June 3, 2026
കാലാവസ്ഥാ മാറ്റം : പശുക്കളിൽ മരണം വിതച്ച് ‘എച്ച്.എസ് ’

കുരലടപ്പൻ എന്ന പേരിൽ ക്ഷീരകർഷകർക്കിടയിൽ പരിചിതമാണ് ഹെമറേജിക്,സെപ്റ്റിസീമിയ അഥവാ എച്ച്.എസ്.

പാസ്ചുറല്ല മൾട്ടോസിഡ എന്ന് പേരുള്ള ബാക്ടീരിയകളാണ് കുരലടപ്പൻ രോഗമുണ്ടാക്കുന്നത്.

കാലാവസ്ഥയിൽ അടിക്കടി ഉണ്ടാകുന്ന മാറ്റങ്ങളും ദീർഘയാത്രയും ക്ഷീണവും തീറ്റയിലും മറ്റു സാഹചര്യങ്ങളിലും പെട്ടന്നുണ്ടാകുന്ന മാറ്റങ്ങളും തുടർന്നുണ്ടാവുന്ന ശരീരസമ്മർദ്ദവും പലപ്പോഴും പശുക്കളുടെ സ്വാഭാവിക പ്രതിരോധശേഷിയെ തളർത്തും.

പശുക്കളുടെ ശ്വസനനാളത്തിൽ സ്വാഭാവികമായി കാണപ്പെടുന്ന പാസ്ചുറല്ല ബാക്ടീരിയ ഈ അനുകൂല അവസരത്തില്‍ പെരുകുന്നതാണ് രോഗത്തിന് പ്രധാനമായും കാരണമാകുന്നത്.

കൂടാതെ ഉയർന്ന അന്തരീക്ഷ ഊഷ്മാവ്, ഈർപ്പം ഉൾപ്പെടെയുള്ള പ്രതികൂല കാലാവസ്ഥ, പോഷകാഹാരക്കുറവ്, ശക്തമായ വിരബാധ, പ്രസവം തുടങ്ങി പശുക്കളുടെ ശരീരത്തിന് സമ്മര്‍ദ്ദം ഉണ്ടാവുന്ന സാഹചര്യങ്ങൾ ഏറെയാണ്.
നിരുപദ്രവകാരികളായി പശുക്കൾക്കുള്ളിൽ കഴിയുന്ന രോഗാണുക്കൾ ഈയവസരത്തിൽ സജീവമായി രോഗത്തിന് വഴിയൊരുക്കിയേക്കും.

Spread the love