കന്നുകാലികളുടെ ആരോഗ്യ സംരക്ഷണത്തിൽ തൊഴുത്തുകൾക്ക് വലിയ പ്രാധാന്യമുണ്ട്.
തൊഴുത്തിൻ്റെ തറ കോൺക്രീറ്റ് ചെയ്തതോ സിമൻ്റ് ഇട്ടതോ ആവാം. തെന്നാത്ത വിധത്തിലുള്ളതാണ് ഉത്തമം.
തറയ്ക്ക് 30 സെ.മീ. ഉയരം വേണം. 40 സെന്റിമീറ്ററിന് ഒരു സെന്റി മീറ്റർ എന്ന തോതിൽ ചെരിവുനൽകിയിൽ വെള്ളം, മൂത്രം എന്നിവ കെട്ടിനിൽക്കാതെ ഒഴുകിപ്പോകാൻ സഹായിക്കും.
ഭിത്തി മേൽക്കൂരയ്ക്ക് താങ്ങായ ഭിത്തികൾ കെട്ടിപ്പൊക്കി ഉൾവശം പ്ലാസ്റ്റർ ചെയ്യണം.
മേൽക്കൂരകൾക്കായി ഭിത്തിയിൽനിന്ന് തൂണുകൾ കെട്ടിപ്പൊക്കാം.നല്ല വായുസഞ്ചാരം ലഭിക്കാനും ഉള്ളിലെ ചൂടുകുറയാനും കുറഞ്ഞത് മൂന്നുമീറ്റർ ഉയരമുണ്ടായിരിക്കണം.