പയര്‍ വിളകളുടെ ഇലകള്‍ ധാരാളമായി തിന്നുന്നതു പശുക്കളില്‍ വയര്‍വീര്‍പ്പ് ഉണ്ടാക്കാറുണ്ട്.
ഇങ്ങിനെയുള്ള ഘട്ടങ്ങളില്‍ പ്രാഥമികമായി ചെയ്യാവുന്നത് പശുവിന് വെള്ളം കൊടുക്കാതിരിയ്ക്കുകയും കിടക്കാന്‍ അനുവദിയ്ക്കാതിരിയ്ക്കുകയുമാണ്.
500 മില്ലി വെളിച്ചെണ്ണയും,100 മില്ലി ടര്‍പെന്റൈന്‍ എണ്ണയും,30 ഗ്രാം കായവും,100 ഗ്രാം റോക്ക് സാള്‍ട്ടും കലര്‍ത്തിയ മിശ്രിതം പശുവിന് അടിയന്തിരമായി
നല്‍കാം.
ഉടൻ തന്നെ വെറ്ററിനറി ഡോക്ടറുടെ സേവനം തേടണം.