തളളപ്പശുവില്‍ നിന്ന് കുഞ്ഞുങ്ങളിലേക്ക് പകരാന്‍ സാധ്യതയുളള പ്രധാന വിരബാധകളാണ് ടോക്‌സോകാര വിറ്റുലോറം എന്നയിനം ഉരുണ്ടവിരകള്‍, പ്രോട്ടോസോവല്‍ രോഗകാരിയായ കോക്‌സീഡിയ തുടങ്ങിയവ.
തളളപ്പശുക്കള്‍ക്ക് അവയുടെ ഗര്‍ഭത്തിന്റെ എട്ടാം മാസത്തിനു മുമ്പ് തന്നെ ഫെന്‍ബെന്‍ഡസോള്‍, ആല്‍ബെന്‍ഡസോള്‍ തുടങ്ങിയ എല്ലാ തരം വിരകളെയും തടയുന്ന വിരമരുന്നുകള്‍ നല്‍കിയും പ്രസവിച്ച ശേഷം അഞ്ചാം ദിവസം വീണ്ടും പ്രസ്തുത മരുന്ന് തളളപ്പശുവിന് നല്‍കിയും വിരകളെ തടയാം.
കൂടാതെ പ്രസവിച്ച് പത്താം ദിവസം കിടാങ്ങള്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വിര മരുന്നുകള്‍ നല്‍കുകയും വേണം.