June 3, 2026
ക്ഷീര കർഷകർക്ക് സന്തോഷ വാർത്ത : ‘ഗോസമൃദ്ധി’ സമഗ്ര കന്നുകാലി ഇൻഷുറൻസ് പദ്ധതിയിൽ അംഗമാവൂ

സർക്കാറിൻ്റെ ‘ഗോസമൃദ്ധി’. പദ്ധതിയിൽ അംഗമാകുന്ന ക്ഷീര കർഷകന് അപകടമരണമോ, പൂർണമോ – ഭാഗികമോ ആയ അംഗവൈകല്യമോ സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ.മാത്രമല്ല, കന്നുകാലികൾ മരണമടഞ്ഞാലുണ്ടാകുന്ന സാമ്പത്തികനഷ്ടം ഒഴിവാക്കാനും ഈ ഇൻഷൂറൻസ് സഹായിക്കും.
65,000 രൂപയാണ് ഇൻഷൂറൻസ് പരിരക്ഷ. ഒരു കൊല്ലത്തേക്കുള്ള 2912 രൂപയായ പ്രീമിയം തുകയിൽ പകുതി 1456 രൂപയാണ് ജനറൽ വിഭാഗത്തിലുള്ള കർഷകർ അടയ്ക്കേണ്ടത്.പട്ടിക ജാതി-വർഗ വിഭാഗത്തിൽപെട്ടവർക്ക് മൊത്തം പ്രീമിയത്തിന്റെ 30 ശതമാനമായ 874 രൂപ ഒരു വർഷത്തേക്ക്‌ അടച്ചാൽ മതി.കന്നുകാലികളുടെ ഉടമസ്ഥർക്കുള്ള ഇൻഷുറൻസ് പരിരക്ഷക്കായി,ഒരു ലക്ഷത്തിന് 20 രൂപ എന്ന തോതിൽ പ്രീമിയം അടക്കണം. പരമാവധി അഞ്ച് ലക്ഷം രൂപ വരെ തുകയ്ക്ക് കന്നുകാലി ഉടമസ്ഥർക്കും ഇൻഷുർ ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക്: 9947452708.

Spread the love