പശുക്കളിലുണ്ടാകുന്നപണ്ടപ്പുഴുക്കൾക്കും അവയുടെ ലാർവകൾക്കും എതിരെ, ഡോക്ടറുടെ നിർദ്ദേശ പ്രകാരം,
മൂന്ന് മാസത്തിലൊരിക്കൽ മുൻകരുതൽ എന്ന നിലയിൽ മരുന്നുകൾ നൽകാറുണ്ട്. ഈ ഗുളികകൾ ഗർഭിണി പശുക്കൾക്ക് നൽകാമോ എന്നൊരു സംശയം ക്ഷീര കർഷകരിൽ ചിലർക്കെല്ലാമുണ്ട്. ഈ മരുന്നുകൾ ഗർഭിണിപശുക്കൾക്ക് നൽകുന്നത് പൂർണമായും സുരക്ഷിതമാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
ചെനയുള്ള പശുക്കളിൽ ആദ്യഡോസ് പ്രസവം അടുക്കാറാകുമ്പോഴും രണ്ടാമത്തെ ഡോസ് പ്രസവം കഴിഞ്ഞ് രണ്ടു മാസത്തിനുള്ളിലും നൽകണം.ഇങ്ങനെ വിരമരുന്നു നൽകുക വഴി ഉരുക്കളുടെ ആരോഗ്യം മെച്ചപ്പെടുന്നില്ലെങ്കിൽ ചാണകം പരിശോധിച്ചു വിരയേതെന്നു തിരിച്ചറിഞ്ഞു പ്രത്യേക മരുന്നു നൽകണം.