June 3, 2026
കന്നുകാലികളിലെ മീഥെയ്ൻ പുറന്തള്ളൽ : പ്രതീക്ഷയുണർത്തി ഗവേഷകർ

കന്നുകാലികളിൽ നിന്ന് മീഥെയ്ന്‍ പുറന്തള്ളുന്നു എന്ന ചർച്ച പലപ്പോഴും ലോകമാസകലം നടക്കാറുണ്ട്.എന്നാല്‍, കന്നുകാലികള്‍ക്ക് സ്വാഭാവിക തീറ്റനല്‍കി മീഥെയ്ന്‍ പുറന്തള്ളല്‍ കുറയ്ക്കാനാകുമെന്ന കണ്ടെത്തൽ ആശ്വാസം പകരുകയാണ്.കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകലാശാലയും (കെ.വി.എ.എസ്.യു.) ഇംഗ്ലണ്ടിലെ റോത്താംസ്റ്റഡ് റിസര്‍ച്ചും നടത്തിയ പങ്കാളിത്ത ഗവേഷണത്തിലാണ് പുതിയ കണ്ടെത്തൽ. കെ.വി.എ.എസ്.യു.വിലെ അനിമല്‍ ബ്രീഡിങ് ആന്‍ഡ് ജെനിറ്റിക്‌സ് വിഭാഗം അസി. പ്രൊഫസര്‍ ഡോ. മുഹമ്മദ് എളയടത്തുമീത്തലും റോത്താംസ്റ്റഡ് റിസര്‍ച്ചിലെ പ്രൊഫസര്‍ മൈക്കല്‍ ലീയുമാണ് ഗവേഷണത്തിന് നേതൃത്വംനല്‍കിയത്.

ഏറെ നാളുകളായി,കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കാനും നിയന്ത്രിക്കാനുമുള്ള പരിശ്രമത്തിലാണ് വികസിത വികസ്വരരാജ്യങ്ങൾ.
ഹരിതഗൃഹവാതകങ്ങളില്‍ പ്രധാനപ്പെട്ട മീഥെയ്‌ന്റെ പുറന്തള്ളല്‍ കുറയ്ക്കാന്‍ പ്രത്യേക പ്രതിജ്ഞതന്നെ 2021ലെ യു.എന്‍. കാലാവസ്ഥാ ഉച്ചകോടിയില്‍ രാജ്യങ്ങള്‍ ((COP26) എടുത്തു കഴിഞ്ഞിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ, വലിയ തോതിൽ കന്നുകാലികളെ വളർത്തുന്ന ഇന്ത്യയിൽ വലിയ നാഴികക്കല്ലാവും പുതിയ കണ്ടെത്തൽ.

കന്നുകാലികളിലെ മീഥെയ്ന്‍ പുറന്തള്ളലിനെ ക്ലേശമില്ലാതെ തന്നെ ചെറുക്കാൻ കഴിയുമെന്നാണ് കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകലാശാലയും (കെ.വി.എ. എസ്.യു.) ഇംഗ്ലണ്ടിലെ റോത്താംസ്റ്റഡ് റിസര്‍ച്ചും പങ്കാളിത്ത ഗവേഷണത്തിലൂടെ കണ്ടെത്തിയത്.

Spread the love