June 3, 2026
പശുവിന് തൊണ്ടയിൽ ഭക്ഷണം കുരുങ്ങിയാൽ!?

പശുക്കളുടെ തൊണ്ടയിൽ ഭക്ഷണം കുരുങ്ങുന്ന സാഹചര്യങ്ങൾ ഉണ്ടാവാറുണ്ട്. പ്രത്യേകിച്ച് ചക്ക,മാങ്ങ മുതലായവയുടെ അണ്ടി, ചക്കയുടെ കരിമുള്ള് എന്നിവ കാലികൾ ഭക്ഷിക്കുമ്പോൾ ഇവ അന്നനാളത്തിൽ കുടുങ്ങി തടസ്സമുണ്ടായേക്കാം.

ഇത് ഉദരകമ്പനത്തിനും ആമാശയഭിത്തിയുടെ ചലനശേഷിയെ ബാധിക്കുന്ന രോഗങ്ങൾക്കും ഉദരകനത്തിനു വഴിതെളിയ്ക്കാറുണ്ട്.

ഉടലിന്റെ ഇടതുവശത്തായി വയറിൽ ഗ്യാസ് നിറയുമ്പോൾ ഉണ്ടാകുന്ന ഉദരകമ്പനമാണ് ഇതിന്റെ ലക്ഷണങ്ങളിൽ മുഖ്യം.
ഉദരകമ്പനം മൂലം മൃഗം അസ്ഥമാകുന്നതായും ശ്വസനക്ലേശം മൂലം ബുദ്ധിമുട്ടുന്നതായും കാണാറുണ്ട്. ചില പശുക്കളാവട്ടെ കാലുകൊണ്ട് ഉദരത്തിലേക്കു തൊഴിയ്ക്കും.

ഉദരകമ്പനം ബാധിച്ചാൽ പശുവിനെ എത്രയും വേഗം വിദഗ്ദ്ധ ചികിത്സയ്ക്കു വിധേയമാക്കണം. ഇതിനു കഴിയാത്ത സാഹചര്യത്തിൽ ഉചിതമായ പ്രഥമശുശ്രൂഷ നൽകേണ്ടതുണ്ട്.

കുതിരയുടെ വായിൽ വയ്ക്കാനുള്ള കമ്പി ഘടിപ്പിച്ചിരിക്കുന്നതുപോലെ പശുവിന്റെ വായ്ക്കകത്ത് ഒരു തടിക്കഷണം വച്ചുകെട്ടണം.
ഇതിനൊപ്പം, മൃഗത്തിന്റെ മുൻ കാലുകൾ ഉയർന്നുനിൽക്കത്തക്കവിധത്തിൽ നിർത്തുന്നതും നല്ലതാണ്.

അര ഔൺസ് ഇഞ്ചിപ്പുൽ തൈലം, 50 ഗ്രാം കറിയുപ്പ്, 10 ഗ്രാം കറിക്കായം, ഒരൗൺസ് ഇഞ്ചിനീര് എന്നിവ 500 മി.ലിറ്റർ വെള്ളത്തിൽ കലക്കി കുടിപ്പിക്കുന്നതും ഫലപ്രദമാണ്.
ഇവ കുടിപ്പിച്ച ശേഷം ഉരുവിനെ നടത്തിക്കുന്നത് രോഗശാന്തി ത്വരിതപ്പെടുത്താൻ സഹായിയ്ക്കും.

ഈ സമയത്ത് പയറുവർഗ ചെടികൾ മറ്റു പുല്ലുകളുമായി ഇടകലർത്തി ഭക്ഷണമായി നൽകണം.

Spread the love