June 3, 2026
ഗോമൂത്രത്തിലെ ഔഷധ ഗുണങ്ങൾ

സസ്യങ്ങളിൽ നിന്നു മാത്രം ലഭിച്ചിരുന്ന ബയോ എൻഹാൻസർ പദാർത്ഥങ്ങൾ ഇപ്പോൾ ഗോമൂത്രത്തിൽ നിന്നും ലഭിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ.സ്വയം പ്രവർത്തനമൊന്നും കാഴ്ച‌വയ്ക്കുന്നില്ല എങ്കിലും ശരീരത്തിന് ആവശ്യമായ ആൻ്റിബയോട്ടിക്കുകൾ പോലുള്ള പദാർത്ഥങ്ങൾക്കൊപ്പം ചേർന്ന് പ്രസ്‌തുത പദാർത്ഥങ്ങളുടെ കാര്യക്ഷമത പലമടങ്ങ് വർദ്ധിപ്പിക്കുവാൻ ഗോമൂത്രത്തിലെ ബയോ എൻഹാൻസറിന് സാധിയ്ക്കുമെന്നാണ് കണ്ടെത്തൽ.ക്ഷയരോഗ ശമനത്തിനായി നൽകുന്ന റിഫാംപിസിൻ (Rifampicin) എന്ന ഔഷധത്തിന്റെ ഫലപ്രാപ്‌തി ബയോ എൻഹാൻസറുകളുടെ സാന്നിധ്യത്തിൽ 7 മടങ്ങു വരെ വർദ്ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ആംപിസിലിൻ, ഐസൊണയസിഡ് (Isoniazid), ക്ലോട്രിമസോൾ (Clotrimazole), സയാനോകൊബാളമിൻ (Cyanocobalamine) തുടങ്ങി മരുന്നുകളുടെ ഫലപ്രാപ്തി ഗണ്യമായി കൂട്ടുന്നതിനും ബയോ എൻഹാൻസറുകൾ സഹായിക്കുമത്രെ.ശ്വേതരക്താണുക്കളെ സ്വയം നാശത്തിൽ നിന്ന് രക്ഷിക്കുവാനും ഡി.എൻ.എ. തന്മാത്രകൾക്ക് കോട്ടം തട്ടാതെ സംരക്ഷിക്കുവാനും ഗോമൂത്രത്തിനു കഴിയുമെന്നും ഗവേഷകർ വ്യക്തമാക്കുന്നു.

Spread the love