June 3, 2026
ആഫ്രിക്കൻ പായൽ

കൂടുതൽ പാൽ ലഭിക്കാൻ ആഫ്രിക്കൻ പായൽ പശുക്കൾക്ക് പോഷകസമൃദ്ധമായ കാലിത്തീറ്റയാണ് ആഫ്രിക്കൻ പായൽ എന്ന കണ്ടെത്തലുമായി ഇന്ത്യൻ വെറ്ററിനറി ഇൻസ്റ്റിറ്റ്യൂട്ട്.

ഒരു ഹെക്ടർ സ്ഥലത്തുനിന്നും 1200 ടൺ ആഫ്രിക്കൻ പായൽ വർഷത്തിൽ ശേഖരിക്കാൻ കഴിയും. ഇതിനു പുറമെ ഒരു വർഷം 300 ടൺ ആഫ്രിക്കൻ പായൽ കൂടുതലായി ഉണ്ടാവുകയും ചെയ്യും. ആഫ്രിക്കൻ പായലിൽ 6-8% ശുഷ്ക പദാർത്ഥവും 6-15% മാംസ്യവും 80-85% ജൈവാംശവും അടങ്ങിയിട്ടുണ്ട്. ഇതിനു പുറമെ ഇതിന്റെ 2.84% ദഹ്യമാംസ്യവും 50 മി.ഗ്രാം വിറ്റാമിൻ എയും അടങ്ങിയിട്ടുണ്ട്. ഉയർന്ന തോതിലുള്ള ജലാംശവും, ( 5% ) പൊട്ടാസ്യവും ഉണ്ട്.

ഇവ സൈലേജാക്കി ഉണക്കിയും പൊടിച്ചും കാലികൾക്ക് തീറ്റയായി നല്കാനാവും.

ഹേ ആക്കുവാൻ ആഫ്രിക്കൻപായൽ 2-5 സെ.മീ. നീളത്തിൽ മുറിച്ച് 2-7 ദിവസം നല്ല വെയിലത്തിട്ട് ഉണക്കി ജലാംശം 30-50 ശതമാനമായി കുറയ്ക്കണം. ശേഷം 10 ശതമാനം മൊളാസസ്സുമായി ചേർത്ത് സൈലേജ് കുഴികളിൽ നിക്ഷേപിക്കാം. 60 ദിവസങ്ങൾക്കുശേഷം ഇവ ഉപയോഗിച്ചു തുടങ്ങാവുന്നതാണ്.

ഉണക്കിപ്പൊടിച്ച ആഫ്രിക്കൻ പായൽ കന്നുകാലികൾക്ക് തീറ്റയിൽ കുഴച്ചും നല്കാവുന്നതാണ്.

Spread the love