കേരളത്തിലെ പശുക്കളിൽ അനീമിയ അഥവാ വിളർച്ച (രക്തക്കുറവ്) എന്ന ആരോഗ്യ പ്രശ്നം വ്യാപകമായി കണ്ടുവരുന്നുണ്ട്.
അനീമിയ ബാധിച്ച പശുക്കൾക്ക് രോഗ പ്രതിരോധ ശേഷി കുറയുമെന്നതിനാൽ എല്ലാവിധ രോഗങ്ങളും പിടിപെടാനുള്ള സാധ്യത കൂടുതലാണ്.
സമീകൃത തീറ്റയുടെ അഭാവം,ആന്തരിക-ബാഹ്യ പരാദ രോഗങ്ങൾ, പോഷകക്കുറവ് തുടങ്ങിയവയാണ് വിളർച്ചയുണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങൾ.
കേരളത്തിന്റെ പ്രത്യേക കാലാവസ്ഥയും, വന സമൃദ്ധിയുമൊക്കെ പരാദങ്ങളുടെ വളർച്ചയ്ക്ക് അനുകൂലവുമാണ്.
ക്ഷീണം,പരുക്കൻ രോമാവരണം,മിനുസം നഷ്ടപ്പെട്ട ചർമ്മം, കിതപ്പ്, പാലുൽപാദനത്തിലെ കുറവ് എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ.
കിടാവുകളിലും കിടാരികളിലും മണ്ണു തിന്നൽ, വയറു ചാടൽ, രോമം കൊഴിച്ചിൽ, വളർച്ചയില്ലായ്മ, ഭംഗി നഷ്ടപ്പെട്ട രോമാവരണം എന്നിവയും കാണപ്പെടുന്നു.
പ്രാരംഭഘട്ടത്തിൽ രോഗ നിർണയവും
ചികിത്സയും നൽകേണ്ടത് അനിവാര്യമാണ്.