June 3, 2026
മദി സമയത്ത് കരുതൽ വേണം

പശുക്കളുടെ മദി സമയം അതീവ പരിചരണം നൽകേണ്ട സമയമാണ്.പ്രസ്തുത വേളയിൽ നിർബന്ധമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ :

1.പശുവിനെ വൈകുന്നേരം ഇളംവെയില്‍ കായാന്‍ വിടുന്നത് നല്ലതാണ്.

2.നല്ല പരിചരണം ലഭിച്ചിട്ടുളള കിടാക്കളാണെങ്കിൽ 15 -18 മാസത്തിനുള്ളില്‍ ഇണ ചേര്‍ക്കാവുന്നതാണ്.

3.ആദ്യത്തെ മദിയില്‍ കിടാരികളെ കുത്തിവെയ്‌പ്പിക്കേണ്ടതില്ല എന്നത് പ്രത്യേകം ഓർമിയ്ക്കുക.

4.രണ്ടാമത്തെയോ മൂന്നാമത്തെയോ മദിയാവുമ്പോൾ കുത്തിവെയ്ക്കാവുന്നതാണ്.
സാധാരണ മദി ഒരു ദിവസം വരെ നീണ്ടു നില്‍ക്കും.
മദിയുടെ രണ്ടാം പകുതിയില്‍ വേണം കുത്തിവെയ്ക്കാന്‍.

അതേ സമയം,
മദി നീണ്ടു നില്‍ക്കുന്നുവെങ്കില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ ആവര്‍ത്തിച്ച് കുത്തിവെയ്‌ക്കേണ്ടി വരും.
ചിലപ്പോള്‍ മറ്റ് മരുന്നുകളും വേണ്ടിവരാം.

5.മദി തീര്‍ന്ന് 12 മണിക്കൂറിനുശേഷമാണ് അണ്‌ഠോല്‍സര്‍ജനം നടക്കുക.
അണ്ഠത്തിന്‍റെ ആയുസ് 24 മണിക്കൂറാണ്.
ബീജാണുവിന്‍റെ ആയുസാവട്ടെ 18-20 മണിക്കൂറാണ്.
കുത്തിവെച്ച് 6 മണിക്കൂറിനുശേഷമേ ബീജാണു പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമാകുകയുള്ളു.

6.കുത്തിവെച്ച ഉടനെ ഈറ്റത്തിന്‍റെ അടിഭാഗത്ത് ചൊറിയുന്നതും, പശുവിനെ കറക്കുന്നതും നല്ലതാണ്.

7.പശുവിനെ കുത്തി വെയ്ക്കുന്നതിനു മുമ്പും ശേഷവും വെയില്‍ കൊളളിയ്ക്കുന്നതും ആയാസപ്പെടുത്തുന്നതും നല്ലതല്ല.

8.കുത്തിവെച്ചാല്‍ ഉടനെ തീറ്റ കൊടുക്കാൻ മറക്കരുത്.

9.കുത്തിവെച്ച ഉടനെ ദേഹത്ത് തണുത്ത വെളളം ഒഴിക്കുന്നതും കഴുകുന്നതും നല്ലതാണ്.

10.കുത്തിവെച്ച് ഉടനെ മുതുകില്‍ ചെറുതായി തട്ടുന്നത് നല്ലതാണ്.

11.മദിയുടെ അവസാനം രക്തം കലര്‍ന്ന് മാച്ച് പോകുന്നുവെങ്കില്‍ ആ വിവരം അടിയന്തിരമായി ഇന്‍സെമിനേഷന്‍ നടത്തിയ വിദഗ്ദ്ധനെ അറിയിക്കണം.

Spread the love