June 1, 2026
സൂക്ഷിക്കുക ‘കരിങ്കുറു’ മാരകമായേക്കാം

ക്‌ളോസ്‌ട്രീഡിയം ഷോവായ്‌ (Clostridium Chauvoei) ബാക്‌റ്റീരിയകൾ പരത്തുന്ന കരിങ്കുറു അഥവാ ബ്ലാക്ക്‌ ക്വാര്‍ട്ടര്‍ രോഗം കന്നുകാലികളിൽ
പലപ്പോഴും മാരകമായേക്കാം.

രോഗാണുക്കള്‍ കലര്‍ന്ന ആഹാരപദാര്‍ത്ഥങ്ങൾ വഴിയും മുറിവുകള്‍ വഴിയുമാണ് രോഗം പടരുക.

ശക്തിയായ പനി, വിശപ്പില്ലായ്‌മ,ക്ഷീണം, അയവിറക്കാതിരിക്കുക,ദ്രുതഗതിയിലുള്ള നാഡീ സ്‌പന്ദനം, ഹൃദയമിടിപ്പ്‌,മുടന്ത്‌ എന്നിവയും നടുവിനും തോളിലും ഇടുപ്പിനുമുകളിലും നീര്‍വീക്കവും ഇതിൻ്റെ ലക്ഷണങ്ങളാണ്.

ചൂടോടു കൂടിയതും വേദനയുള്ളതുമായ നീര്‍വീക്കം പിന്നീട്‌ തണുത്തതും വേദനയില്ലാത്തതുമായിത്തീരും. രോഗം മൂർച്ഛിച്ച് 48 മണിക്കൂറിനുള്ളില്‍ ഉരു കിടപ്പാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യും.

ഈ രോഗത്തിൽ നിന്ന് കന്നുകാലികളെ രക്ഷിക്കാൻ ആലം പ്രസിപ്പിറ്റേറ്റഡ്‌ ബി.ക്യു വാക്‌സിന്‍ ഉപയോഗിക്കുകയാണ് മാർഗം.

Spread the love