June 3, 2026
പയർ യഥേഷ്ടം നൽകാം : കന്നുകാലികൾ ആരോഗ്യകരമായി ഇരിയ്ക്കും

കന്നുകാലികളുടെ ആരോഗ്യ സംരക്ഷണത്തിനും പാലുല്പാദന വർദ്ധനവിനും മികച്ചതാണ് പയർ ഇനങ്ങൾ. ഇത് കൃഷിചെയ്തു തീറ്റയായി നൽകുന്നത് ഉത്തമമാണ്. പയർ വിളകളിൽ അടങ്ങിയ മാംസ്യമാണ് ഇവ ഗുണകരമാക്കുന്നത്. കാലിത്തീറ്റ ആവശ്യത്തിനുവേണ്ടി കേരളത്തിൽ കൂടുതലായി കൃഷി ചെയ്യുന്നത് CO-8 എന്ന വൻപയർ ഇനമാണ്.

ഉല്പാദനക്ഷമത കൂടുതലുള്ള ഇവയിൽ 30 ശതമാനം വരെ മാംസ്യവും അടങ്ങിയിരിക്കുന്നു. കൂടാതെ 5% അസംസ്കൃത നാരും 3% ധാതുക്കളും 5% അന്നജവും ഇവയെ മികച്ചതാക്കുന്നു.
തെങ്ങിന് ഇടവിളയായി കൃഷി ചെയ്യുന്ന ഇവ അതിവേഗത്തിൽ വളരുന്നതിന് പുറമെ നന സൗകര്യം ഉള്ള ഇടങ്ങളിൽ വർഷം മുഴുവൻ ഇടവേള എന്ന രീതിയിൽ കൃഷി ചെയ്യാനും നല്ലതാണ്.

Spread the love