ക്ഷീര കർഷകർക്ക് ഒരനുഗ്രഹമാണ് ഇൻഷൂറൻസ്. കന്നുകുട്ടികൾക്ക് നാല് മാസം മുതൽ ഇൻഷൂറൻസ് ചെയ്യാവുന്നതാണ്.
പ്രധാനമായും അപകടം,രോഗം എന്നിവ മൂലമുള്ള നഷ്ടങ്ങൾ കവർ ചെയ്യുന്നതോടൊപ്പം
സ്ഥിരവും പൂർണ്ണവുമായ വൈകല്യത്തിന് പശുക്കൾക്കും എരുമകൾക്കും ; ഗർഭധാരണം നടക്കാതിരിക്കുക, പാൽ ചുരത്താൻ ആകാത്തവിധം സംഭവിക്കുക എന്നിവയ്ക്ക് വിത്തുകാളകൾക്കും പ്രത്യുൽപാദനശേഷി സ്ഥിരമായി നിലച്ചു പോവുന്ന പോത്തുകൾക്കും കവറേജ് ബാധകമാണ്.
വൈകല്യം ഉണ്ടായാൽ നിർബന്ധമായും മൃഗഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. വൈകല്യങ്ങൾക്ക് നഷ്ടപരിഹാരമായി 75 ശതമാനം വരെ തുകയും നൽകി വരുന്നുണ്ട്.
പ്രീമിയം :
സാധാരണഗതിയിൽ കന്നുകാലികൾക്ക് ഒരു വർഷത്തേക്ക് 5% പ്രീമിയമായി അടയ്ക്കേണ്ടി വരാറുണ്ട്.
സ്ഥിരവും പൂർണ്ണവുമായ വൈകല്യം കവർ ചെയ്യേണ്ടതാണെങ്കിൽ പ്രീമിയത്തിൽ ഇളവുണ്ട്.
ഇൻഷൂർ ചെയ്യുന്ന വിധം :
പരിശോധിച്ച് വില നിശ്ചയിക്കുന്ന ഡോക്ടർ ഉരുവിനെ തിരിച്ചറിയുന്നതിനായി ഒരു ടാഗ് ചെവിയിൽ അടിച്ച ശേഷം ഇതിൽ ചേർത്തിട്ടുള്ള നമ്പറാണ് തിരിച്ചറിയാൻ സഹായിക്കുക.
ഇതിന് പുറമേ വയസ്സ്, നിറം,കൊമ്പിലെ നീളം, ഉയരം,ഇനം തുടങ്ങി വിവരങ്ങൾ കൂടി ഉൾപ്പെടുത്തി ഇൻഷുറൻസ് പദ്ധതികൾ തയ്യാറാക്കും.
ഈ ടാഗ് ഒരു കാരണവശാലും നഷ്ടപ്പെടരുത്.
ക്ലെയിമിനായി :
പോളിസി പ്രകാരം കവർ ചെയ്തിട്ടുള്ള അപകടം,അസുഖം, വൈകല്യം എന്നിവ സംഭവിച്ചാൽ അടുത്തുള്ള മൃഗാശുപത്രിയിൽ ചികിത്സ തേടണം. അപകടം സംഭവിച്ചാൽ ഇൻഷുറൻസ് കമ്പനിയിൽ നിന്നും ക്ലെയിം ഫോം വാങ്ങി പൂരിപ്പിച്ച് ഡോക്ടറുടെ സർട്ടിഫിക്കറ്റ്,പോസ്റ്റ് മാർട്ടം റിപ്പോർട്ട്, എന്നിവ സഹിതം കമ്പനിയെ ഏൽപ്പിക്കുകയും വേണം.
വായ്പ എടുത്തു വാങ്ങിയ കന്നുകാലികളുടെ ഇൻഷുറൻസ് തുക അതത് ധനകാര്യ സ്ഥാപനത്തിനുള്ള ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു കൊടുക്കും.
നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നത് മൃഗ ഡോക്ടർ ആയിരിയ്ക്കും. എന്നാൽ പോളിസി എടുത്ത് 15 ദിവസത്തിനുള്ളിൽ കന്നുകാലി രോഗം മൂലം ചത്താൽ തുക ലഭിക്കില്ല.