അലർജി കാരണം ത്വക്ക് തടിക്കൽ മനുഷ്യർക്കു മാത്രമല്ല, അത് കന്നുകാലികളാലും ഉണ്ടെന്നറിയാമോ..?
പെട്ടെന്ന് തൊലിപ്പുറത്ത് ഉരുണ്ടതോ,പരന്നതോ ആയ തടിപ്പുകൾ പ്രത്യക്ഷപ്പെടുകയാണ് ചെയ്യുക.
ചില പശുക്കളിൽ കണ്ണ്, ചെവി,മുഖം, പൃഷ്ഠഭാഗം എന്നിവിടങ്ങളിൽ കൂടുതലായി നീരു കാണപ്പെടും.
മറ്റു ചിലപ്പോഴാവട്ടെ വിറയൽ,വെപ്രാളം, ചൊറിച്ചിൽ,വേഗത കൂടിയ ശ്വസനം, ഉമിനീരൊലിപ്പ്, തുടങ്ങിയ ലക്ഷണങ്ങളും കാണിയ്ക്കാറുണ്ട്.
പലപ്പോഴും ചികിത്സയൊന്നും കൂടാതെ തന്നെ ഇത് മാറിക്കിട്ടുമെങ്കിലും, മനുഷ്യരിൽ അലർജിക്കുപയോഗിക്കുന്ന മരുന്നുകൾ ഉപയോഗിച്ചാലും കുഴപ്പമില്ല.
ഇങ്ങനെ അലർജി കാരണം ചൊറിച്ചിൽ വരുമ്പോൾ,
തണുത്ത ജലം ശരീരത്തിൽ ഒഴിച്ചു കൊടുക്കുന്നത് നല്ലതാണ്.ശ്വാസംമുട്ടും അസ്വസ്ഥതയും കൂടുതലാണങ്കിൽ ഉടൻ തന്നെ ഡോക്ടറുടെ സേവനം തേടാൻ മറക്കരുത്.