June 3, 2026
‘പിങ്ക് ഐ’ ബാധിച്ചാൽ കരുതൽ വേണം

കന്നുകാലികളിൽ സർവ്വ സാധാരണമായ രോഗങ്ങളിലൊന്നാണ് പിങ്ക് ഐ. വേനൽക്കാലത്ത് ഇത് കൂടുതലായി വ്യാപിയ്ക്കുന്നു.

പ്രധാന ലക്ഷണങ്ങൾ : കണ്ണിൽ നിന്ന് ദ്രാവകം ഒഴുകൽ, ചുവന്നതും വീക്കമുള്ളതുമായ കൺജങ്ക്റ്റിവ, കോർണിയയിലെ അൾസർ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

കരുതൽ :
രോഗം ബാധിച്ച മൃഗങ്ങളെ മാറ്റിപ്പാർപ്പിച്ച് യഥാസമയം ചികിത്സിച്ചാൽ രോഗവ്യാപനം പരമാവധി കുറയ്ക്കാൻ സാധിച്ചേയ്ക്കും.

ക്ലോക്സാസിലിൻ അടങ്ങിയ ടോപ്പിക്കൽ ഒഫ്താൽമിക് ആൻറിബയോട്ടിക് ക്രീം ഈ രോഗത്തിൻ്റെ ചികിൽസയ്ക്കായി സാധാരണയായി ഉപയോഗിക്കുന്നു.

കണ്ണിൻ്റെ മുകൾ ഭാഗത്തുള്ള കൺജങ്ക്റ്റിവയിലേക്ക്
പെൻസിലിൻ അല്ലെങ്കിൽ ഓക്സിടെട്രാസൈക്ലിൻ ഉപയോഗിച്ച്
ആൻ്റിബയോട്ടിക് കുത്തിവയ്പ്പ് വളരെ ഫലപ്രദമാണ്.

ഓർമിയ്ക്കുക, പിങ്ക് ഐക്ക് വാക്സിൻ ലഭ്യമല്ല.

Spread the love