July 19, 2026
കന്നുകാലികൾക്ക് അലർജിയുണ്ടോ ?!

കന്നുകാലികൾക്ക് ചില പദാർത്ഥങ്ങളോട് അലർജി ഉണ്ടായാൽ പെട്ടെന്ന് തൊലിപ്പുറത്ത് ഉരുണ്ടതോ പരന്നതോ ആയ തടിപ്പുകൾ പ്രത്യക്ഷപ്പെടും.പശുക്കളുടെ കണ്ണ്, ചെവി,മുഖം, പൃഷ്ഠഭാഗം എന്നിവിടങ്ങളിൽ കൂടുതലായി നീരു കാണുകയും ചിലപ്പോൾ വിറയൽ, വെപ്രാളം,ചൊറിച്ചിൽ, വേഗത കൂടിയ ശ്വസനം, ഉമിനീരൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങളും കാണിക്കുകയും ചെയ്യും.
പ്രാഥമിക ചികിത്സ:
തണുത്ത ജലം ശരീരത്തിൽ ഒഴിച്ചുകൊടുക്കുന്നത് ചൊറിച്ചിൽ കുറയാൻ സഹായിക്കും.എന്നാൽ,ശ്വാസം മുട്ടും അസ്വസ്ഥതയും കൂടുതലാണങ്കിൽ ഡോക്ടറുടെ സേവനം തേടണം.

Spread the love