കുട്ടികളുടെ വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ കാൽസ്യം, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് പശുവിൻ പാൽ. എന്നാൽ കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന പാലുകളിൽ പശുവിന്റേതോ അതോ എരുമയുടേതോ നല്ലതെന്ന് പലപ്പോഴും സംശയം തോന്നാറുണ്ട്.പാലിന്റെ സ്ഥിരതയുടെ കാര്യത്തിൽ പശുവിൻ പാൽ എരുമപ്പാലിനേക്കാൾ കട്ടിയുള്ളതാണ് എന്നതിനാലാണ് തൈര്, പനീർ, ഖീർ, കുൽഫി, റാസ് മലായ്, രസഗുള തുടങ്ങിയവ ഉണ്ടാക്കാനായി പശുവിൻ പാൽ ഉപയോഗിക്കുന്നത്.
എരുമപ്പാലിനേക്കാൾ കുഞ്ഞുങ്ങൾക്ക് ദഹിപ്പിക്കാൻ എളുപ്പം പശുവിൻ പാലാണ്.വളരെ ചെറിയ കുട്ടികൾക്ക് പശുവിൻ പാൽ നൽകുന്നതാണ് നല്ലതെന്ന് പറയുന്നതിന്റെ കാരണവും ഇതാണ്.
കുട്ടികളെപ്പോലെ,
മുതിർന്നവരും പാൽ കുടിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഉത്തമമെന്നാണ് പരക്കെയുളള വിശ്വാസം. ഇത് നാടൻ പശുവിന്റേതാണെങ്കിൽ അത്യുത്തമമാണ്.