June 1, 2026
ക്ഷീര കർഷക ക്ഷേമനിധി : നേടാം പെൻഷനും മറ്റു ധനസഹായങ്ങളും

ക്ഷീര കർഷകരുടെ ക്ഷേമം മുൻനിർത്തിയാണ് കേരള ക്ഷീരകർഷക ക്ഷേമ നിധി രൂപീകൃതമായത്.

ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള അടിസ്ഥാനയോഗ്യതയായ ക്ഷേമനിധി അംഗത്വത്തിനായി ;
ക്ഷീര സഹകരണസംഘങ്ങൾ വഴി ഒരു സാമ്പത്തിക വർഷം കുറഞ്ഞത് 500 ലീറ്റർ പാൽവിപണനം നടത്തിയിട്ടുള്ള,18 വയസ്സ് പൂർത്തിയായ ക്ഷീര കർഷകർകൻ ആയിരിയ്ക്കണം.

ക്ഷീരസംഘങ്ങൾ വഴി കുറഞ്ഞത് 5 വർഷം 500 ലീറ്ററിലധികം പാൽവിപണനം നടത്തിയ, 60 വയസ്സ് പൂർത്തിയായ ക്ഷേമ നിധിയംഗത്തിനാണ് പെൻഷൻ നൽകി വരുന്നത്.

സ്ഥായിയായ അംഗവൈകല്യം കാരണം ചെറുപ്പത്തിൽ തന്നെ ക്ഷീരവൃത്തിയിൽനിന്നു വിരമിക്കേണ്ടി വരുന്നവർക്ക് 60 വയസ്സ് പൂർത്തിയാകാതെ
തന്നെ അവശ പെൻഷനും അനുവദിച്ചുവരുന്നുണ്ട്.

ക്ഷീരകർഷക പെൻഷനുള്ളവര്‍ മരണപ്പെടുമ്പോൾ അനന്തരാവകാശിക്ക് കുടുംബ പെൻഷൻ അനുവദിച്ചുവരുന്നു.

ഭാര്യാഭർത്താക്കൻമാർ, പ്രായപൂർത്തിയാകാത്ത മക്കൾ, അവിവാഹിതരായ പെൺമക്കൾ, മാനസിക വൈകല്യമുള്ള മക്കൾ എന്നിവരെയാണ് കുടുംബ പെൻഷന് അനന്തരാവകാശിയായി പരിഗണിക്കുക.

ക്ഷീരകർഷകൻ പെൻഷൻ വാങ്ങാതെ മരണപ്പെടുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ പാലളവ് അനന്തരാവകാശിയ്ക്കു യോഗ്യതയായി പരിഗണിച്ച് പെൻഷൻ അനുവദിയ്ക്കും.

ക്ഷേമനിധിയംഗത്തിന്റെ പെൺമക്കളുടെ വിവാഹത്തിനു ധനസഹായം എന്ന ആനുകൂല്യവുമുണ്ട്.

പഠനത്തിൽ മികവു പുലർത്തുന്ന മക്കൾക്കു വിദ്യാഭ്യാസ ധനസഹായവും നല്‍കി വരുന്നുണ്ട.

രോഗപീഢ,അപകടം തുടങ്ങിയ അവസരങ്ങളിലും ക്ഷേമനിധിയില്‍ നിന്നു ധനസഹായം ലഭ്യമാണ്.

മാരകരോഗങ്ങൾ, സാംക്രമിക രോഗങ്ങൾ, പേപ്പട്ടി–പാമ്പ് വിഷബാധ, ക്ഷീരവൃത്തിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരിക്കുകൾ എന്നിവയുടെ ചികിത്സയ്‌ക്കും സ്ഥിരമായ അംഗവൈകല്യം സംഭവിച്ചവർക്കും ‘ക്ഷീരസുരക്ഷ’ എന്ന പേരിൽ ധനസഹായം നൽകി വരുന്നുണ്ട്.

അപകടമരണം സംഭവിയ്ക്കുന്ന ക്ഷീരകർഷകന്റെ കുടുംബത്തിനും ഈപദ്ധതിയിലൂടെ ധനസഹായം നൽകുന്നുണ്ട്.

ഓരോ ജില്ലയിലും മാതൃകാപരമായി കാലിവളർത്തി ക്ഷീരോല്‌പാദനം നടത്തുന്നവരെ കണ്ടെത്തി അവാർഡ് നൽകുന്നുമുണ്ട്.

ക്ഷീരകർഷകരിൽനിന്നും ക്ഷീര സംഘങ്ങളിൽനിന്നും മിൽമയിൽ നിന്നും അംശദായമായി സ്വരൂപിക്കുന്ന തുക ഉപയോഗിച്ചാണ് ക്ഷേമനിധിയുടെ സേവനം.പെൻഷൻ വിതരണത്തിനു സർക്കാർ ധനസഹായമുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് : ക്ഷീരവികസന ഓഫിസർ,
കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ്.

ഫോൺ: 9495541251

Spread the love