പശുവിനെ കറക്കുമ്പോൾ കരുതേണ്ട,എന്നാൽ ലളിതമായ ചില കാര്യങ്ങൾ :
1.കറവയ്ക്ക് മുമ്പ് നിർബന്ധമായും പശുവിനെ
സോപ്പ് ഉപയോഗിയ്ക്കാതെ കുളിപ്പിയ്ക്കണം.
2.പശുവിനെ കറക്കുന്നതിന് മുമ്പ് കറവക്കാരന്റെ കൈ വൃത്തിയായി കഴുകാൻ മറക്കരുത്.
3.കറവ കൃത്യസമയത്തും കൃത്യമായ സ്ഥലത്തും നടത്തുന്നതിനൊപ്പം സ്ഥിരം ഒരാൾ തന്നെ ചെയ്താൽ നന്നാവും.
4.ആദ്യത്തെ രണ്ടോ മൂന്നോ വലി പാല് കറുത്ത കടലാസിലോ തുണിയിലൊ ഒഴിച്ചുനോക്കിയാല് പാലില്‍ തരിയുണ്ടെങ്കില് എളുപ്പം തിരിച്ചറിയാനാവും.
5.കറവയ്ക്ക് മുമ്പ് 1 ശതമാനം പൊട്ടാസിയം പെര്‍മാംഗനേറ്റ് ലായനിയില്‍ അകിട് കഴുകുന്നത് നല്ലതാണ്.
6.കറവ കഴിഞ്ഞ് കിടാവ് കുടിച്ച് കഴിഞ്ഞ ശേഷം പൊവിഡോണ് അയഡിനില് പശുവിന്റെ മുലക്കാമ്പ് മുക്കുന്നത് അണുക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷയേക്കും.
7.കറവ സമയത്തോ കറവക്ക് ശേഷമോ ഖര ആഹാരം നൽകാവുന്നതാണ്.
കറവ കഴിഞ്ഞ് ഉടനെ പുല്ല്/വൈക്കോലും നൽകാം.
8.ഒരു ദിവസത്തേക്കുള്ള തീറ്റയായ റേഷന്റെ മുന്തിയ പങ്ക് വൈകുന്നേരവും ചെറിയ പങ്ക് രാവിലെയും നൽകാവുന്നതാണ്.
9.ചൂടുള്ള ദിവസങ്ങളില്‍ ധാരാളം വെള്ളം (ചുരുങ്ങിയത് 50 ലിറ്റര്‍) കുടിക്കാന്‍ നല്‍കണം.
10.കറുത്തതും കടുത്ത നിറമുള്ളതുമായ പശുക്കളെ കൂടുതല്‍ നേരം വെയിലത്ത് കെട്ടാതിരിയ്ക്കാൻ ശ്രദ്ധിയ്ക്കണം.
11.അകിടിന് ചെറിയ ക്ഷതങ്ങള്‍ ഏറ്റാൽ പോലും ഉടനെ ചികിത്സിക്കുക. ബോറിക് ആസിഡ്/ പൊവിഡോണ് അയഡിന്‍ എന്നിവ പുരട്ടാവുന്നതാണ്.