June 2, 2026
ക്ഷീരകർഷകർക്ക് മിത്രമാക്കാം അസോളയെ

ഗുണങ്ങളേറെയുള്ള അസോള പണ്ട് കാലങ്ങളിൽ പാടശേഖരങ്ങളിൽ നൈട്രജൻ ലഭ്യത ഉറപ്പുവരുത്താൻ കർഷകർ ഉപയോഗിച്ചിരുന്ന ഒരു പന്നൽ ചെടിയാണ്. ജലത്തിൽ വളരുന്നതും നൈട്രജൻ-ഫിക്സിംഗ് എൻഡോഫൈറ്റും ഉള്ള ഒരു ‘ഫേൺ’ വിഭാഗത്തിൽ പെട്ട ര്യമായ സസ്യമാണ് അസോള. കുറഞ്ഞ ചെലവിലും ചെറിയ സ്ഥലങ്ങളിലുമായി അസോള വളർത്തിയായാൽ കന്നുകാലികൾക്ക് മികച്ച തീറ്റയായി ഉപയോഗിക്കാം. ശുദ്ധജലത്തിൽ വളരുന്ന പന്നൽ ചെടിയായ അസോളയ്ക്ക് അന്തരീക്ഷത്തിൽ നിന്നും നൈട്രജൻ ആഗിരണം ചെയ്യാനുള്ള കഴിവുള്ളതിനാൽ അസോളയെ കാലിത്തീറ്റയിലും മണ്ണിരകമ്പോസ്റ്റ് തുടങ്ങിയ ജൈവവളങ്ങളുടെ നിർമ്മാണത്തിനും ഉപയോഗിക്കാറുണ്ട്.

പ്രോട്ടീൻ സമ്പന്നമായതിനാൽ ; മൃഗങ്ങൾ/കന്നുകാലികൾ,കോഴി, മത്സ്യ ഉൽപ്പാദനം എന്നിവയുടെ പോഷക ആവശ്യങ്ങളൾ അസോള നിറവേറ്റുന്നു. കന്നുകാലികൾക്കുള്ള തീറ്റയുടെ ചെലവ് കുറയ്ക്കാൻ അസോള കർഷകരെ സഹായിക്കുന്നു. അസോള തീറ്റയായി നൽകുക വഴി പാലുൽപാദനം 15% മുതൽ 20% വരെ കൂടുകയും ചെയ്യും.

Spread the love