June 3, 2026
പശുക്കളിലെ കീറ്റോസിസ് : ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം

അത്യുൽപ്പാദനമുള്ള കറവപ്പശുക്കളുടെ ശരീരത്തിൽ ഊർജം കുറയുന്നത് കീറ്റോസിസ് എന്ന ഉപാപചയ രോഗത്തിന് കാരണമാവുകയും ഇത് പാലുൽപ്പാദനം ഒറ്റയടിക്ക് കുറയ്ക്കുകയും ചെയ്യാറുണ്ട്.
പ്രസവം കഴിഞ്ഞ് പാലുല്‍പ്പാദനം ക്രമേണയായി ഉയർന്നു വരുന്ന രണ്ടാഴ്ച മുതല്‍ രണ്ട് മാസം വരെയുള്ള കാലയളവിലാണ് കീറ്റോണ്‍ രോഗ സാധ്യത കൂടുതൽ.
ഗ്ലൂക്കോസിന്റെ അളവ് കുറയുന്നതോടെ ശരീരത്തില്‍ സംഭരിച്ച കൊഴുപ്പ് കരളില്‍ എത്തിച്ച് വിഘടിപ്പിച്ച് ആവശ്യമായ ഊർജം കണ്ടെത്താന്‍ പശുക്കളുടെ ശരീരം ശ്രമിക്കുന്നതാണത്രെ കീറ്റോണ്‍ രോഗത്തിനും കരളില്‍ കൊഴുപ്പടിയുന്നതിനും (ഫാറ്റി ലിവര്‍) കരളിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നതിനും വഴിവയ്ക്കുന്നത്.ഏത് പ്രായത്തിലുള്ള പശുക്കളെയും കീറ്റോസിസ് ബാധിക്കാമെങ്കിലും മൂന്നാം പ്രസവത്തിനു മുകളിലുള്ളവയിലാണ് രോഗസാധ്യത കൂടുതല്‍.

ലക്ഷണങ്ങൾ :
ഉയര്‍ന്ന തോതില്‍ പാല്‍ ലഭിച്ച് കൊണ്ടിരിക്കുന്ന പശുക്കളുടെ ഉല്‍പ്പാദനം ക്രമേണ താഴുന്നതോടൊപ്പം സാന്ദ്രീകൃതാഹാരങ്ങള്‍ കഴിക്കാന്‍ മടുപ്പ് കാണിക്കുന്നതും കീറ്റോസിസിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്.ശരീര ഭാരം കുറഞ്ഞ് പശു ക്ഷീണിക്കല്‍, വരണ്ട കട്ടിയുള്ള ചാണകം, നടക്കാനുള്ള മടി, ഉച്ഛാസ വായുവിലും പാലിലും കീറ്റോണ്‍ വസ്തുക്കളുടെ പ്രത്യേക ഗന്ധം, അലക്ഷ്യമായും വട്ടം ചുറ്റിയുമുള്ള നടത്തം, കാലുകള്‍ പിണച്ച് വയ്ക്കല്‍, കാഴ്ചകുറവ്, പല്ലരയ്ക്കല്‍, നാവ് പുറത്തേക്കിട്ട് ചുഴറ്റല്‍, കഴുത്ത് നീട്ടി തല തറയിലോ തൂണിലോ അമര്‍ത്തിവയ്ക്കല്‍, തൊലിപ്പുറവും തൊഴുത്തിലെ ഉപകരണങ്ങളും നിരന്തരം നക്കിത്തുടയ്ക്കല്‍, വിറളി പിടിക്കല്‍, ഉമിനീര്‍ വായില്‍‌നിന്ന് പതഞ്ഞൊലിക്കല്‍.

ചികിൽസ :
മേൽപ്പറ രോഗലക്ഷണങ്ങളിലൂടെയും രക്തം, മൂത്രം, പാല്‍ എന്നിവ പരിശോധിച്ചും കൃത്യമായ രോഗനിര്‍ണ്ണയം നടത്താവുന്നതും തിരിച്ചറിഞ്ഞാൽ ഉടൻ ചികിൽസ ആരംഭിക്കേണ്ടതുമാണ്.

Spread the love