പാലുൽപ്പാദനത്തിൽ സംസ്ഥാനത്തിന് സ്വയം പര്യാപ്തത കൈവരിക്കാൻ കർഷകർക്ക് പതിനായിരം കന്നുകാലികളെ വാങ്ങിനൽകാൻ പദ്ധതി.ക്ഷീരവികസന വകുപ്പിന്റെ പദ്ധതി തെരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തുകൾ മുഖേനെയാണ് നടപ്പാക്കുക.സബ്സിഡി നിരക്കിൽ കർഷകർക്ക് പശുക്കളെ വാങ്ങി നൽകും.പാൽ ഉൽപാദനത്തിൽ മുൻപന്തിയിലുള്ളതും ക്ഷീര മേഖലയിൽ മികവ് പുലർത്തുന്നതുമായ അമ്പത് ഫോക്കസ് ബ്ലോക്കുകളിലെ ക്ഷീര വികസന യൂനിറ്റുകൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.വർഗ ഗുണമുള്ളതും ഉൽപാദന ശേഷിയുള്ളതുമായ ജേഴ്സി,
എച്ച്.എഫ് ഇനങ്ങളിൽപ്പെട്ട നൂറുവീതം കന്നുകുട്ടികളെ വാങ്ങി ഫാമുകളിൽ വളർത്തി ഒരുവർഷം പ്രായമാകുമ്പോൾ
കർഷകർക്ക് സർക്കാർ ഫാമുകളിലെ വിലയ്ക്ക് നൽകുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.