June 2, 2026
അകിടു വീക്കം തടയാം…..

തൊഴുത്തും പരിസരവും പൊതുവേ വൃത്തി കുറവായിരിക്കും എന്നതിനാൽ
മഴക്കാലത്ത് കറവപ്പശുക്കളിൽ ഉണ്ടാവുന്ന പ്രധാന പ്രശ്നമാണ് അകിടു വീക്കം.

നിരവധി രോഗാണുക്കൾ ഈ സമയത്ത് തൊഴുത്തിലും പരിസരത്തും വരാൻ ഇടയുണ്ട് . തൊഴുത്തിൽ ഉണ്ടാക്കുന്ന കീടാണുക്കൾ പശുക്കളുടെ ശരീരത്തിൽ കയറുന്നത് വഴിയാണ് അകിടു വീക്കം സാധാരണയായി ഉണ്ടാകുന്നത്.
ആയതിനാൽ മഴക്കാലത്ത് തൊഴുത്തും പരിസരവും വളരെ വ്യത്തിയായി സൂക്ഷികേണ്ടതുണ്ട്.

മഴ സമയത്ത് തൊഴുത്തിലും പരിസരത്തും വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്.
തൊഴുത്ത് അണുവിമുക്തമാണെന്നതും ഉറപ്പാക്കണം. വളക്കുഴിയിൽ മാസത്തിൽ ഒരിക്കൽ കുമ്മായം വിതറണം.

അണുക്കളെ തടയാൻ :

.പശുവിന്റെ ശരീരത്തിൽ വരുന്ന മുറിവുകൾക്ക് ഉടൻ ചികിത്സ തേടുക.

.അകിടു വീക്കത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ കുത്തി വയ്പ്പ് എടുക്കാൻ മടിക്കരുത്.

Spread the love