ഒരു നല്ല പശു ഫാം തുടങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ..? എങ്കിൽ ചില മുൻകരുതലുകൾ അനിവാര്യമാണ്.
1.ഫാമിനായി പരമാവധി സ്ഥലം ഉപയോഗപ്പെടുത്താൻ ശ്രദ്ധിക്കണം.
2.തൊഴുത്ത്, തീറ്റപ്പുല്‍ കൃഷി,ബയോഗ്യാസ് പ്ലാന്റ്,കമ്പോസ്റ്റ് നിര്‍മ്മാണം,വളക്കുഴി എന്നിവയ്ക്കെല്ലാം സ്ഥലം ആവശ്യമാണെന്നത് ഓർക്കണം.
3.ചാണകം ഉണക്കി വിപണനം,പാല് സംസ്കരണം, മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന നിര്‍മ്മാണം തുടങ്ങി അനേകം സാധ്യതകളാണ് ഡയറി ഫാർമിലുള്ളത്.
4.ഡയറിഫാം ലൈസന്‍സിംഗ് നടപടി ക്രമങ്ങള്‍, മൃഗചികിത്സ സൗകര്യം,സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികള്‍ ലഭ്യമാക്കുന്നതിന് അനുബന്ധ ഓഫീസുകളുമായി ബന്ധപ്പെടൽ എന്നിവയെല്ലാം ശ്രദ്ധിക്കണം.
5.ബാങ്ക് ലോണ്‍ ആവശ്യമെങ്കില്‍ നബാര്‍ഡിന്റെ പദ്ധതികള്‍ (DEDS) ലഭ്യമാകുന്നതിനുള്ള സാധ്യതകളും കൂടി ബാങ്കില്‍ അന്വേഷിക്കാൻ മറക്കരുത്.
6.കര്‍ഷകരുടെ വാട്സ്ആപ്, ഫേസ്ബുക്ക് കൂട്ടായ്മകളിലും ഭാഗമാകാൻ മറക്കണ്ട.
7.ചിലവ് കുറച്ചു തീറ്റയും മറ്റ് ആവശ്യ വസ്തുക്കളും ഒന്നിച്ച് ഓര്‍ഡര്‍ ചെയ്ത് എടുക്കാനും മറ്റും ഇതു സഹായിക്കും.
8.കാലിത്തീറ്റ,പുല്ല്, വൈക്കോല്‍ എന്നിവ മാത്രം ഉപയോഗപ്പെടുത്താതെ ലഭ്യമായ എല്ലാ തീറ്റ വസ്തുക്കളും പശുവിന് നല്കാൻ ശ്രമിക്കണം.
9.ആവശ്യമായ പോഷകങ്ങള്‍ പശുവിന് ലഭ്യമാക്കുന്ന രീതിയില്‍ വിപണിയില്‍ ലഭ്യമായ ചിലവ് കുറഞ്ഞ തീറ്റവസ്തുക്കള്‍ ശേഖരിച്ചു, തീറ്റ മിശ്രിതം സ്വയം തയ്യാറാക്കുകയുമാവാം.
10.ഏറ്റവും പ്രധാനം നല്ല പശുക്കളെ കണ്ടെത്തുന്നതാണ്.വിശ്വസ്തരായവര്‍ വഴി കേരളത്തിന് പുറത്തുനിന്നും പശുക്കളെ വാങ്ങാവുന്നതാണ്.
11.ഉൽപ്പന്നങ്ങളുടെ വിപണനവും വളരെ പ്രധാനപ്പെട്ടതാണെന്ന് ഓർമിയ്ക്കുക.