പശുക്കൾക്ക് നൽകാവുന്ന ഒരു മികച്ച ആഹാരമാണ് ഗോതമ്പ് പുല്ല്.ഇരുമ്പ് , മഗ്നീഷ്യം, കാത്സ്യം, അമിനോ ആസിഡ് എന്നിവയ്ക്ക് പുറമെ വിറ്റാമിൻ എ,സി,ഇ,കെ എന്നിവയും ഇതിൽ അടങ്ങിയിരിയ്ക്കുന്നു.
ഗോതമ്പ് പുല്ലിൽ അടങ്ങിയിരിക്കുന്ന പതിനേഴോളം അമിനോ ആസിഡുകളിൽ എട്ടെണ്ണം ശരീരത്തിന് ആവശ്യമുള്ളതാണ് എന്നു മാത്രമല്ല ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടാത്തവയുമാണ് എന്നത് ഗോതമ്പ് പുല്ലിന്റെ പ്രധാന്യം വർദ്ധിപ്പിയ്ക്കുന്നു.
ധാരാളം നാരുകളും ബി കോംപ്ളക്‌സ് വിറ്റാമിനുകളും ഉള്ളതിനാൽ ദഹനവ്യവസ്ഥയ്‌ക്കും
രോഗപ്രതിരോധശേഷിയ്ക്കും ശരീരഭാരം കുറയ്ക്കുന്നതിനും ഇവ മികച്ചതാണ്.ക്ഷീണമകറ്റാനും പ്രത്യുത്പാദന ക്ഷമത വർദ്ധിപ്പിക്കാനും കരളിന്റെയും ഹൃദയത്തിന്റെയും ആരോഗ്യ സംരക്ഷണത്തിനും അത്യുത്തമമാണ് ഗോതമ്പ് പുല്ല് എന്ന് വിദ്ഗ്ദ്ധർ പറയുന്നു.