അന്തരീക്ഷത്തിലെ താപനില ഓരോ ഡിഗ്രി കൂടുമ്പോഴും കറവപ്പശുക്കൾ ഏറെ സമ്മർദത്തിലാകും എന്നറിയാമോ.?
പശുക്കൾ നാവ് പുറത്തേക്കു നീട്ടി അണയ്ക്കുന്നതും ധാരാളം ഉമിനീർ ഒലിപ്പിക്കുന്നതുമെല്ലാം ചൂടിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങളാണ്.
വേനലിൽ പശുക്കൾ ആഹാരം കുറയ്ക്കുന്നതോടൊപ്പം പാൽ ഉൽപാദനവും കുറയും.ചൂട് ധാതുക്കളുടെ അളവ് കുറയ്ക്കുന്നതിനാൽ തന്നെ വേനലിൽ നല്ല അളവിൽ ധാതുലവണ മിശ്രിതം നൽകണം.
പശുക്കളെ വെയിലത്തു കെട്ടാതെ ഫാൻ സൗകര്യമുള്ള തൊഴുത്തിൽ കെട്ടുന്നതാണ് ഉചിതം.
വേപ്പ്, ഉങ്ങ് ഉൾപ്പടെയുള്ള മരങ്ങൾ ഫാമിലുണ്ടെങ്കിൽ നന്നാവും.
2–3 മണിക്കൂർ ഇടവിട്ട് പശുക്കളുടെ ദേഹത്തു വെള്ളം തളിക്കുന്നത് ചൂട് കുറയ്ക്കാന്‍ ഉപകരിക്കും.
ഉപ്പ് നല്‍കുന്നതും സോഡാപ്പൊടി ഒരു ടീസ്പൂൺ നൽകുന്നതും വഴി ഉമിനീരിലൂടെ നഷ്ടപ്പെടുന്ന ബൈകാർബണേറ്റിന്റെ അളവ് നികത്താനാവും. ഒപ്പം കുടിവെള്ളം യഥേഷ്ടം ലഭ്യമാക്കുകയും വേണം.
ചൂടിന്റെ സമ്മർദ്ധം കുറയ്ക്കാനായി ‘GLONOINE 30’ എന്ന ഹോമിയോ ഔഷധം 15 തുള്ളിയെങ്കിലും ദിവസേന നാലു തവണ നൽകുന്നതു ഫലപ്രദമായി കാണുന്നുണ്ട്. വേനൽക്കാലത്ത് ബീജാധാനം നടത്തിയതിനുശേഷം പശുവിന്റെ മുതുകത്ത് ചാക്ക് നനച്ചിട്ട് തണുപ്പ് പകർന്നാൽ ബീജാധാനം ഫലപ്രദമാകാൻ
ഉപകരിക്കും.
വേനലിലെ പച്ചപ്പുല്ലിന്റെ ക്ഷാമം പരിഹരിക്കുന്നതിന് വാഴയിലയും പൈനാപ്പിളിന്റെ തണ്ടും ഇലയും അരിഞ്ഞു നൽകുന്നതും ഫലപ്രദമാണ്.