June 2, 2026
മഴക്കാലം വരുന്നു ; പശുക്കൾക്ക് വേണം കരുതൽ

കടുത്ത വേനലിൽ നിന്ന് മഴക്കാലത്തിലേക്ക് വരുമ്പോൾ കന്നുകാലികൾക്ക് നൽകേണ്ട പരിചരണങ്ങൾ :

1.തൊഴുത്തിൻ്റെ മേൽക്കൂരയിൽ തെങ്ങോല, വള്ളിപ്പടർപ്പുകൾ, വൈക്കോൽ തുടങ്ങിയവയുണ്ടെങ്കിൽ ; ഇവ എടുത്തു മാറ്റി മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമൊരുക്കണം.

2.ഇലക്ട്രിക് സ്വിച്ച്, വയറിങ് കേബിളുകൾ തുടങ്ങിയവ അറ്റകുറ്റപ്പണി നടത്തിയാൽ മഴവെള്ളവുമായുള്ള സമ്പർക്കം മൂലമുണ്ടായേക്കാവുന്ന വൈദ്യുതാഘാതം ഏൽക്കാതെ നോക്കാനാവും.

3.പൊട്ടിപ്പൊളിഞ്ഞ തറയും ചുമരുകളും നിർബന്ധമായും സിമന്റ് ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്യണം.

4.വെള്ളവും മൂത്രവും കെട്ടി നിന്നുണ്ടാവുന്ന തടസങ്ങൾ നീക്കം ചെയ്ത് വൃത്തിയാക്കാൻ മറക്കരുത്.

5.കുഴിയിലുള്ള ചാണകം ഈ വേനലിൽ പൂർണമായി ഉണക്കി ചാക്കുകളിലാക്കി നല്ല വിലയ്ക്ക് വിൽക്കാൻ ശ്രമിക്കണം.

6.തൊഴുത്തിന്റെ വശങ്ങളിൽ അടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്ത ശേഷം കുമ്മായം കലക്കി അടിച്ചാൽ മഴക്കാലത്തുണ്ടായേക്കാവുന്ന അണുബാധ തടയാനാവും.

7.പശുക്കളെ പുതുമഴ നനയാൻ അനുവദിക്കരുത്.

8.തൊഴുത്തിന്റെ മുകളിലേക്ക് ചാഞ്ഞു നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചാൽ കാറ്റിലും മഴയിലും പേടിക്കേണ്ടതില്ല.

9.വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലത്താണ് തൊഴുത്തെങ്കിൽ അടിയന്തിര ഘട്ടത്തിൽ കന്നുകാലികളെ മാറ്റിപ്പാർപ്പിക്കാനുള്ള ബദൽ സംവിധാനം മുൻകൂട്ടി ആസൂത്രണം ചെയ്യണം.

10.മഴക്കാലം രോഗ കാലമായതിനാൽ ഏതെങ്കിലും അസുഖ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ അടുത്ത മൃഗാശുപത്രിയിൽ വിവരം നൽകാൻ മറക്കരുത്.

11.കാലിത്തീറ്റയും വൈക്കോലും ഈർപ്പം തട്ടാതെ സൂക്ഷിക്കാനുള്ള കരുതൽ വേണം

Spread the love