുക. പാലിന് കൊഴുപ്പ് കൂടുന്നതിന് പുല്ല് , വൈക്കോൽ പോലുള്ള നാരുള്ള ഭക്ഷണം നൽകുക.

നാടൻ ചാണകത്തിൻ്റെ ഗുണങ്ങൾ അറിഞ്ഞോളൂ
July 14, 2025
നാടൻ ചാണകത്തിൻ്റെ ഗുണങ്ങൾ അറിഞ്ഞോളൂ

നാടൻ പശുവളം അഥവാ ചാണകം കമ്പോസ്റ്റായി ഉപയോഗിക്കുന്നത് വളരെയധികം പ്രയോജനകരമാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങൾ പരിശോധിക്കാം : 1.ചാണകം മണ്ണിൻ്റെ ഘടന മെച്ചപ്പെടുത്തുന്നതോടൊപ്പം മണ്ണിനെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്നു. ധാന്യങ്ങൾ,പൂന്തോട്ട സസ്യങ്ങൾ, പഴങ്ങൾ പച്ചക്കറികൾ തുടങ്ങി എല്ലാ തരത്തിലുമുള്ള സസ്യങ്ങൾ വളർത്തുന്നതിന് ആവശ്യമായ പോഷകങ്ങളുടെ ഫലപ്രദമായ ഉറവിടമാണ് നാടൻ പശുവിൻ്റെ ചാണകം. 2.ഓർഗാനിക്ക് ആയതിനാൽ രാസ ഉൽപ്പന്നങ്ങളുടെ ആവശ്യമില്ലാതെ സസ്യങ്ങൾ വളർത്താനാവും. ചാണകം വളമായി ഉപയോഗിക്കുന്നത് കന്നുകാലി മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു പരിസ്ഥിതി സൗഹൃദ മാർഗവുമാണ്. […]

നാടൻ പശുക്കളുടെ മൂത്രത്തിൻ്റെ ഗുണം ചെറുതല്ല
July 14, 2025
നാടൻ പശുക്കളുടെ മൂത്രത്തിൻ്റെ ഗുണം ചെറുതല്ല

1.95% വെള്ളവും 2.5 % യൂറിയയും ധാതുക്കളും 24 തരം ഉപ്പും ഹോര്‍മോണുകളും 2.5% എന്‍സൈമുകളും അടങ്ങിയിട്ടുള്ള ഗോമൂത്രം ; അയണ്‍, കാല്‍സ്യം, ഫോസ്‌ഫറസ്, കാര്‍ബണിക് ആസിഡ്, പൊട്ടാഷ്,നൈട്രജന്‍, അമോണിയ, മാംഗനീസ്,സള്‍ഫര്‍, ഫോസ്‌ഫേറ്റ്, പൊട്ടാസ്യം,യൂറിക് ആസിഡ്, അമിനോ ആസിഡ് എന്‍സൈം, ലാക്‌ടോസ് എന്നിവയുടെ കലവറയാണ്. ഇവയൊക്കെ ശാസ്ത്രീയമായി ഉത്തമ ജൈവവളമെന്ന് പരിഗണിക്കപ്പെടുന്നു. 2.അടുത്തകാലത്തായി വൈദ്യശാസ്‌ത്രത്തിന് ഏറ്റവും വലിയ ഭീഷണിയായി മാറിയിരിക്കുന്ന ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കാനും നാടൻ ഗോമൂത്രത്തിന് സാധിക്കുന്നു. 3.താരന്‍ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്ന വേപ്പ്, നാരങ്ങാനീര് തുടങ്ങിയ പ്രകൃതിദത്ത […]

കറവപ്പശുവിനെ ‘ ചൂടിലാക്കല്ലേ’
July 14, 2025
കറവപ്പശുവിനെ ‘ ചൂടിലാക്കല്ലേ’

അന്തരീക്ഷത്തിലെ താപനില ഓരോ ഡിഗ്രി കൂടുമ്പോഴും കറവപ്പശുക്കൾ ഏറെ സമ്മർദത്തിലാകും എന്നറിയാമോ.? പശുക്കൾ നാവ് പുറത്തേക്കു നീട്ടി അണയ്ക്കുന്നതും ധാരാളം ഉമിനീർ ഒലിപ്പിക്കുന്നതുമെല്ലാം ചൂടിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങളാണ്. വേനലിൽ പശുക്കൾ ആഹാരം കുറയ്ക്കുന്നതോടൊപ്പം പാൽ ഉൽപാദനവും കുറയും.ചൂട് ധാതുക്കളുടെ അളവ് കുറയ്ക്കുന്നതിനാൽ തന്നെ വേനലിൽ നല്ല അളവിൽ ധാതുലവണ മിശ്രിതം നൽകണം. പശുക്കളെ വെയിലത്തു കെട്ടാതെ ഫാൻ സൗകര്യമുള്ള തൊഴുത്തിൽ കെട്ടുന്നതാണ് ഉചിതം. വേപ്പ്, ഉങ്ങ് ഉൾപ്പടെയുള്ള മരങ്ങൾ ഫാമിലുണ്ടെങ്കിൽ നന്നാവും. 2–3 മണിക്കൂർ ഇടവിട്ട് പശുക്കളുടെ […]

പശുക്കൾക്കും വേണം ഡീസൽ !??
July 14, 2025
പശുക്കൾക്കും വേണം ഡീസൽ !??

ക്ഷീരകർഷകർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഈച്ച ശല്യം. ഈച്ചകൾ വർദ്ധിയ്ക്കാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിയ്ക്കുന്നത് തൊഴുത്തിന് തൊട്ടടുത്ത് ചാണകക്കുഴി ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് കുഴി ഒരു നൂറ് മീറ്ററെങ്കിലും മാറ്റി നിർമ്മിയ്ക്കാൻ ശ്രദ്ധിയ്ക്കണം. കാലിത്തീറ്റയും മറ്റ് ഭക്ഷണാവശിഷ്ടങ്ങളും പുൽത്തൊട്ടിയിൽ അഴുകുന്നതാണ് ഈച്ച പെരുകാനുള്ള മറ്റൊരു കാരണം.ഇതുൾപ്പടെ തൊഴുത്തിന് ചുറ്റും വൃത്തിയാക്കിയാൽ ഈ പ്രശ്നത്തിനും പരിഹാരമാവും. ഇതിന് ശേഷം ; കർപ്പൂരം, വേപ്പെണ്ണയിൽ കലർത്തി ഒരാഴ്ച്ച തൊഴുത്തിലും ചുറ്റുപാടും തളിയ്ക്കുക. അടുത്ത ഒരാഴ്ച വെളുത്തുള്ളി, മഞ്ഞൾ, കുരുമുളക്, തുളസിയില […]

അകറ്റാം തൊഴുത്തിലെ ദുര്‍ഗന്ധം
July 14, 2025
അകറ്റാം തൊഴുത്തിലെ ദുര്‍ഗന്ധം

തൊഴുത്തിലെ അണുക്കളും ദുർഗന്ധവും കർഷകരെ സംബന്ധിച്ച് പലപ്പോഴും ഒരു വിഷയം തന്നെയാണ്. പ്രകൃതിദത്തമായി ഏറ്റവും ഫലപ്രദമായ അണുനാശിനിയെന്ന് പരിഗണിയ്ക്കുന്ന സൂര്യപ്രകാശം, മഴക്കാലത്ത് വേണ്ടത്ര ലഭിയ്ക്കുകയില്ലല്ലോ.ആയതിനാൽത്തന്നെ ബാഹ്യ പരാദങ്ങള്‍ക്ക് എതിരായ മരുന്നുകള്‍ ആഴ്ചയിൽ ഒരിയ്ക്കല്‍ തൊഴുത്തില്‍ തളിക്കേണ്ടത് അനിവാര്യമാണ്. ഇവയെല്ലാം വിഷമയമായ വസ്തുക്കള്‍ ആണെന്നതിനാൽ അതീവ ശ്രദ്ധയോടു കൂടി മാത്രം ഉപയോഗിയ്ക്കുക. അല്ലാത്ത പക്ഷം, ജല സ്രോതസ്സിനെ വിഷമയമാക്കാനും പാലില്‍ ദുര്‍ഗന്ധമുണ്ടാക്കാനുമെല്ലാം ഇത് വഴി തെളിയ്ക്കും. നിലത്തു വിരിച്ച റബ്ബര്‍ പായ നീക്കിയ ശേഷം ചാണകവും പുല്‍ത്തൊട്ടികളില്‍ പറ്റിയ […]

ക്ഷീര കർഷക ക്ഷേമനിധി : നേടാം പെൻഷനും മറ്റു ധനസഹായങ്ങളും
July 14, 2025
ക്ഷീര കർഷക ക്ഷേമനിധി : നേടാം പെൻഷനും മറ്റു ധനസഹായങ്ങളും

ക്ഷീര കർഷകരുടെ ക്ഷേമം മുൻനിർത്തിയാണ് കേരള ക്ഷീരകർഷക ക്ഷേമ നിധി രൂപീകൃതമായത്. ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള അടിസ്ഥാനയോഗ്യതയായ ക്ഷേമനിധി അംഗത്വത്തിനായി ; ക്ഷീര സഹകരണസംഘങ്ങൾ വഴി ഒരു സാമ്പത്തിക വർഷം കുറഞ്ഞത് 500 ലീറ്റർ പാൽവിപണനം നടത്തിയിട്ടുള്ള,18 വയസ്സ് പൂർത്തിയായ ക്ഷീര കർഷകർകൻ ആയിരിയ്ക്കണം. ക്ഷീരസംഘങ്ങൾ വഴി കുറഞ്ഞത് 5 വർഷം 500 ലീറ്ററിലധികം പാൽവിപണനം നടത്തിയ, 60 വയസ്സ് പൂർത്തിയായ ക്ഷേമ നിധിയംഗത്തിനാണ് പെൻഷൻ നൽകി വരുന്നത്. സ്ഥായിയായ അംഗവൈകല്യം കാരണം ചെറുപ്പത്തിൽ തന്നെ ക്ഷീരവൃത്തിയിൽനിന്നു വിരമിക്കേണ്ടി […]

പശുപരിചരണത്തിലെ നാട്ടു മാർഗങ്ങൾ
July 14, 2025
പശുപരിചരണത്തിലെ നാട്ടു മാർഗങ്ങൾ

പശുക്കളെ പരിചരിയ്ക്കുന്നവർ പലപ്പോഴും നാട്ടു മാർഗങ്ങൾ തേടാറുണ്ട്. ഇതാ അതിൽ ചിലത്… 1.പരിഹരിയ്ക്കാം കാൽസ്യത്തിന്റെ അഭാവം : പ്രസവത്തോട് അനുബന്ധിച്ച് പശുവിന് പലപ്പോഴും കാൽസ്യത്തിന്റെ കുറവുണ്ടാകാറുണ്ട്. ഇത് പരിഹരിയ്ക്കാനായി പ്രസവം കഴിഞ്ഞാലുടൻ രണ്ട് ദിവസം ഒരു ബോട്ടിൽ വീതം കാൽ കപ്പ് ജൽ ഗ്ലൂക്കോഫൈഡ് ചൂടുവെള്ളത്തിലോ കലക്കി കൊടുത്താൽ നല്ലതാണ്. 2.പാൽപ്പനി പ്രതിരോധിയ്ക്കാം : പ്രസവശേഷം പശുവിനുണ്ടാകുന്ന പനിയാണ് പാൽപ്പനി. ഇതിനുള്ള പ്രതിരോധ മരുന്നാണ് മെറ്റാബോളെറ്റ്മിക്സ്. പ്രസവ ദിവസത്തിന് ഇരുപത് ദിവസം മുൻപ് തന്നെ ആരംഭിച്ച് പ്രസവ […]

‘പിങ്ക് ഐ’ ബാധിച്ചാൽ കരുതൽ വേണം
July 14, 2025
‘പിങ്ക് ഐ’ ബാധിച്ചാൽ കരുതൽ വേണം

കന്നുകാലികളിൽ സർവ്വ സാധാരണമായ രോഗങ്ങളിലൊന്നാണ് പിങ്ക് ഐ. വേനൽക്കാലത്ത് ഇത് കൂടുതലായി വ്യാപിയ്ക്കുന്നു. പ്രധാന ലക്ഷണങ്ങൾ : കണ്ണിൽ നിന്ന് ദ്രാവകം ഒഴുകൽ, ചുവന്നതും വീക്കമുള്ളതുമായ കൺജങ്ക്റ്റിവ, കോർണിയയിലെ അൾസർ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. കരുതൽ : രോഗം ബാധിച്ച മൃഗങ്ങളെ മാറ്റിപ്പാർപ്പിച്ച് യഥാസമയം ചികിത്സിച്ചാൽ രോഗവ്യാപനം പരമാവധി കുറയ്ക്കാൻ സാധിച്ചേയ്ക്കും. ക്ലോക്സാസിലിൻ അടങ്ങിയ ടോപ്പിക്കൽ ഒഫ്താൽമിക് ആൻറിബയോട്ടിക് ക്രീം ഈ രോഗത്തിൻ്റെ ചികിൽസയ്ക്കായി സാധാരണയായി ഉപയോഗിക്കുന്നു. കണ്ണിൻ്റെ മുകൾ ഭാഗത്തുള്ള കൺജങ്ക്റ്റിവയിലേക്ക് പെൻസിലിൻ അല്ലെങ്കിൽ ഓക്സിടെട്രാസൈക്ലിൻ […]

തീറ്റപ്പുല്ലുകൾ വളർത്താം, ഇതാ ചില മികച്ച ഇനങ്ങൾ
July 14, 2025
തീറ്റപ്പുല്ലുകൾ വളർത്താം, ഇതാ ചില മികച്ച ഇനങ്ങൾ

പശുവളർത്തുന്നവർ നേരിടുന്ന മുഖ്യ വിഷയമാണ് പശുക്കൾക്ക് നൽകാനുള്ള പച്ചപ്പുല്ലു കണ്ടെത്തൽ. ഈ പശ്ചാത്തലത്തിൽ,കേരളത്തിലെ തോട്ടങ്ങളിൽ വളർത്താവുന്ന ചില പ്രത്യേകയിനം പുല്ലുകൾ നോക്കാം. ഗിനിപ്പുല്ല് : ആഴത്തിൽ പോകുന്ന നാരുകൾപോലുള്ള വേരുപടലമുള്ള ഈ പുല്ലുകൾ അര മീറ്റർ മുതൽ നാലു മീറ്റർ വരെ ഉയരത്തിലാണ് വളരുക. കന്നുകാലികൾക്ക് ഇഷ്ടപ്പെട്ട ഇവ എളുപ്പത്തിൽ നശിക്കാതെ ദീർഘകാലം വളരുകയും നിലനിൽക്കുകയും ചെയ്യും.തണുത്ത കാലാവസ്ഥയിൽ നന്നായി വളരുമെങ്കിലും, മഞ്ഞിനെ അതിജീവിക്കാത്തതും ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയിൽ നിലനിൽക്കുന്നതുമാണ് ഈയിനം. ഒരു ഏക്കറിൽ നടണമെങ്കിൽ ഏകദേശം […]

കരുതണം അനാപ്ലാസ്മോസിസിനെ
July 14, 2025
കരുതണം അനാപ്ലാസ്മോസിസിനെ

കന്നുകാലികളിലെ അപകടകരമായ രക്ത-പരാന്ന അണുബാധയാണ് അനാപ്ലാസ്മോസിസ്. മലബന്ധം,പനി, കഠിനമായ ശാരീരിക ക്ഷീണം,വിളർച്ച,കന്നുകാലികളുടെ ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തിൽ മാറ്റാനാവാത്ത പാത്തോളജികളുടെ വികസനം എന്നിവയ്ക്ക് ഈ രോഗാവസ്ഥ കാരണമാകുന്നു. മരുന്നുകളും ചികിത്സയും : “മോർഫോസൈക്ലിൻ”;”ടെറാമൈസിൻ”;”ടെട്രാസൈക്ലിൻ”. നോവോകെയ്ൻ ലായനിയിൽ (2%) നേർപ്പിച്ചതിന് ശേഷം ഈ മരുന്നുകൾ രോഗികളായ മൃഗങ്ങൾക്ക് ഇൻട്രാമുസ്കുലർ ആയി നൽകാം.

കിടാവിന്റെ പരിചരണം :എന്തെല്ലാം പരിഗണിയ്ക്കണം
July 14, 2025
കിടാവിന്റെ പരിചരണം :എന്തെല്ലാം പരിഗണിയ്ക്കണം

പശുക്കൾ പ്രസവിച്ചാലുടൻ ചെയ്യേണ്ട കാര്യങ്ങളിൽ പലപ്പോഴും നമ്മൾ അശ്രദ്ധ കാണിയ്ക്കാറുണ്ട്. ഈ ഘട്ടത്തിൽ നിർബന്ധമായും ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങൾ പരിശോധിയ്ക്കാം : പ്രസവിച്ച ഉടനെ കിടാവിനു ശ്വാസോച്ഛ്വാസത്തിനു തടസമുണ്ടാക്കും വിധം എന്തെങ്കിലും നാസാദ്വാരത്തെ ആവരണം ചെയ്‌തിട്ടുണ്ടെങ്കില്‍ അതു നീക്കിക്കളയണം. സാധാരണയായി പ്രസവാനന്തരം പശുക്കള്‍ തന്നെ കിടാക്കളെ നക്കി വൃത്തിയാക്കുമെങ്കിലും, പശുവിന്റെ കണ്ണുകള്‍ മൂടിക്കൊണ്ട്‌ കിടാവിനെ ഒരു പ്രത്യേക സ്ഥലത്ത്‌ എടുത്തു കിടത്തി നല്ല തുണിക്കൊണ്ട്‌ ശരീരം തുടച്ചു വൃത്തിയാക്കേണ്ടത് നിർബന്ധമാണ്. തള്ളപ്പശുവില്‍ നിന്നും കിടാവിനെ മാറ്റി വളര്‍ത്തുന്ന ‘വീനിങ്‌ […]

ഗോതമ്പ് പുല്ല് പശുക്കൾക്ക് നല്ലത്
July 14, 2025
ഗോതമ്പ് പുല്ല് പശുക്കൾക്ക് നല്ലത്

പശുക്കൾക്ക് നൽകാവുന്ന ഒരു മികച്ച ആഹാരമാണ് ഗോതമ്പ് പുല്ല്.ഇരുമ്പ് , മഗ്നീഷ്യം, കാത്സ്യം, അമിനോ ആസിഡ് എന്നിവയ്ക്ക് പുറമെ വിറ്റാമിൻ എ,സി,ഇ,കെ എന്നിവയും ഇതിൽ അടങ്ങിയിരിയ്ക്കുന്നു. ഗോതമ്പ് പുല്ലിൽ അടങ്ങിയിരിക്കുന്ന പതിനേഴോളം അമിനോ ആസിഡുകളിൽ എട്ടെണ്ണം ശരീരത്തിന് ആവശ്യമുള്ളതാണ് എന്നു മാത്രമല്ല ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടാത്തവയുമാണ് എന്നത് ഗോതമ്പ് പുല്ലിന്റെ പ്രധാന്യം വർദ്ധിപ്പിയ്ക്കുന്നു. ധാരാളം നാരുകളും ബി കോംപ്ളക്‌സ് വിറ്റാമിനുകളും ഉള്ളതിനാൽ ദഹനവ്യവസ്ഥയ്‌ക്കും രോഗപ്രതിരോധശേഷിയ്ക്കും ശരീരഭാരം കുറയ്ക്കുന്നതിനും ഇവ മികച്ചതാണ്.ക്ഷീണമകറ്റാനും പ്രത്യുത്പാദന ക്ഷമത വർദ്ധിപ്പിക്കാനും കരളിന്റെയും ഹൃദയത്തിന്റെയും ആരോഗ്യ […]

പശുവിന് തൊണ്ടയിൽ ഭക്ഷണം കുരുങ്ങിയാൽ!?
July 14, 2025
പശുവിന് തൊണ്ടയിൽ ഭക്ഷണം കുരുങ്ങിയാൽ!?

പശുക്കളുടെ തൊണ്ടയിൽ ഭക്ഷണം കുരുങ്ങുന്ന സാഹചര്യങ്ങൾ ഉണ്ടാവാറുണ്ട്. പ്രത്യേകിച്ച് ചക്ക,മാങ്ങ മുതലായവയുടെ അണ്ടി, ചക്കയുടെ കരിമുള്ള് എന്നിവ കാലികൾ ഭക്ഷിക്കുമ്പോൾ ഇവ അന്നനാളത്തിൽ കുടുങ്ങി തടസ്സമുണ്ടായേക്കാം. ഇത് ഉദരകമ്പനത്തിനും ആമാശയഭിത്തിയുടെ ചലനശേഷിയെ ബാധിക്കുന്ന രോഗങ്ങൾക്കും ഉദരകനത്തിനു വഴിതെളിയ്ക്കാറുണ്ട്. ഉടലിന്റെ ഇടതുവശത്തായി വയറിൽ ഗ്യാസ് നിറയുമ്പോൾ ഉണ്ടാകുന്ന ഉദരകമ്പനമാണ് ഇതിന്റെ ലക്ഷണങ്ങളിൽ മുഖ്യം. ഉദരകമ്പനം മൂലം മൃഗം അസ്ഥമാകുന്നതായും ശ്വസനക്ലേശം മൂലം ബുദ്ധിമുട്ടുന്നതായും കാണാറുണ്ട്. ചില പശുക്കളാവട്ടെ കാലുകൊണ്ട് ഉദരത്തിലേക്കു തൊഴിയ്ക്കും. ഉദരകമ്പനം ബാധിച്ചാൽ പശുവിനെ എത്രയും വേഗം […]

മദി സമയത്ത് കരുതൽ വേണം
July 14, 2025
മദി സമയത്ത് കരുതൽ വേണം

പശുക്കളുടെ മദി സമയം അതീവ പരിചരണം നൽകേണ്ട സമയമാണ്.പ്രസ്തുത വേളയിൽ നിർബന്ധമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ : 1.പശുവിനെ വൈകുന്നേരം ഇളംവെയില്‍ കായാന്‍ വിടുന്നത് നല്ലതാണ്. 2.നല്ല പരിചരണം ലഭിച്ചിട്ടുളള കിടാക്കളാണെങ്കിൽ 15 -18 മാസത്തിനുള്ളില്‍ ഇണ ചേര്‍ക്കാവുന്നതാണ്. 3.ആദ്യത്തെ മദിയില്‍ കിടാരികളെ കുത്തിവെയ്‌പ്പിക്കേണ്ടതില്ല എന്നത് പ്രത്യേകം ഓർമിയ്ക്കുക. 4.രണ്ടാമത്തെയോ മൂന്നാമത്തെയോ മദിയാവുമ്പോൾ കുത്തിവെയ്ക്കാവുന്നതാണ്. സാധാരണ മദി ഒരു ദിവസം വരെ നീണ്ടു നില്‍ക്കും. മദിയുടെ രണ്ടാം പകുതിയില്‍ വേണം കുത്തിവെയ്ക്കാന്‍. അതേ സമയം, മദി നീണ്ടു […]

മനുഷ്യർക്ക് മാത്രമല്ല ;  കന്നുകാലികൾക്കും  അലർജിയുണ്ട്
July 14, 2025
മനുഷ്യർക്ക് മാത്രമല്ല ; കന്നുകാലികൾക്കും അലർജിയുണ്ട്

അലർജി കാരണം ത്വക്ക് തടിക്കൽ മനുഷ്യർക്കു മാത്രമല്ല, അത് കന്നുകാലികളാലും ഉണ്ടെന്നറിയാമോ..? പെട്ടെന്ന് തൊലിപ്പുറത്ത് ഉരുണ്ടതോ,പരന്നതോ ആയ തടിപ്പുകൾ പ്രത്യക്ഷപ്പെടുകയാണ് ചെയ്യുക. ചില പശുക്കളിൽ കണ്ണ്, ചെവി,മുഖം, പൃഷ്ഠഭാഗം എന്നിവിടങ്ങളിൽ കൂടുതലായി നീരു കാണപ്പെടും. മറ്റു ചിലപ്പോഴാവട്ടെ വിറയൽ,വെപ്രാളം, ചൊറിച്ചിൽ,വേഗത കൂടിയ ശ്വസനം, ഉമിനീരൊലിപ്പ്, തുടങ്ങിയ ലക്ഷണങ്ങളും കാണിയ്ക്കാറുണ്ട്. പലപ്പോഴും ചികിത്സയൊന്നും കൂടാതെ തന്നെ ഇത് മാറിക്കിട്ടുമെങ്കിലും, മനുഷ്യരിൽ അലർജിക്കുപയോഗിക്കുന്ന മരുന്നുകൾ ഉപയോഗിച്ചാലും കുഴപ്പമില്ല. ഇങ്ങനെ അലർജി കാരണം ചൊറിച്ചിൽ വരുമ്പോൾ, തണുത്ത ജലം ശരീരത്തിൽ ഒഴിച്ചു […]

പശുക്കളിൽ ഫോസ്ഫറസ് കുറയുന്നോ ? : ജാഗ്രത വേണം
July 14, 2025
പശുക്കളിൽ ഫോസ്ഫറസ് കുറയുന്നോ ? : ജാഗ്രത വേണം

പശുക്കളുടെ മികച്ച ആരോഗ്യത്തിന് നിർണായകമായ മൂലകങ്ങളിൽ ഒന്നാണ് ഫോസ്ഫറസ്. ധാതുലവണ മിശ്രിതങ്ങളുടെ കുറവാണ് പലപ്പോഴും ഫോസ്ഫറസ് കുറയാൻ കാരണമാവുന്നത്. ഫോസ്ഫറസ് ലഭിക്കാതിരുന്നാൽ പശുക്കളിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. പൈക്ക് രോഗം : ഫോസ്ഫറസ് കുറഞ്ഞാൽ ഉണ്ടാവുന്ന രോഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് പൈക്ക് രോഗം. മണ്ണു തിന്നുക തൊഴുത്തിൽ കെട്ടിയ ഭിത്തിയിലും കയറിലും ആർത്തിയോടെ നക്കലും കടിയ്ക്കലും, കാലിത്തീറ്റയോടുള്ള മടി,പാലുൽപാദനം ക്രമേണ കുറഞ്ഞു വര തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. മൂത്രത്തിലെ നിറം […]

പാൽ കറക്കുമ്പോൾ ശ്രദ്ധിയ്ക്കേണ്ടത്
July 14, 2025
പാൽ കറക്കുമ്പോൾ ശ്രദ്ധിയ്ക്കേണ്ടത്

പശുവിനെ കറക്കുമ്പോൾ കരുതേണ്ട,എന്നാൽ ലളിതമായ ചില കാര്യങ്ങൾ : 1.കറവയ്ക്ക് മുമ്പ് നിർബന്ധമായും പശുവിനെ സോപ്പ് ഉപയോഗിയ്ക്കാതെ കുളിപ്പിയ്ക്കണം. 2.പശുവിനെ കറക്കുന്നതിന് മുമ്പ് കറവക്കാരന്റെ കൈ വൃത്തിയായി കഴുകാൻ മറക്കരുത്. 3.കറവ കൃത്യസമയത്തും കൃത്യമായ സ്ഥലത്തും നടത്തുന്നതിനൊപ്പം സ്ഥിരം ഒരാൾ തന്നെ ചെയ്താൽ നന്നാവും. 4.ആദ്യത്തെ രണ്ടോ മൂന്നോ വലി പാല്‍ കറുത്ത കടലാസിലോ തുണിയിലൊ ഒഴിച്ചുനോക്കിയാല്‍ പാലില്‍ തരിയുണ്ടെങ്കില്‍ എളുപ്പം തിരിച്ചറിയാനാവും. 5.കറവയ്ക്ക് മുമ്പ് 1 ശതമാനം പൊട്ടാസിയം പെര്‍മാംഗനേറ്റ് ലായനിയില്‍ അകിട് കഴുകുന്നത് നല്ലതാണ്. […]

കന്നുകുട്ടിയെ വാങ്ങുമ്പോൾ ശ്രദ്ധിയ്ക്കാൻ
July 14, 2025
കന്നുകുട്ടിയെ വാങ്ങുമ്പോൾ ശ്രദ്ധിയ്ക്കാൻ

വളർത്താനായി കന്നുകുട്ടിയെ വാങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ : 1.തള്ളപ്പശുവിന്റെ പാൽ ഉൾപ്പദനവും ഉൽപ്പാദന ക്ഷമതയും. 2.കുത്തിവെച്ച ബീജത്തിന്റെ sire -Dam yield. 3.ശരീരം നല്ല നീളമുള്ളതാവണം. 4.നല്ല ആരോഗ്യമുള്ളതാവണം ( കണ്ണ് തിളക്കമുള്ളത്, ചെവി alert ആയത്.വയർ ചാടാത്തത്.നല്ല തിളക്കമുള്ള രോമം . അംഗവൈകല്യമില്ലാത്തത് .അധിക മുലക്കാമ്പില്ലാത്തത്.) 5.ശരിയായ വളർച്ചയും തൂക്കവുമറിയാൻ കന്നുകുട്ടിക്ക് എത്ര മാസം പ്രായം ഉണ്ടെന്ന് നോക്കണം. (അടിസ്ഥാന തൂക്കം 30 ആയി കണക്കാക്കി പ്രതി മാസത്തിന് […]

പൊങ്കാനൂർ പശുവുണ്ടോ ? :  ചെനപിടിക്കാൻ ഇതാ ചില നാട്ടു മാർഗങ്ങൾ
July 14, 2025
പൊങ്കാനൂർ പശുവുണ്ടോ ? : ചെനപിടിക്കാൻ ഇതാ ചില നാട്ടു മാർഗങ്ങൾ

പയർ, കടല, മുതിര എന്നിവയിൽ ഏതെങ്കിലും 100 ഗ്രാം വച്ച് കിളിർപ്പിച്ച് ഒരു നേരം ഒരാഴ്ച കൊടുക്കാം. ഇതേ പോലെ 2-3 വഴുതനങ്ങയും വേവിച്ച് ദിവസവും കൊടുക്കുന്നത് ഒരാഴ്ച്ച വരെയാവാം. കാട്ടുചേമ്പിന്റെ താള് വേവിച്ചതും പച്ച പപ്പായ വേവിച്ചതു കുറച്ചുദിവസം തുടർച്ചയായി കൊടുക്കാവുന്നതാണ്. ചെന്തെങ്ങിന്റെ തേങ്ങ ഒരാഴ്ച മണ്ണിൽ കുഴിച്ചിട്ട് പുറത്തെടുത്ത ശേഷം 50 ഗ്രാം പച്ചമഞ്ഞൾ അരച്ച് തേങ്ങയുടെ വെള്ളത്തിൽ കലക്കി വായിൽ പിടിച്ചുകൊടുക്കാം. കാടിവെള്ളവും കഞ്ഞിവെള്ളവും മറ്റും കുടിക്കാൻ കൊടുക്കുന്നത് ചെമ്പുപാത്രത്തിൽ വച്ച് കൊടുക്കാൻ […]

പശുക്കളിൽ കുരലടപ്പൻ രോഗം വരുന്നുണ്ടോ ??
July 14, 2025
പശുക്കളിൽ കുരലടപ്പൻ രോഗം വരുന്നുണ്ടോ ??

പശുക്കളിൽ പലപ്പോഴും പെട്ടെന്നുണ്ടാകുന്ന കുരലടപ്പൻ രോഗത്തിന് ചികിത്സ കിട്ടിയില്ലെങ്കിൽ മരണം സംഭവിക്കാൻ സാദ്ധ്യതയുണ്ട്. പശുക്കളുടെ ശ്വാസനാളങ്ങളിൽ പെരുകുന്ന Pasteurella Multocida ബാക്റ്റീരിയകളാണ് രോഗ കാരണം. ഉയർന്ന അന്തരീക്ഷ ഊഷ്മാവ്,കാലാവസ്ഥ മാറ്റങ്ങൾ, പോഷകാഹാരക്കുറവ് എന്നിവ രോഗത്തിന് കാരണമാവുമ്പോൾ ; വിരബാധ, താടഭാഗത്തുള്ള വീക്കം, പനി,കിതപ്പ്, തീറ്റയെടുക്കുന്നതിൽ വിമുഖത, എന്നിവ രോഗ ലക്ഷണങ്ങളാവുന്നു. ഫലപ്രദമായ കുത്തിവെയ്പ്പുകൾ ഉൾപ്പടെ കൃത്യസമയത്തുള്ള ചികിത്സ ലഭ്യമാക്കണം.

പശുക്കൾ മരച്ചീനി ഇല കഴിച്ചാൽ !?
July 14, 2025
പശുക്കൾ മരച്ചീനി ഇല കഴിച്ചാൽ !?

സാധാരണയായി പച്ച മരച്ചീനിയില തിന്നുമ്പോൾ പശുക്കളിൽ വിഷബാധ ഏൽക്കാറുണ്ട്. ഇതേ പോലെ മഴയിൽ തഴച്ചുവളരുന്നവ, മുരടിച്ച ചെടിയില, തളിരിലകൾ എന്നിവയിലും വിഷാംശം കൂടുതലായിരിയ്ക്കും. അതേ സമയം, സ്ഥിരമായി മരച്ചീനിയില കൊടുക്കുന്ന പശുക്കൾക്കു വിഷബാധയുണ്ടാകാറില്ല.എന്നാൽ ശീലമില്ലാത്ത പശുക്കൾക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കും. ശീലമുള്ളവയ്ക്കാവട്ടെ അമിതഅളവിൽ മരച്ചീനിയില കൊടുത്താൽ വിഷബാധയേൽക്കും. കപ്പയുടെ തൊലിയിലും വിഷപദാർത്ഥമുണ്ട്. തീവ്ര വിഷബാധയേറ്റാൽ 10-15 മിനുട്ടുകൾക്കകം ലക്ഷണങ്ങൾ കാണിക്കുകയും മരണം വരെ സംഭവിക്കുകയും ചെയ്തേക്കാം. ശ്വാസതടസ്സം, വിറയൽ,വയർസ്തംഭനം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. സമയം കൂടുന്നതനുസരിച്ച് തളർച്ച വർദ്ധിച്ച് […]

പശുവിന് പുല്ലിലൂടെ വിഷബാധയേറ്റാൽ..?
July 14, 2025
പശുവിന് പുല്ലിലൂടെ വിഷബാധയേറ്റാൽ..?

രാസവസ്തു അടങ്ങിയ വിഷവസ്തുവായ കളനാശിനി ഉള്ളിൽ ചെന്നാൽ മനുഷ്യരിലും മൃഗങ്ങളിലും വിഷബാധയുണ്ടാക്കും. കളനാശിനി തളിച്ച പുല്ല് തിന്നാനിടയായാൽ പശുക്കളിൽ വിഷബാധയ്ക്കു സാധ്യതയുണ്ട്. കളനാശിനി നേരിട്ടു കഴിക്കാനിടയായാൽ മാരകമാകാം. പശുവിന്റെ ശരീരത്തിലെത്തുന്ന കളനാശിനിയിലെ വിഷവസ്തു അവയവങ്ങളെ ബാധിച്ച് രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നു.കരൾ, വൃക്ക, ശ്വാസകോശം എന്നീ പ്രധാന അവയവങ്ങളെ ഗുരുതരമായി ബാധിച്ച് മരണത്തിലേക്കു വരെ ഇത് നയിക്കാറുണ്ട്. കളനാശിനിയിലെ വിഷവസ്തു ഏതാണ് എന്നതിനെ ആശ്രയിച്ചിരിക്കും വിഷബാധയുടെ ലക്ഷണങ്ങൾ. വായിലൂടെ പത വരിക, ശ്വാസതടസ്സം,വയറു പെരുക്കൽ, അസ്വാസ്ഥ്യം,വിറയൽ എന്നിങ്ങനെ പല ലക്ഷണങ്ങൾ […]

കന്നുകാലികളെ ഇൻഷൂർ ചെയ്യാം
July 14, 2025
കന്നുകാലികളെ ഇൻഷൂർ ചെയ്യാം

ക്ഷീര കർഷകർക്ക് ഒരനുഗ്രഹമാണ് ഇൻഷൂറൻസ്. കന്നുകുട്ടികൾക്ക് നാല് മാസം മുതൽ ഇൻഷൂറൻസ് ചെയ്യാവുന്നതാണ്. പ്രധാനമായും അപകടം,രോഗം എന്നിവ മൂലമുള്ള നഷ്ടങ്ങൾ കവർ ചെയ്യുന്നതോടൊപ്പം സ്ഥിരവും പൂർണ്ണവുമായ വൈകല്യത്തിന് പശുക്കൾക്കും എരുമകൾക്കും ; ഗർഭധാരണം നടക്കാതിരിക്കുക, പാൽ ചുരത്താൻ ആകാത്തവിധം സംഭവിക്കുക എന്നിവയ്ക്ക് വിത്തുകാളകൾക്കും പ്രത്യുൽപാദനശേഷി സ്ഥിരമായി നിലച്ചു പോവുന്ന പോത്തുകൾക്കും കവറേജ് ബാധകമാണ്. വൈകല്യം ഉണ്ടായാൽ നിർബന്ധമായും മൃഗഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. വൈകല്യങ്ങൾക്ക് നഷ്ടപരിഹാരമായി 75 ശതമാനം വരെ തുകയും നൽകി വരുന്നുണ്ട്. പ്രീമിയം : സാധാരണഗതിയിൽ […]

പശുക്കൾക്ക് മുരിങ്ങയില നൽകിനോക്കൂ… ഗുണമറിയാം
July 14, 2025
പശുക്കൾക്ക് മുരിങ്ങയില നൽകിനോക്കൂ… ഗുണമറിയാം

പാലുല്പാദന വർദ്ധനവിനും പോഷക സുരക്ഷക്കും വേണ്ടി ധാരാളം ക്ഷീരകർഷകർ നമ്മുടെ നാട്ടിൽ പശുക്കൾക്ക് മുരിങ്ങയില നൽകിവരുന്നു. സമ്പുഷ്ടമായി മാംസ്യവും കാൽസ്യവും അടങ്ങിയിരിയ്ക്കുന്നു എന്നതിനാലാണ് കർഷകർ കാലിത്തീറ്റയ്ക്ക് ബദലായി മുരിങ്ങയില നൽകുന്നത്. 20% മാംസ്യവും 1.48 % കാൽസ്യവും അടങ്ങിയിരിയ്ക്കുന്നതിന് പുറമേ സിങ്ക്, ഇരുമ്പ്, കോപ്പർ,പൊട്ടാസ്യം,സോഡിയം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും മുരിങ്ങയിലയെ സമ്പന്നമാക്കുന്നു. സ്ഥിരമായി മുരിങ്ങയില കഴിയ്ക്കുന്ന പശുക്കൾക്ക് ഒരുവർഷം നൽകുന്ന കാൽസ്യം പൊടിയിൽ രണ്ട് കിലോ വരെ കുറയ്ക്കാം. 16 ശതമാനത്തിലേറെ നാരുകളും 4 ശതമാനത്തോളം […]

പാലുല്പാദനം വർദ്ധിപ്പിക്കണോ ? : പീലിവാക ഇലകൾ നൽകി നോക്കൂ
July 14, 2025
പാലുല്പാദനം വർദ്ധിപ്പിക്കണോ ? : പീലിവാക ഇലകൾ നൽകി നോക്കൂ

കന്നുകാലികൾക്ക് പാലുല്പാദനം ഇരട്ടിയാവാൻ സാധാരണ നൽകി വരുന്ന പയർ വർഗ്ഗത്തിൽപ്പെട്ട പച്ചിലത്തീറ്റയാണ് പീലിവാക അഥവാ സുബാബുൾ. ഗുണനിലവാരം കുറഞ്ഞ നാലുകിലോ പുല്ലിന് തുല്യമായ ഇവ, പശുക്കളുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും പാലുല്പാദനം ഇരട്ടിയാക്കുകയും ഉരുക്കളുടെ തൂക്കം കൂട്ടുകയും ചെയ്യുന്നു. 5 ആഴ്ചയിൽ ഒരിക്കൽ ഇതു നൽകാവുന്ന ഇതിന്റെ ഇലകളിൽ ധാരാളമായി പ്രൊ വിറ്റാമിൻ എ അടങ്ങിയിരിക്കുന്നതിനാൽ നല്ല കൊഴുപ്പുള്ള പാലാണ് ലഭ്യമാകുക. ഒരു ഹെക്ടറിൽ നിന്ന് വർഷത്തിൽ 16 ടണ്ണോളം ഇലകളും ചെറിയ ശാഖകളും ഇവയിൽ നിന്ന് ലഭ്യമാകുന്നുണ്ട്. […]

പ്രസവം കഴിഞ്ഞ ഉടനെ   പശുക്കൾ വീണുപോവുന്നത് ഭയപ്പെടുത്താറുണ്ടോ…?
July 14, 2025
പ്രസവം കഴിഞ്ഞ ഉടനെ പശുക്കൾ വീണുപോവുന്നത് ഭയപ്പെടുത്താറുണ്ടോ…?

പ്രസവ ശേഷം പശു വീണു പോവുന്ന സാഹചര്യം പലപ്പോഴും ക്ഷീര കർഷകരെ ഭയപ്പെടുത്താറുണ്ട്. കാൽസ്യത്തിൻറെ കുറവാണ് ഡോക്ടർമാർ ഇതിന് കാരണമായി പറയുന്നത്. ലക്ഷണങ്ങൾ : പ്രസവസമയത്ത് അതീവ ക്ഷീണം, മറുപിള്ള പോകാനുള്ള കാലതാമസം,ചാണകം, മൂത്രം എന്നിവ പോകാതിരിക്കാൻ, വയറുവീർക്കൽ, വയറിളക്കം,ശരീരം എപ്പോഴും തണുത്തിരിക്കുന്ന അവസ്ഥ, കൂടിയ ശ്വാസോച്ഛ്വാസം നിരക്ക്, തല താഴെവച്ച് കിടക്കൽ, ശരീരതാപനില കുറയൽ തുടങ്ങിയവയാണ് പ്രധാനമായും കാൽസ്യ ത്തിന്റെ അളവ് കുറഞ്ഞാൽ കന്നുകാലികൾ കാണിയ്ക്കുന്ന ലക്ഷണങ്ങൾ. കാരണങ്ങൾ : കൂടിയ പാലുൽപാദനം നിമിത്തം കാൽസ്യം […]

ഫാം തുടങ്ങണോ ? : ഇതൊന്ന് കേട്ടോളൂ
July 14, 2025
ഫാം തുടങ്ങണോ ? : ഇതൊന്ന് കേട്ടോളൂ

ഒരു നല്ല പശു ഫാം തുടങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ..? എങ്കിൽ ചില മുൻകരുതലുകൾ അനിവാര്യമാണ്. 1.ഫാമിനായി പരമാവധി സ്ഥലം ഉപയോഗപ്പെടുത്താൻ ശ്രദ്ധിക്കണം. 2.തൊഴുത്ത്, തീറ്റപ്പുല്‍ കൃഷി,ബയോഗ്യാസ് പ്ലാന്‍റ്,കമ്പോസ്റ്റ് നിര്‍മ്മാണം,വളക്കുഴി എന്നിവയ്‌ക്കെല്ലാം സ്ഥലം ആവശ്യമാണെന്നത് ഓർക്കണം. 3.ചാണകം ഉണക്കി വിപണനം,പാല്‍ സംസ്കരണം, മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന നിര്‍മ്മാണം തുടങ്ങി അനേകം സാധ്യതകളാണ് ഡയറി ഫാർമിലുള്ളത്. 4.ഡയറിഫാം ലൈസന്‍സിംഗ് നടപടി ക്രമങ്ങള്‍, മൃഗചികിത്സ സൗകര്യം,സംസ്ഥാന സര്‍ക്കാരിന്‍റെ പദ്ധതികള്‍ ലഭ്യമാക്കുന്നതിന് അനുബന്ധ ഓഫീസുകളുമായി ബന്ധപ്പെടൽ എന്നിവയെല്ലാം ശ്രദ്ധിക്കണം. 5.ബാങ്ക് ലോണ്‍ ആവശ്യമെങ്കില്‍ നബാര്‍ഡിന്‍റെ […]

കറവക്കാലത്തെ രോഗങ്ങൾക്ക്  പരിഹാരമുണ്ട്
July 14, 2025
കറവക്കാലത്തെ രോഗങ്ങൾക്ക് പരിഹാരമുണ്ട്

കറവക്കാലത്ത് പശുക്കൾക്ക് വരുന്ന രോഗങ്ങളിൽ പ്രധാനപ്പെട്ടതാണ് അകിടുവീക്കം. പാലുൽപാദനം നല്ലരീതിയിൽ കുറയാൻ കാരണമാകുന്ന അകിടുവീക്കത്തിന്റെ ലക്ഷണങ്ങൾ. അകിടിലെ വേദനയും നീരും ഒപ്പം മുലക്കാമ്പ് വീർത്തു വരുന്നതുമാണ്.കൂടാതെ പനി, അകിടിൽ പഴുപ്പ്, വേദന,വിശപ്പില്ലായ്മ തുടങ്ങിയവയും കന്നുകാലികൾക്ക് അനുഭവപ്പെടാറുണ്ട്. പാൽ വെള്ളം പോലെ ആകുകയോ പാൽനിറം മഞ്ഞയോ റോസ് ആകുകയോ ചെയ്യുന്നത് കണ്ടാൽ വൈകാതെ ചികിത്സ നടത്തണം. ബാക്ടീരിയ, കുമിൾ,വൈറസ് തുടങ്ങിയവയാണ് രോഗമുണ്ടാക്കുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്ന് രോഗാണുക്കൾ മുലകാമ്പിലൂടെ പ്രവേശിക്കുന്നതാണ് രോഗ കാരണം. പ്രതിരോധിക്കാം : ഇടയ്ക്കിടെ തണുത്ത […]

പയർ യഥേഷ്ടം നൽകാം :  കന്നുകാലികൾ ആരോഗ്യകരമായി ഇരിയ്ക്കും
July 14, 2025
പയർ യഥേഷ്ടം നൽകാം : കന്നുകാലികൾ ആരോഗ്യകരമായി ഇരിയ്ക്കും

കന്നുകാലികളുടെ ആരോഗ്യ സംരക്ഷണത്തിനും പാലുല്പാദന വർദ്ധനവിനും മികച്ചതാണ് പയർ ഇനങ്ങൾ. ഇത് കൃഷിചെയ്തു തീറ്റയായി നൽകുന്നത് ഉത്തമമാണ്. പയർ വിളകളിൽ അടങ്ങിയ മാംസ്യമാണ് ഇവ ഗുണകരമാക്കുന്നത്. കാലിത്തീറ്റ ആവശ്യത്തിനുവേണ്ടി കേരളത്തിൽ കൂടുതലായി കൃഷി ചെയ്യുന്നത് CO-8 എന്ന വൻപയർ ഇനമാണ്. ഉല്പാദനക്ഷമത കൂടുതലുള്ള ഇവയിൽ 30 ശതമാനം വരെ മാംസ്യവും അടങ്ങിയിരിക്കുന്നു. കൂടാതെ 5% അസംസ്കൃത നാരും 3% ധാതുക്കളും 5% അന്നജവും ഇവയെ മികച്ചതാക്കുന്നു. തെങ്ങിന് ഇടവിളയായി കൃഷി ചെയ്യുന്ന ഇവ അതിവേഗത്തിൽ വളരുന്നതിന് പുറമെ […]

കന്നുകാലികളിലെ പരാദങ്ങളെ ചെറുക്കാനിതാ മാർഗങ്ങൾ
July 14, 2025
കന്നുകാലികളിലെ പരാദങ്ങളെ ചെറുക്കാനിതാ മാർഗങ്ങൾ

പ്രതിരോധ മരുന്നുകളെപ്പോലും അതിജീവിച്ച് കന്നുകാലികളുടെ ദേഹത്ത് പെരുകുന്ന പരാദങ്ങൾ പല മാരകരോഗങ്ങൾക്കും കാരണമാകാറുണ്ട്. ചെള്ള്, ഉണ്ണി തുടങ്ങിയവ കാരണം ബബിസിയ, തൈലേറിയ തുടങ്ങിയ മാരകരോഗങ്ങൾ പിടിപെടാറുണ്ട് സാധ്യതയുണ്ട്.ഇത് ഉത്പാദനശേഷിയും പ്രത്യുത്പാദനശേഷിയും കുറയാൻ വരെ കാരണമാവുന്നു. ഈ പരാദങ്ങളെ പ്രതിരോധിക്കാൻ നമ്മുടെ നാട്ടുവഴികളിൽ സുലഭമായുള്ള ഔഷധകൂട്ടുകൾ മികച്ചതാണ്. രണ്ടു ഘട്ടമായാണ് ഈ മരുന്നുകൾ പ്രയോഗിയ്ക്കേണ്ടത്. ഒന്നാം ഘട്ടം : കാലിത്തൊഴുത്തിന്റെ മേൽക്കൂര ഓട്, ഓല എന്നിവയാണെങ്കിൽ അത് അഴിച്ച് വെയിൽ കായണം.ശേഷം മേൽക്കൂരയിൽ കരിഓയിൽ കൊണ്ട് പൂശണം. തറ, […]

അകിടിൽ കാണുന്ന പൊറ്റ രോഗമാണോ ?
July 14, 2025
അകിടിൽ കാണുന്ന പൊറ്റ രോഗമാണോ ?

കന്നുകാലികളുടെ അകിടിൽ കാണപ്പെടുന്ന പൊറ്റ ക്ഷീര കർഷകരെ അസ്വസ്ഥരാക്കാറുണ്ട്. യഥാർത്ഥത്തിൽ പോക്സ് ഇനത്തിൽപെടുന്ന ഒരു പകർച്ചവ്യാധി തന്നെയാണ് ഈ രോഗം. പ്രധാനമായും രണ്ടു തരം വൈറസുകൾ സമ്മിശ്രമായി പശുക്കളുടെ അകിടിൽ കാണാറുണ്ട്.ഇവ ഗോട്ട് പോക്സ് വൈറസും ഓർഫ് വൈറസും ആകാനാണ് സാധ്യത. കൂടാതെ ചില കന്നുകാലികൾക്ക് മൈക്രോ പ്ലാസ്മ ഇനത്തിൽപ്പെട്ട സൂക്ഷ്മാണുക്കളുടെ പാർശ്വ ബാധയും പിടിപെടാറുണ്ട്. വൈറസ് രോഗത്തിന് ചികിത്സയില്ല എന്നതാണ് സത്യം. അതേ സമയം, പാർശ്വ അണുബാധയാണെങ്കിൽ വെറ്റിനറി ഡോക്ടറെ സമീപിച്ച് ആന്റിബയോട്ടിക് കുത്തിവെപ്പ് നൽകേണ്ടതാണ്. […]

ക്ഷീരമേഖലയിൽ താൽപര്യമുള്ളവർക്കായി ഒരു പദ്ധതി
July 14, 2025
ക്ഷീരമേഖലയിൽ താൽപര്യമുള്ളവർക്കായി ഒരു പദ്ധതി

പശു വളർത്തലിൽ താൽപ്പര്യമുള്ളവർക്കായി ആവിഷ്ക്കരിച്ച നബാർഡ് ഡയറി യോജന 2022 ഫാമിംഗ് സ്കീമിലേയ്ക്ക് ഉടൻ അപേക്ഷ നൽകാം. പദ്ധതി പ്രകാരം കർഷകന് 2 ലക്ഷം രൂപ വരെ ധനസഹായം നൽകും. ഒരു ഡയറി ഫാം സ്ഥാപിക്കുന്നതിന് ആവശ്യമായ കറവ മൃഗങ്ങൾ, ഉപകരണങ്ങൾ, മറ്റ് ഇൻപുട്ടുകൾ എന്നിവ വാങ്ങുന്നതിനുള്ള സബ്‌സിഡി രൂപത്തിലായിരിക്കും സഹായം. കർഷകർക്ക് നബാർഡിൽ നിന്ന് 5 വർഷം വരെ പലിശ രഹിത വായ്പയും ലഭിക്കും. സ്കീമിന് അർഹത നേടുന്നതിന്, കർഷകർക്ക് അവരുടെ ഉടമസ്ഥതയിലോ പാട്ടത്തിനോ കീഴിലുള്ള […]

പശുക്കൾക്ക് വിര മരുന്ന് നൽകാം : ഇതൊന്ന് ശ്രദ്ധിച്ചോളൂ
July 14, 2025
പശുക്കൾക്ക് വിര മരുന്ന് നൽകാം : ഇതൊന്ന് ശ്രദ്ധിച്ചോളൂ

വെറ്റിനറി ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ കന്നുകാലികൾക്ക് വിരമരുന്ന് നൽകുന്ന ഒരു രീതിയുണ്ട് ക്ഷീര കർഷകർക്ക്. എന്നാലിത് വളരെ അപകടകരമാണെന്ന് അറിയാമോ ? ഇനിയെങ്കിലും വിര മരുന്ന് നൽകുമ്പോൾ ഇതൊന്ന് ശ്രദ്ധിച്ചോളൂ: കിടാവ് ജനിച്ച് പത്താം ദിവസം തന്നെയാണ് ആദ്യ ഡോസ് മരുന്ന് നൽകേണ്ടത്. പൈരാന്റൽ എന്നയിനം മരുന്നാണ് ഏറ്റവും മികച്ചതായി കണക്കാക്കുന്നത്. ഇത് നൽകുന്നപക്ഷം വിരയുടെ മുട്ടയും ലാറയും ചാണകത്തിലൂടെ പുറന്തള്ളപ്പെടും.അവ വീണ്ടും കാലികളുടെ ശരീരത്തിൽ കയറിപ്പറ്റുന്നത് കൊണ്ട് ആറുമാസം വരെ ഓരോ മാസവും തുടർന്നും നിശ്ചിത ഇടവേളകളിലും […]

കുള്ളൻ പശുക്കൾക്ക് സംരക്ഷണം :  ഡോക്ടറെ ആദരിച്ച് സർക്കാർ
July 14, 2025
കുള്ളൻ പശുക്കൾക്ക് സംരക്ഷണം : ഡോക്ടറെ ആദരിച്ച് സർക്കാർ

കാസർക്കോടൻ പശുക്കൾക്ക് സംരക്ഷണ കേന്ദ്രമൊരുക്കിയ ഡോക്ടർക്ക് സർക്കാർ വക സദ്സേവന പത്രം.കാസർക്കോടൻ കുള്ളൻ പശുക്കളുടെ സുസ്ഥിര സംരക്ഷണത്തിനായി സർക്കാർ മേഖലയിൽ പരിരക്ഷണ കേന്ദ്രമൊരുക്കിയ ഉദുമ വെറ്ററിനറി ഹോസ്പിറ്റലിലെ സീനിയർ വെറ്ററിനറി സർജൻ ഡോ. ഇ.ചന്ദ്രബാബുവിനാണ് പുരസ്ക്കാരം ലഭിച്ചത്. കർണാടകത്തിലും കേരളത്തിലുമായി പരന്നുകിടക്കുന്ന തുളുനാടിന്റെ മണ്ണില്‍ ഉരുത്തിരിഞ്ഞതും, ഉപജീവിക്കുന്നതുമായ തനത് പശുക്കളാണ് കാസർക്കോട് കുള്ളൻ. ചെറിയ ഇനം പൈക്കൾ. സങ്കരയിനം പശുക്കൾ വ്യാപകമായെങ്കിലും ഇന്നും ഒട്ടേറെ കർഷകർ തനത് ശൈലിയിൽ ജില്ലയിൽ ഈ കുറിയ ഇനം പൈക്കളെ വംശനാശത്തിനു […]

കർഷകർ അറിയണം ; ചാണകം ഉപയോഗിക്കേണ്ടത് എങ്ങിനെയെന്ന്
July 14, 2025
കർഷകർ അറിയണം ; ചാണകം ഉപയോഗിക്കേണ്ടത് എങ്ങിനെയെന്ന്

രാസ വളങ്ങളുടെ ഉപയോഗം പരമാവധി ഒഴിവാക്കി സംയോജിതമായ വളപ്രയോഗത്തിനു അഭികാമ്യമായ ഒന്നാണ് ചാണകം. ഇതിൽത്തന്നെ പച്ചച്ചാണകത്തേക്കാൾ മികച്ചത് നന്നായി ഉണക്കി പൊടിച്ച ചാണകമാണ്. പച്ചച്ചാണകത്തിലെ സൂക്ഷ്മാണുക്കൾ ചിലപ്പോൾ വിളകൾക്ക് ദോഷം ചെയ്യുന്നവയും കള വിത്തുകൾ അടങ്ങിയതുമാവാറുണ്ട്. മാത്രമല്ല, ജലാംശം അധികമായതിനാൽ ഇവ കൈകാര്യം ചെയ്യാനും ചിലപ്പോൾ ബുദ്ധിമുട്ടാവാറുണ്ട്.അതേ സമയം കംപോസ്റ്റിങ്ങിലൂടെ ഉണങ്ങി ജീർണിക്കുവാൻ സമയം നൽകുമ്പോൾ മേൽപറഞ്ഞ ദോഷങ്ങൾ ഇല്ലാതാവുകയും ചെയ്യും.എന്നാൽ പച്ചച്ചാണകം വെള്ളത്തിൽ കലക്കി പിണ്ണാക്കുമായി ചേർത്ത് ഒരാഴ്ച പുളിപ്പിച്ചതിനു ശേഷം അതിന്റെ തെളി,വളമായി ഉപയോഗിക്കാവുന്നതാണ്.  […]

പശുവിൻ പാലോ എരുമപ്പാലോ മികച്ചത് ?
July 14, 2025
പശുവിൻ പാലോ എരുമപ്പാലോ മികച്ചത് ?

കുട്ടികളുടെ വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ കാൽസ്യം, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് പശുവിൻ പാൽ. എന്നാൽ കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന പാലുകളിൽ പശുവിന്റേതോ അതോ എരുമയുടേതോ നല്ലതെന്ന് പലപ്പോഴും സംശയം തോന്നാറുണ്ട്.പാലിന്റെ സ്ഥിരതയുടെ കാര്യത്തിൽ പശുവിൻ പാൽ എരുമപ്പാലിനേക്കാൾ കട്ടിയുള്ളതാണ് എന്നതിനാലാണ് തൈര്, പനീർ, ഖീർ, കുൽഫി, റാസ് മലായ്, രസഗുള തുടങ്ങിയവ ഉണ്ടാക്കാനായി പശുവിൻ പാൽ ഉപയോഗിക്കുന്നത്. എരുമപ്പാലിനേക്കാൾ കുഞ്ഞുങ്ങൾക്ക് ദഹിപ്പിക്കാൻ എളുപ്പം പശുവിൻ പാലാണ്.വളരെ ചെറിയ കുട്ടികൾക്ക് പശുവിൻ പാൽ നൽകുന്നതാണ് […]

‘മദികാലമാണോ’ : ഈ ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം
July 14, 2025
‘മദികാലമാണോ’ : ഈ ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം

പശുക്കളുടെ മദികാലം കൃത്യസമയത്ത് തിരിച്ചറിയേണ്ടതുണ്ട്.ആരോഗ്യമുള്ള പശുവിന്റെ എല്ലാ പ്രത്യുല്‍പ്പാദനാവയവങ്ങള്‍ക്കും മാറ്റങ്ങള്‍ സംഭവിച്ച് പ്രായപൂർത്തിയാകുന്ന ഘട്ടമാണ് മദി.കൃത്യമായ ലക്ഷണങ്ങളിലൂടെ ഇത് തിരിച്ചറിയാം : 1. അസ്വസ്ഥത,നിയന്ത്രണംവിട്ട്‌ ഓടുക. 2. ഇടവിട്ടുള്ള മൂത്രം ഒഴിക്കൽ. 3. മറ്റു പശുക്കളുടെ പുറത്തു കയറാനുള്ള ശ്രമം. 4. മറ്റു പശുക്കള്‍ക്ക്‌ പുറത്തുകയറാന്‍ വേണ്ടി സ്വയം നിന്നു കൊടുക്കൽ. 5.സാധാരണയില്‍നിന്നും അല്‍പം വ്യത്യസ്‌തമായ ശബ്‌ദത്തോടുകൂടിയുള്ള തുടര്‍ച്ചയായ കരച്ചില്‍. 6. മദിയുള്ള പശുവിന്റെ ഭഗം മറ്റു പശുക്കള്‍ മണക്കുന്നു. 7. വാല്‍ ഒരു വശത്തേക്കു മാറ്റിപ്പിടിക്കൽ. […]

പശുക്കളിലെ കീറ്റോസിസ് : ലക്ഷണങ്ങളിലൂടെ  തിരിച്ചറിയാം
July 14, 2025
പശുക്കളിലെ കീറ്റോസിസ് : ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം

അത്യുൽപ്പാദനമുള്ള കറവപ്പശുക്കളുടെ ശരീരത്തിൽ ഊർജം കുറയുന്നത് കീറ്റോസിസ് എന്ന ഉപാപചയ രോഗത്തിന് കാരണമാവുകയും ഇത് പാലുൽപ്പാദനം ഒറ്റയടിക്ക് കുറയ്ക്കുകയും ചെയ്യാറുണ്ട്. പ്രസവം കഴിഞ്ഞ് പാലുല്‍പ്പാദനം ക്രമേണയായി ഉയർന്നു വരുന്ന രണ്ടാഴ്ച മുതല്‍ രണ്ട് മാസം വരെയുള്ള കാലയളവിലാണ് കീറ്റോണ്‍ രോഗ സാധ്യത കൂടുതൽ. ഗ്ലൂക്കോസിന്റെ അളവ് കുറയുന്നതോടെ ശരീരത്തില്‍ സംഭരിച്ച കൊഴുപ്പ് കരളില്‍ എത്തിച്ച് വിഘടിപ്പിച്ച് ആവശ്യമായ ഊർജം കണ്ടെത്താന്‍ പശുക്കളുടെ ശരീരം ശ്രമിക്കുന്നതാണത്രെ കീറ്റോണ്‍ രോഗത്തിനും കരളില്‍ കൊഴുപ്പടിയുന്നതിനും (ഫാറ്റി ലിവര്‍) കരളിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നതിനും […]

മഴക്കാലം വന്നു : ക്ഷീരകർഷകർ ജാഗ്രതൈ…
July 14, 2025
മഴക്കാലം വന്നു : ക്ഷീരകർഷകർ ജാഗ്രതൈ…

ചൂടുകാലം കഴിഞ്ഞ് മഴക്കാലത്തേയ്ക്ക് വരുമ്പോൾ പൊതുവേ ക്ഷീര കർഷകർക്ക് നല്ല കാലമാണ്. എന്നാൽ ജാഗ്രതയും ഈ കാലയളവിൽ പാലിക്കേണ്ടതുണ്ട്. 1.ശുചിത്വം : തൊഴുത്തിൽ പൂര്‍ണശുചിത്വം പാലിക്കുക യെന്നത് മഴക്കാല പശുപരിപാലനത്തിൽ മുഖ്യമാണ്. തൊഴുത്തിന്റെ മേൽക്കൂരയിൽ ചോർച്ചയുണ്ടെങ്കിൽ പരിഹരിക്കാനും ശ്രദ്ധിക്കണം. 2. മഴക്കാല രോഗങ്ങൾ : ഡെങ്കിപ്പനി അടക്കമുള്ള കൊതുകുജന്യ രോഗങ്ങൾ മഴക്കാലത്ത് ക്ഷീരകർഷകരെയും പശുക്കളേയും ബാധിച്ചേക്കാം. അതിനാൽ തൊഴുത്തിന് പരിസരത്ത് കൊതുകുകൾ പെരുകുന്ന സാഹചര്യം ഒഴിവാക്കണം. 3. വൈദ്യുത കണക്ഷൻ സുരക്ഷിതമാക്കണം : ഗുണനിലവാരമില്ലാത്തതോ അപകടസാധ്യത യുള്ളതോ […]

കന്നുകാലികളിലെ മീഥെയ്ൻ പുറന്തള്ളൽ : പ്രതീക്ഷയുണർത്തി ഗവേഷകർ
July 14, 2025
കന്നുകാലികളിലെ മീഥെയ്ൻ പുറന്തള്ളൽ : പ്രതീക്ഷയുണർത്തി ഗവേഷകർ

കന്നുകാലികളിൽ നിന്ന് മീഥെയ്ന്‍ പുറന്തള്ളുന്നു എന്ന ചർച്ച പലപ്പോഴും ലോകമാസകലം നടക്കാറുണ്ട്.എന്നാല്‍, കന്നുകാലികള്‍ക്ക് സ്വാഭാവിക തീറ്റനല്‍കി മീഥെയ്ന്‍ പുറന്തള്ളല്‍ കുറയ്ക്കാനാകുമെന്ന കണ്ടെത്തൽ ആശ്വാസം പകരുകയാണ്.കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകലാശാലയും (കെ.വി.എ.എസ്.യു.) ഇംഗ്ലണ്ടിലെ റോത്താംസ്റ്റഡ് റിസര്‍ച്ചും നടത്തിയ പങ്കാളിത്ത ഗവേഷണത്തിലാണ് പുതിയ കണ്ടെത്തൽ. കെ.വി.എ.എസ്.യു.വിലെ അനിമല്‍ ബ്രീഡിങ് ആന്‍ഡ് ജെനിറ്റിക്‌സ് വിഭാഗം അസി. പ്രൊഫസര്‍ ഡോ. മുഹമ്മദ് എളയടത്തുമീത്തലും റോത്താംസ്റ്റഡ് റിസര്‍ച്ചിലെ പ്രൊഫസര്‍ മൈക്കല്‍ ലീയുമാണ് ഗവേഷണത്തിന് നേതൃത്വംനല്‍കിയത്. ഏറെ നാളുകളായി,കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ […]

അത്യുഷ്ണം കന്നുകാലികളെ തളർത്തും ; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
July 14, 2025
അത്യുഷ്ണം കന്നുകാലികളെ തളർത്തും ; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

ചില സീസണുകളിൽ ഉണ്ടാവുന്ന അത്യുഷ്ണവും കുളമ്പുരോഗവും കന്നുകാലികൾ നേരിടുന്ന പ്രധാന വെല്ലുവിളികളാണ്. ഇതിൽ നിന്നും പശുക്കളെ സംരക്ഷിക്കാനുള്ള മാർഗങ്ങൾ പരിശോധിക്കാം : തൊഴുത്ത് നിർമാണവും വാക്സിനേഷനും വളരെ പ്രധാനമാണ്. തൊഴുത്തിന്റെ മേല്‍ക്കൂരയില്‍ ഓല, വൈക്കോല്‍, ചാക്ക് എന്നിവ ഇട്ടുകൊടുത്താൽ കുറേയൊക്കെ തൊഴുത്തിനുള്ളിലെ ചൂട് കുറയ്ക്കാൻ സാധിക്കും. മേല്‍ക്കൂരയ്ക്ക് താഴെ താല്‍ക്കാലിക തട്ട് അടിയ്ക്കുന്നതും, മേല്‍ക്കൂര ഇടവിട്ട് നനച്ചുകൊടുക്കുന്നതും നല്ലതാണെന്ന് ഓർക്കുക. തെഴുത്തിനകത്ത് കാറ്റ് ലഭിക്കേണ്ടത് അനിവാര്യമാണ് എന്നത് മറക്കരുത്. തൊഴുത്തിനു ചുറ്റും തണല്‍മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതും ചൂട് കുറയ്ക്കാൻ […]

കന്നുകാലികളുടെ ഗർഭകാല പരിചരണങ്ങൾ : ഇതാ ചില ‘ടിപ്സുകൾ ‘
July 14, 2025
കന്നുകാലികളുടെ ഗർഭകാല പരിചരണങ്ങൾ : ഇതാ ചില ‘ടിപ്സുകൾ ‘

പശുവിന്റെ ഗർഭധാരണത്തെക്കുറിച്ച് പലർക്കും അറിവില്ല എന്നതാണ് സത്യം.അങ്ങിനെയുള്ളവർ ഇതൊന്നറിയണം : 1. ഒരു പശുവിന്റെ പത്തുവയസിൽ എട്ട് പ്രസവം നടക്കണമെങ്കിൽ ആദ്യ പ്രസവം മൂന്നു വയസിൽ നടക്കണം. 2. ആദ്യ പ്രസവം മൂന്നു വയസിൽ സംഭവിക്കണമെങ്കിൽ പ്രസവസയത്ത് കന്നുകുട്ടിയുടെ ആരോഗ്യം കുറ്റമറ്റതായിരിക്കാൻ ശ്രദ്ധിക്കണം. 3. കന്നുകുട്ടികളുടെ ആദ്യനാലു മാസത്തെ പരിചരണം കുറ്റമറ്റതായിരിക്കാനും അതുവഴി കന്നുകുട്ടികൾക്ക് ഈ കാലഘട്ടത്തിൽ അസുഖങ്ങൾ വരാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുകയും വേണം. 4. കന്നു കുട്ടികളുടെ ശരാശരി ശരീരഭാരം പ്രതിമാസം 12 കിലോ മുതൽ […]

ആഫ്രിക്കൻ പായൽ
July 14, 2025
ആഫ്രിക്കൻ പായൽ

കൂടുതൽ പാൽ ലഭിക്കാൻ ആഫ്രിക്കൻ പായൽ പശുക്കൾക്ക് പോഷകസമൃദ്ധമായ കാലിത്തീറ്റയാണ് ആഫ്രിക്കൻ പായൽ എന്ന കണ്ടെത്തലുമായി ഇന്ത്യൻ വെറ്ററിനറി ഇൻസ്റ്റിറ്റ്യൂട്ട്. ഒരു ഹെക്ടർ സ്ഥലത്തുനിന്നും 1200 ടൺ ആഫ്രിക്കൻ പായൽ വർഷത്തിൽ ശേഖരിക്കാൻ കഴിയും. ഇതിനു പുറമെ ഒരു വർഷം 300 ടൺ ആഫ്രിക്കൻ പായൽ കൂടുതലായി ഉണ്ടാവുകയും ചെയ്യും. ആഫ്രിക്കൻ പായലിൽ 6-8% ശുഷ്ക പദാർത്ഥവും 6-15% മാംസ്യവും 80-85% ജൈവാംശവും അടങ്ങിയിട്ടുണ്ട്. ഇതിനു പുറമെ ഇതിന്റെ 2.84% ദഹ്യമാംസ്യവും 50 മി.ഗ്രാം വിറ്റാമിൻ എയും […]

കാലിത്തീറ്റയിലെ മായം : കണ്ടെത്താൻ ചില മാർഗങ്ങൾ
July 14, 2025
കാലിത്തീറ്റയിലെ മായം : കണ്ടെത്താൻ ചില മാർഗങ്ങൾ

ക്ഷീരകർഷകർ പലപ്പോഴും അനുഭവിക്കുന്ന ബുദ്ധിമുട്ടാണ് കാലിത്തീറ്റയിൽ കലർന്ന മായം തിരിച്ചറിയാനാവാത്തത്.എന്നാൽ ഇതെല്ലാം കൃത്യം തിരിച്ചറിയാൻ ചില മാർഗങ്ങളുണ്ട് : 1. കാലിത്തീറ്റയിൽ ജലാംശത്തിന്റെ അളവു കൂടുതലാണെങ്കിൽ ചാക്കിനകത്തേക്ക് കൈകടത്തിയാൽ മഴക്കാലത്ത് തണുപ്പും വേനൽകാലത്ത് ചൂടും അനുഭവപ്പെടും.ഇത് ആന്തരിക ഊഷ്മാവിനെക്കാളും കൂടുതലായിരിക്കും. എന്നാൽ,നന്നായി ഉണങ്ങിയ തീറ്റയാണെങ്കിൽ ഇത്തരത്തിലുള്ള വ്യത്യാസമുണ്ടാകില്ല. 2. തവിടിന്റെ ഗുണമേന്മയറിയാൻ ഒരു നുള്ള് അവിലെടുത്ത് വിരലുകൾ കൊണ്ട് തിരുമ്മി നോക്കുക. വളരെ കുട്ടിയായി തോന്നുക യാണെങ്കിൽ അതിൽ ഉമിയുടെ അളവ് കൂടുതലായിരിക്കും.ഒരു പിടി തവിടെടുത്ത് കൈയിലമർത്തി […]

വളർത്തു മൃഗങ്ങളെ മെരുക്കണോ ? : ഇതാ ചില മാർഗങ്ങൾ
July 14, 2025
വളർത്തു മൃഗങ്ങളെ മെരുക്കണോ ? : ഇതാ ചില മാർഗങ്ങൾ

വളർത്തു മൃഗങ്ങളെ പലപ്പോഴും വലിയ കഷ്ടപ്പാടാണ്. ഇതാ ചില ‘ടിപ്സുകൾ ‘ : 1 ) ഭയമോ വികാരാവേശമോ കൂടാതെ മൃഗങ്ങളെ കൈകാര്യം ചെയ്യാനും നിയന്ത്രിക്കാനുമുള്ള കഴിവ് നേടുകയെന്നതാണ് പ്രധാനം. 2) ഇവയോട് ഇടപെടുമ്പോൾ ക്ഷമയും ദൃഢതയും അനിവാര്യമാണ്. 3) മൃഗത്തിന്റെ മാനസികാവസ്ഥ പെട്ടെന്ന് വിലയിരുത്താനുള്ള കഴിവ് ആർജ്ജിക്കണം. 4) ആവശ്യമുള്ള നിയന്ത്രണോപാധികൾ മാത്രമേ ഉപയോഗിക്കാവൂ. 5) പരമാവധി ശാന്തമായ അന്തരീക്ഷത്തിൽ മൃഗങ്ങളെ കൈകാര്യം ചെയ്യാൻ ശ്രമിക്കുക.

കച്ചിയുണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
July 14, 2025
കച്ചിയുണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

കന്നുകാലികൾക്ക് വേണ്ടി കച്ചി അഥവാ ‘ഹേ’ ഉണ്ടാക്കുമ്പോൾ നല്ല ശ്രദ്ധ തന്നെ കൊടുക്കണം. കച്ചിയാക്കാൻ ഉദ്ധേശിക്കുന്ന ചെടി പുഷ്പിക്കുന്നതിന് മുമ്പ് തന്നെ മുറിക്കണം. ഇല പൊഴിഞ്ഞു പോവാത്ത തരത്തിലുള്ളതും, ജലാംശം കുറഞ്ഞതുമായ ഗിനിപ്പുല്ല്, കോംഗോ സിഗ്നൽ,സിഗ്നൽ എന്നിവയാണ് കച്ചിയാക്കാൻ യോജിച്ചത്. തറയിൽ നിരത്തുക,മൂക്കാലികളിൽ കയറ്റി വെയ്ക്കുക,വേലിയിൽ തൂക്കിയിടുക തുടങ്ങിയ മാർഗങ്ങളിലൂടെ പുല്ല് ഉണക്കിയെടുക്കാം.നേരിട്ട് സൂര്യപ്രകാശം ഏൽപ്പിക്കാതെ ഇവ ഉണക്കാനായാൽ വളരെ നല്ലതാണ്.കച്ചിയിലെ ഈർപ്പം 15 ശതമാനത്തിൽ അധികമാവാതെ ഗുണം നിലനിർത്താൻ ശ്രദ്ധിക്കണം.

ചൂടുകാലത്തും പാൽ കുറയില്ല : ഈ മാർഗങ്ങൾ അവലംബിക്കാം
July 14, 2025
ചൂടുകാലത്തും പാൽ കുറയില്ല : ഈ മാർഗങ്ങൾ അവലംബിക്കാം

ഉയര്‍ന്ന അളവിലുള്ള ചൂടും അന്തരീക്ഷത്തിന്റെ ആര്‍ദ്രതയും പാലുൽപാദനത്തിൽ പലപ്പോഴും കുറവു വരുത്താറുണ്ട്.ഭക്ഷണത്തോടുള്ള വിരക്തിയാണ് ഇതിന്റെ മുഖ്യ കാരണം. അതുകൊണ്ട് തന്നെ കാലാവസ്ഥയുടെ ആക്രമണത്തിൽ നിന്ന് സംരക്ഷണമേകും വിധം തൊഴുത്തിലെ ക്രമീകരണങ്ങൾ ഒരുക്കണം. തൊഴുത്തില്‍ പശുക്കള്‍ക്ക് കിടക്കാന്‍ സ്ഥല പരിമിതി ഉണ്ടായാൽ ദീര്‍ഘ സമയം നില്‍ക്കേണ്ടിവരുന്നത് അവയെ സമ്മര്‍ദ്ദത്തിലാക്കുക വഴി പാല്‍ ചുരത്താന്‍ മടിക്കുന്ന അവസ്ഥയുണ്ടാവും. പശുവിന് 8 മണിക്കൂറെങ്കിലും കിടന്നു കൊണ്ട് അയവെട്ടാൻ സാധിക്കുന്ന വിധത്തിലാവണം തൊഴുത്തിലെ സ്ഥലസൗകര്യം. തൊഴുത്തിൽ ഉറപ്പാക്കണം. ഇതിനൊപ്പം താഴെപ്പറയുന്ന ഭക്ഷണ പദാർത്ഥങ്ങളും […]

കന്നുകാലികളിൽ ചർമ മുഴ പടർന്നു പിടിക്കുന്നു : പ്രതിരോധം അനിവാര്യം
July 14, 2025
കന്നുകാലികളിൽ ചർമ മുഴ പടർന്നു പിടിക്കുന്നു : പ്രതിരോധം അനിവാര്യം

കന്നുകാലികളിൽ കണ്ടു വരുന്ന ചർമ മുഴ രോഗങ്ങൾ കൃത്യമായി പ്രതിരോധിക്കേണ്ട ഒന്നാണ്. അതിവേഗം പടർന്നുകൊണ്ടിരിക്കുന്ന ഈ രോഗത്തിനെതിരെ മൃഗസംരക്ഷണ വകുപ്പ് പറഞ്ഞിരിക്കുന്ന ജാഗ്രതാ നിർദ്ദേശം ക്ഷീരകർഷകർ ഗൗരവപൂർവ്വം പരിഗണിക്കേണ്ടതുണ്ട്. എന്തെല്ലാമാണ് പ്രതിരോധ മാർഗങ്ങൾ ? 1.രോഗം ബാധിച്ച പ്രദേശത്തിന് അഞ്ച് കിലോമീറ്റർ പരിധിയിലുള്ള മുഴുവൻ കന്നുകാലികൾക്കും (ആരോഗ്യമുള്ള, രോഗ ലക്ഷണമില്ലാത്തവ, മാസത്തിന് മുകളിൽ പ്രായമുള്ളവ എന്നിവ ഉൾപ്പടെ) നിർബന്ധമായും വാക്സിൻ നൽകണം. 2.തൊഴുത്തും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും വെള്ളം കെട്ടിനിൽക്കുന്നതും കൊതുക് വളരാനുള്ള സാഹചര്യവും ഒഴിവാക്കുകയും വേണം. […]

തീറ്റയാണോ പ്രശ്നം : ഇതാ ചില പരിഹാര മാർഗങ്ങൾ…
July 14, 2025
തീറ്റയാണോ പ്രശ്നം : ഇതാ ചില പരിഹാര മാർഗങ്ങൾ…

കന്നുകാലികൾക്ക് നൽകുന്ന പരുഷാഹാരങ്ങളായ പുല്ല്, വൈക്കോൽ, പച്ചിലകൾ എന്നിവയിൽ പൊതുവെ പോഷകങ്ങൾ കുറവാണെന്നതാണ് സത്യം.എന്നാൽ ഇവയിൽ നാരുകൾ ധാരാളമുള്ളതുകൊണ്ട് വയറു നിറയുകയും ആമാശയത്തിലൂടെയുള്ള സഞ്ചാരം സുഗമമാക്കുകയും പാലിലെ കൊഴുപ്പിന്റെ അളവ് വർദ്ധിക്കുകയും ചെയ്യുമെന്നതാണ് ഗുണം. എന്നാൽ ഇവയുടെ ലഭ്യതക്കുറവ് കർഷകർ അഭിമുഖീകരിക്കുന്ന പ്രധാന വിഷയമാണ്. ഇതിന് പരിഹാരമായി നമുക്കു ലഭിക്കാവുന്ന പച്ചക്കറി വേസ്റ്റുകൾ, വാഴത്തണ്ട്, മറ്റു ഉപോൽപന്നങ്ങൾ, കുള വാഴ, പായൽ, കാപ്പിച്ചണ്ടി എന്നിവയെ ആശ്രയിക്കാവുന്നതാണ്. പരുഷാഹാര ലഭ്യതകുറവ് , ഇന്ധനച്ചിലവ്, വാഹനക്കൂലി, സാന്ദ്രതക്കുറവുമൂലമുള്ള ബുദ്ധിമുട്ട്, സ്ഥലപരിമിതി […]

പശുവിന് വയറു വീക്കം വരുന്നുണ്ടോ ? : എങ്കിൽ തീറ്റയിൽ ശ്രദ്ധ വേണം
July 14, 2025
പശുവിന് വയറു വീക്കം വരുന്നുണ്ടോ ? : എങ്കിൽ തീറ്റയിൽ ശ്രദ്ധ വേണം

കന്നുകാലികൾ പലപ്പോഴും അനുഭവിക്കുന്ന ആരോഗ്യ പ്രശ്നമാണ് വയറു വീക്കം. ഇനിപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുറേയൊക്കെ ഇതിന് പരിഹാരം കാണാം. ഇതിൽ ഏറ്റവും മുഖ്യം കന്നുകാലികൾക്ക് തീറ്റ നൽകുന്നതിന് ഒരു സമയക്രമം പാലിക്കുക എന്നതു തന്നെയാണ്. സാന്ദ്രീകൃതമായ തീറ്റ രാവിലെയും വൈകീട്ടും പശുവിനെ കറക്കുന്നതിനു മുൻപും പകുതി വീതം നൽകാവുന്നതാണ്. പരുഷാഹാരത്തിന്റെ പകുതി രാവിലെ കന്നുകാലികളെ വൃത്തിയാക്കി വെള്ളം കൊടുത്തതിനുശേഷം മാത്രം നൽകിയാൽ മതി. മറു പകുതി ഉച്ചകഴിഞ്ഞ് പശുവിനെ കറന്നതിനുശേഷം നൽകാം. എന്നാൽ, നന്നായി പാൽ ചുരത്തുന്നവയ്ക്ക് […]

പശുവിൻ  പാലിൽ എങ്ങിനെ വിഷാംശം വരുന്നു ?
July 14, 2025
പശുവിൻ പാലിൽ എങ്ങിനെ വിഷാംശം വരുന്നു ?

പശുവിന്റെ അകിടിൽ നിന്ന് ലഭിക്കുന്ന പാലിൽ എങ്ങിനെയാണ് വിഷാംശം ഉണ്ടാവുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ ? “ആസ്പർജിലസ്” ഇനത്തിൽപ്പെട്ട ഫംഗസാണ് കന്നുകാലികളിൽ “പൂപ്പൽ വിഷബാധ” യുണ്ടാക്കുന്നതെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഇതെങ്ങിനെ സംഭവിക്കുന്നു എന്നറിയാമോ?കടലപ്പിണ്ണാക്ക്,തേങ്ങാപ്പിണ്ണാക്ക്,പരുത്തിപ്പിണ്ണാക്ക്,ചോളം തുടങ്ങിയ കാലിത്തീറ്റയ്ക്കായി ഉപയോഗിക്കുന്ന വസ്തുക്കൾ ശരിയായി ഉണങ്ങാതിരുന്നാലോ പുഴുവരിച്ച് കേടു വന്നാലോ ഈപൂപ്പൽ ബാധിക്കുകയും അഫ്ലാടോക്സിൻ എന്ന വിഷാംശം ഉൽപാദിപ്പിക്കുകയുമാണ് സംഭവിക്കുന്നത്. നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ : 1. കാലിത്തീറ്റ ദീർഘനാളത്തേക്കു വാങ്ങി സൂക്ഷിക്കാതിരിക്കുക പ്രധാനമാണ്. 2. കടലപ്പിണ്ണാക്ക്, തേങ്ങാപ്പിണ്ണാക്ക്, പരുത്തിക്കുരു തുടങ്ങിയവ നന്നായി […]

നല്ല വിളവു തരും ഈ തീറ്റപ്പുല്ല്
July 14, 2025
നല്ല വിളവു തരും ഈ തീറ്റപ്പുല്ല്

തീറ്റപ്പുല്ലു വർഗത്തിൽപ്പെട്ട മികച്ച വിളവ് തരുന്ന ഒരിനമാണ് കോംഗോസിഗ്നൽ. തറനിരപ്പിൽനിന്നും അധികം ഉയരത്തിലല്ലാതെ തഴച്ചുവളരുന്ന ഇവയുടെ വേരുപടലം ശക്തിയായി മണ്ണിൽ പിടിക്കുന്നതു കൊണ്ട് അതിർവരമ്പുകളിലും കയ്യാലകളിലും വച്ചുപിടിപ്പിച്ച് മണ്ണൊലിപ്പ് തടയാനും ഉപയോഗിക്കാവുന്നതാണ്. തനിവിളയായും തെങ്ങ്, കമുക് എന്നിവയുടെ ഇടവിളയായും മറ്റ് പയറുവർഗ്ഗ ഫോഡർ വിളകളോടൊപ്പം മിശ്രവിളയായും കൃഷിചെയ്യാനും സാധിക്കും. മേയ്-ജൂൺ മാസങ്ങളിലെ കാലവർഷാരംഭമാണ് കൃഷി ചെയ്യുവാൻ യോജിച്ച സമയം. ഒരു ഹെക്ടർ സ്ഥലത്തേക്ക് 6-8 കിലോഗ്രാം വിത്താണ് വേണ്ടിവരിക. പുല്ല കടകൾ പിഴുതുനട്ടും ഇത് കൃഷിചെയ്യാം. കട്ട […]

പശുവിന്റെ കൊമ്പ് മുറിക്കാറില്ലേ ? : ഇതൊന്ന് ശ്രദ്ധിക്കൂ…
July 14, 2025
പശുവിന്റെ കൊമ്പ് മുറിക്കാറില്ലേ ? : ഇതൊന്ന് ശ്രദ്ധിക്കൂ…

പശുക്കിടാക്കളുടെ കൊമ്പുകൾ കളയുക എന്നത് പലരും ചെയ്തു വരുന്ന ഒരു പരിചരണ മുറയാണ്.കിടാവ് വളർന്ന് പശുവാകുമ്പോൾ അവയ്ക്ക് കൊമ്പുകളില്ലെങ്കിൽ അത് പരിപാലനത്തെ കൂടുതൽ എളുപ്പമാക്കും എന്നതിനാലാണിത് ചെയ്യുന്നത്.പശുക്കൾക്ക് കൊമ്പില്ലെങ്കിൽ തൊഴുത്തിൽ പാർപ്പിക്കാൻ കുറഞ്ഞ സ്ഥലം മതിയെന്നതും കൈകാര്യം ചെയ്യാൻ എളുപ്പമാണെന്നതുമൊക്കെ ഇതിന്റെ ഗുണങ്ങളാണ്.കിടാരി വളർന്ന് പശുവായി മാറിക്കഴിഞ്ഞാൽ പിന്നെ കൊമ്പുകൾ കളയുക എന്നത് ദുഷ്കരമാണ് എന്നതിനാൽ ഇതിന് ഏറ്റവും യോജിച്ച സമയം കിടാക്കൾക്ക് മൂന്നാഴ്ച പ്രായമെത്തുന്നത് വരെയുള്ള കാലയളവാണ്.കൊമ്പുകൾ കിളിർത്ത് തുടങ്ങുന്ന ഈ പ്രായത്തിൽ കൊമ്പുകളുടെ മുകുളങ്ങൾ […]

അറിഞ്ഞിരിക്കാം’ പ്രസവ സംബന്ധമായ ‘ നാട്ടറിവുകൾ
July 14, 2025
അറിഞ്ഞിരിക്കാം’ പ്രസവ സംബന്ധമായ ‘ നാട്ടറിവുകൾ

പൊക്കിൾ താഴ്ന്നു വന്ന് അകിടിനൊപ്പമാകുമ്പോഴാണ് ഒരു പശു പ്രസവത്തിന് സമയമായെന്ന് കണക്കാക്കുന്നത്.പശു പ്രസവിക്കുമ്പോൾ കിടാവിന്റെ തല മാത്രം പുറത്തേക്കു വന്നാൽ, ശ്രദ്ധാപൂർവ്വം തല അകത്തേയ്ക്ക് തള്ളി വിടുകയാണ് വേണ്ടത്. പിന്നീടു പുറത്തേക്കു വരുന്നത് ശരിയായ രീതിയിൽ കൈയും തലയും ഒന്നിച്ചായിരിക്കും. പശുക്കൾ ഇരട്ട പ്രസവിക്കുമ്പോൾ, കുട്ടികളിൽ ഒരാണും ഒരു പെണ്ണും ആണെങ്കിൽ ; പെൺകിടാങ്ങളിൽ തൊണ്ണൂറു ശതമാനത്തിനും പ്രത്യുൽപാദന ക്ഷമത ഉണ്ടാവുകയില്ല എന്നതാണ് കണ്ടു വരുന്നത്.പ്രസവിച്ച ശേഷം കിടാവിന് നൽകുന്ന ആദ്യ ഭക്ഷണം കൊളസ്ട്രം എന്നറിയപ്പെടുന്ന ആദ്യ […]

പശുക്കളുടെ രോഗങ്ങൾക്ക് ഇതാ അൽപ്പം ‘നാടൻ’ മരുന്നുകൾ
July 14, 2025
പശുക്കളുടെ രോഗങ്ങൾക്ക് ഇതാ അൽപ്പം ‘നാടൻ’ മരുന്നുകൾ

1. പശുക്കൾക്ക് കുറുനാക്ക് വന്നാൽ കുടമ്പുളിയും ഉപ്പും സമം എടുത്ത് അരച്ച് ഒരാഴ്ച തുടർച്ചയായി തേയ്ക്കുക. പൂവൻ വാഴയുടെ തണ്ട് ചെറുതീയിൽ ചൂടാക്കി തൊണ്ടയിൽ വയ്ക്കുന്നതും കുറുനാക്കിനു പരിഹാരമാണ്. 2. കാരകിലിന്റെ എണ്ണ മൃഗങ്ങളുടെ മേൽ പുരട്ടിയാൽ ചെള്ളും പേനും നിശ്ശേഷം മാറും. 3.അഗത്തിയുടെ ഇലയിട്ടു തിളപ്പിച്ച വെള്ളം വായ്പ്പുണ്ണുള്ള കാലികളുടെ ഉള്ളിൽ കൊടുത്താൽ അസുഖം മാറും. അഗത്തിയില അരച്ച് കന്നുകാലികളുടെ വ്രണങ്ങളിലോ മറ്റ് ത്വക്ക് രോഗങ്ങളിലോ പുരട്ടിയാൽ അവ ഭേദമാകും. 4. കാൽസ്യത്തിന്റെ കുറവുമൂലം വിഷമിക്കുന്ന […]

In a first, Vechur cow from frozen IVF embryo born at Mattupetty farm.
July 14, 2025
In a first, Vechur cow from frozen IVF embryo born at Mattupetty farm.

A major milestone from the conservation angle, Kerala Livestock Development Board’s initiative can produce more than 20 calves every year using surrogates that can be of any breed.

Eleven month-old calf produces ample milk and villagers are curious
July 14, 2025
Eleven month-old calf produces ample milk and villagers are curious

A 11- month-old calf that produces milk has intrigued everyone in a village at Panoth in Kannur. MV Sajesh of Madathil house revealed that he has been milking his calf for the last 15 days.

”Periyar Cow” facing extinction threat gets a new lease of life
July 14, 2025
”Periyar Cow” facing extinction threat gets a new lease of life

An indigenous lesser known population of short cattle facing threat of extinction in a Kerala forest region are being pulled back from the brink, thanks to conservation efforts by a group of passionate cattle rearing farmers living on the banks of the famous River Periyar here.

ദേശീയ അംഗീകാരത്തിന്‍റെ നിറവില്‍ അമൃതധാരാ ഗോശാല
July 14, 2025
ദേശീയ അംഗീകാരത്തിന്‍റെ നിറവില്‍ അമൃതധാരാ ഗോശാല

കേന്ദ്ര സര്‍ക്കാറിന്‍റെ അംഗീകാരം തേടിയെത്തിയതിന്‍റെ അഭിമാന നിമിഷത്തിലാണ് പത്തനംതിട്ട എഴുമാറ്റൂരിലെ അമൃതധാരാ ഗോശാല.

അമൃതധാര ഗോശാല സന്ദര്‍ശിച്ച് ശിവശങ്കര്‍
July 14, 2025
അമൃതധാര ഗോശാല സന്ദര്‍ശിച്ച് ശിവശങ്കര്‍

ഐ.എ.എസ് കേരള സംസ്ഥാന കാര്‍ഷിക- മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി എം. ശിവശങ്കര്‍ ഐ.ഐ.എസ്. കേന്ദ്ര സര്‍ക്കാറിന്‍റെ ബ്രീഡ് മര്‍ട്ടിപ്ലിക്കേഷന്‍ പദ്ധതി അമൃതധാര ഗോശാലയെത്തേടിയെത്തിയ പശ്ചാത്തലത്തിലായിരുന്നു ശിവശങ്കറിന്‍റെ പ്രത്യേക സന്ദര്‍ശനം.

വൃക്ഷായുര്‍വ്വേദവും ഗോശാലകളും പ്രചരിപ്പിക്കപ്പെടട്ടെ…
July 14, 2025
വൃക്ഷായുര്‍വ്വേദവും ഗോശാലകളും പ്രചരിപ്പിക്കപ്പെടട്ടെ…

പത്താംനൂറ്റാണ്ടില്‍ ‘പാല’ സാമ്രാജ്യം ഭരിച്ചിരുന്ന ഭീംപാല രാജസന്നിധിയിലെ കൊട്ടാരം വൈദ്യനായ സുരപാലന്‍ രചിച്ച ഭാരതീയ കൃഷി വിഞ്ജാന ശാസ്ത്ര ഗ്രന്ഥമായ ‘വൃക്ഷായുര്‍വേദ’വും കൗടില്യന്‍റെ അര്‍ത്ഥശാസ്ത്രവുമെല്ലാം പശു – സസ്യലതാദികളുടെ സംരക്ഷണവും പരിപാലനവും സംബഡിക്കുന്ന വിഞ്ജാന കലവറകളാണ്.