June 3, 2026
കുളമ്പ് രോഗം കുറയ്ക്കാൻ ഇതാ നാട്ടുവൈദ്യം

കന്നുകാലികൾക്കുണ്ടാകുന്ന കുളമ്പു രോഗത്തിന് ഇതാ ചില നാട്ടുവൈദ്യ മാർഗങ്ങൾ :

1.പുളിയില വെള്ളത്തിൽ തിളപ്പിച്ച് ഉപ്പു ചേർത്ത് കുളമ്പിൽ ഒഴിക്കുകയും വേപ്പെണ്ണ പുരട്ടുകയും ചെയ്യുക.

2.രോഗമുള്ള കുളമ്പിൽ തുരിശു പൊടിച്ചിടുക.

3.മടൽചാരവും ഉപ്പും ചേർത്ത് കിഴികെട്ടി, കിഴി ചൂടാക്കി കുളമ്പിൽ ചൂടുപിടിക്കുക.

4.മാട്ടുകോടാശേരി സമൂലം രണ്ടു പിടിയോളം എടുത്ത്, ഇടിച്ചു പിഴിഞ്ഞ നീരിൽ വെളുത്തുള്ളി,വയനി, കാട്ടുജീരകം,നല്ല മുളക്,ചുക്ക് ഇവ പത്തുഗ്രാം വീതം അരച്ചു കൂട്ടി കലക്കിക്കൊടുക്കാം.

5.കുളമ്പു രോഗ ബാധിതരായ
കന്നുകാലികളെ വെള്ളത്തിൽ ഇറക്കി നിർത്തുന്നത് നല്ലതാണ്.

6.പച്ചമഞ്ഞളും, ആത്തയുടെ ഇലയും, ആര്യവേപ്പിലയും കൂടെ അരച്ച് രോഗമുള്ള ഭാഗത്ത് പുരട്ടിയാൽ കുളമ്പു ദീനം മാറും.

7.പനയോല,വേപ്പില, വേലകം ഇല എന്നിവ കുത്തിച്ചതച്ച് രാത്രി മുഴുവൻ തിളപ്പിച്ച് കിണ്ടിയിലെടുത്ത് ധാര കോരുന്നതും നല്ലതാണ്.

Spread the love