വാളൻപുളിയുടെ കുരു തൊണ്ട് കളഞ്ഞ് നുറുക്കി പൊടിയാക്കുന്നതാണ് പുളിയരിപ്പൊടി.
തോടു നീക്കിയുള്ള പുളിയരിയുടെ വെളുത്ത ഭാഗം വളരെയധികം പോഷകപ്രദമാണ്. കാലിത്തീറ്റ എന്ന നിലയിൽ പുളിയരി എക്കാലവും പരിഗണിക്കപ്പെടാൻ കാരണം അതിൻ്റെ മേൻമയാണ്.
പുളിയരിയിൽ നിന്ന് എണ്ണയുടെ അംശം നീക്കുക (deoiling) എന്നത് വളരെ പ്രധാനമാണ്.എണ്ണ നീക്കം ചെയ്താൽ, പുളിയരി പൊടിയാക്കുമ്പോൾ ഉണ്ടാകാവുന്ന പ്രത്യേകതരം ഗന്ധം ഇല്ലാതാവും എന്നത് മാത്രമല്ല നിറഭേദവും വരില്ല.നനവ് പിടിച്ച് കേടാകുകയില്ല എന്നതിനാൽ തീറ്റയ്ക്ക് സ്ഥിരസ്വഭാവം നിലനിർത്താനും ഇത് സഹായിക്കുന്നു.
പുളിയരി സാധാരണ കഞ്ഞിവയ്ക്കുന്നതു പോലെ വെള്ളം കുറച്ച് കുഴമ്പുരൂപത്തിൽ വേവിച്ച് കന്നുകാലികൾക്കും പോത്തിനുമൊക്കെ തീറ്റയായി കൊടുക്കാം. ഇതോടൊപ്പം പഴയ ചോറോ ഗോതമ്പോ അരിയോ ഒക്കെ ഇട്ട് വേവിക്കുകയുംചെയ്യാം.100 കിലോ ശരീരഭാരമുള്ള പോത്തിന് ദിവസവും 200 ഗ്രാം വീതവും വളർച്ചയെത്തിയ പോത്തിന് ഒരു കിലോ വീതവും ഈ തീറ്റ കൊടുക്കാം.എന്നാൽ ഗർഭധാരണത്തിലുള്ള പശുക്കൾക്ക് ഇതിൻ്റെ അളവ് കുറച്ചു വേണം നല്കാൻ.