June 3, 2026
കന്നുകാലികളുടെ ഗർഭകാല പരിചരണങ്ങൾ : ഇതാ ചില ‘ടിപ്സുകൾ ‘

പശുവിന്റെ ഗർഭധാരണത്തെക്കുറിച്ച് പലർക്കും അറിവില്ല എന്നതാണ് സത്യം.അങ്ങിനെയുള്ളവർ ഇതൊന്നറിയണം :

1. ഒരു പശുവിന്റെ പത്തുവയസിൽ എട്ട് പ്രസവം നടക്കണമെങ്കിൽ ആദ്യ പ്രസവം മൂന്നു വയസിൽ നടക്കണം.

2. ആദ്യ പ്രസവം മൂന്നു വയസിൽ സംഭവിക്കണമെങ്കിൽ പ്രസവസയത്ത് കന്നുകുട്ടിയുടെ ആരോഗ്യം കുറ്റമറ്റതായിരിക്കാൻ ശ്രദ്ധിക്കണം.

3. കന്നുകുട്ടികളുടെ ആദ്യനാലു മാസത്തെ പരിചരണം കുറ്റമറ്റതായിരിക്കാനും അതുവഴി കന്നുകുട്ടികൾക്ക് ഈ കാലഘട്ടത്തിൽ അസുഖങ്ങൾ വരാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുകയും വേണം.

4. കന്നു കുട്ടികളുടെ ശരാശരി ശരീരഭാരം പ്രതിമാസം 12 കിലോ മുതൽ 15 കിലോ വരെ വർദ്ധിക്കാൻ ശ്രദ്ധ വേണം.

5. കന്നുകുട്ടികൾക്ക് ഒരു വയസ് പ്രായമാകുമ്പോൾ ശരാശരി 150 കിലോ തൂക്കം ഉണ്ടായിരിക്കണമെന്നത് പ്രത്യേകം ഓർമിക്കുക.

6. പ്രസവസമയത്ത് കന്നുകുട്ടിയുടെ തൂക്കം 25 കിലോയോളം വരണമെങ്കിൽ ചെനയിലുള്ള പശുക്കളുടെ അവസാനത്തെ രണ്ടു മാസത്തെ പരിചരണം കുറ്റമറ്റതായിരിക്കണം. ചെനയിലുള്ള പശുക്കൾക്ക് ധാരാളം തീറ്റ നല്കിയാൽ കന്നുകുട്ടിയുടെ ശരീരം വലുതാകുമെന്നും പ്രസവത്തിന് ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നുമുള്ള തെറ്റിദ്ധാരണ പലർക്കുമുണ്ട്.എന്നാൽ പ്രസവസമയത്ത് പൂർണ ആരോഗ്യവതികളായ പശുക്കൾക്ക് ശരിയായ തോതിൽ പ്രസവ സമയത്ത് ഉണ്ടാകേണ്ടതായ ഹോർമോണുകൾ പ്രവഹിക്കയും പ്രസവം യഥാസമയം പ്രശ്നങ്ങൾ കൂടാതെ സംഭവിക്കുകയും ചെയ്യുന്നു.അതുകൊണ്ടു തന്നെ സുഖ പ്രസവം എന്ന കടമ്പ പ്രസവ സമയത്ത് പശുവിന്റെ ആരോഗ്യത്തെയും ഈ സമയത്തെ ആരോഗ്യം വറ്റുകാല പരിചരണം എന്ന സമസ്യയെ നമ്മൾ എങ്ങനെ കൈകാര്യം ചെയ്യും എന്നതിനേയും ആശ്രയിച്ചിരിക്കുന്നു.

Spread the love