പശുക്കളിൽ പലപ്പോഴും പെട്ടെന്നുണ്ടാകുന്ന കുരലടപ്പൻ രോഗത്തിന് ചികിത്സ കിട്ടിയില്ലെങ്കിൽ മരണം സംഭവിക്കാൻ സാദ്ധ്യതയുണ്ട്.
പശുക്കളുടെ ശ്വാസനാളങ്ങളിൽ പെരുകുന്ന Pasteurella Multocida ബാക്റ്റീരിയകളാണ് രോഗ കാരണം.
ഉയർന്ന അന്തരീക്ഷ ഊഷ്മാവ്,കാലാവസ്ഥ മാറ്റങ്ങൾ, പോഷകാഹാരക്കുറവ് എന്നിവ രോഗത്തിന് കാരണമാവുമ്പോൾ ;
വിരബാധ, താടഭാഗത്തുള്ള വീക്കം, പനി,കിതപ്പ്, തീറ്റയെടുക്കുന്നതിൽ വിമുഖത, എന്നിവ രോഗ ലക്ഷണങ്ങളാവുന്നു.
ഫലപ്രദമായ കുത്തിവെയ്പ്പുകൾ ഉൾപ്പടെ കൃത്യസമയത്തുള്ള ചികിത്സ ലഭ്യമാക്കണം.