June 3, 2026
സൂര്യാഘാതമേൽക്കാം; കന്നുകാലികൾക്ക് സുരക്ഷയൊരുക്കുക

നേരിട്ടുള്ള സൂര്യ രശ്മികൾ മനുഷ്യരെപ്പോലെ മൃഗങ്ങളിലും സൂര്യാഘാതമേൽപ്പിക്കും.

ശാരീരിക അസ്വസ്ഥത, കാലിടർച്ച,കിതപ്പ്,നാവ് പുറത്തേക്ക് തള്ളൽ, പതയോടു കൂടിയ ഉമിനീരൊലിപ്പ്,ഉയർന്ന ഹൃദയമിടിപ്പ്എന്നിവയെല്ലാം സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണ്.
കൂടാതെ ശ്വാസതടസ്സം, വിറയൽ,അപസ്മാരം പോലുള്ള ലക്ഷണങ്ങൾ എന്നിവ ഉണ്ടാവുകയും ചെയ്യും.

ഉയർന്ന താപനില മൂലം ഉരുക്കൾക്ക് നിർജലീകരണവും തുടർന്ന് മരണവും സംഭവിക്കാനുള്ള സാധ്യതയുണ്ട്. സൂര്യാഘാതം തിരിച്ചറിഞ്ഞാൽ ഉടൻ തന്നെ വിദഗ്ധ ചികിത്സ നൽകുകയാണ് ചെയ്യേണ്ടത്.

Spread the love