ഒരു തരം ചുവപ്പു കലർന്ന മഞ്ഞനിറത്തോടുകൂടിയതും ഒരു പ്രത്യേക വാസനയുള്ളതും അല്‍പം കയ്‌പുള്ളതും അമ്ല സ്വഭാവമുള്ളതുമാണ് കന്നിപ്പാൽ.
ചൂടാക്കിയാല്‍ എളുപ്പം കട്ടിയാകുന്ന കന്നിപ്പാലില്‍ ധാരാളം രോഗ പ്രതിരോധ വസ്‌തുക്കള്‍ അടങ്ങിയിരിക്കുന്നു. കൂടാതെ മല ശോധനയ്‌ക്കുള്ള വസ്‌തുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്.
പിറന്നു വീണ കിടാവിന് അതിന്റെ ശരീരത്തില്‍ രോഗങ്ങളെ ചെറുക്കാന്‍ പ്രതിരോധനിര സ്വന്തമായി കെട്ടിപ്പടുക്കാനുള്ള കഴിവ് ഏതാനും ആഴ്‌ചത്തേക്ക് ഉണ്ടായിരിക്കുകയില്ല. ആ കാലത്ത് തള്ളപ്പശുവില്‍നിന്നു കന്നിപ്പാല്‍വഴി ലഭിക്കുന്ന പ്രതിരോധ ശേഷിയാണ് പ്രയോജനപ്പെടുന്നത്.
സാധാരണ പാലില്‍ അടങ്ങിയിരിക്കുന്നതിലേറെ മാംസ്യവും ജീവകങ്ങളും (ജീവകം എ.ഡി.ഇ) നെയ്യും അടങ്ങിയിരിക്കുന്നതോടൊപ്പം പ്രതിരോധ നിരയായി വര്‍ത്തിക്കുന്ന ഗ്ലോബുലിന്‍ എന്ന പദാര്‍ത്ഥവും കന്നിപ്പാലിലുണ്ട്.
സാധാരണ പാലിനേക്കാള്‍ വേഗത്തില്‍ ദഹിക്കുന്നു എന്നതും കന്നിപ്പാലിൻ്റെ സവിശേഷതയാണ്.