പശുക്കളിൽ അധികമായി വളരുന്ന കുളമ്പുകൾ അളവിനും ആകൃതിയിലും വെട്ടിയൊതുക്കി
അടിവശം ചെത്തിയൊതുക്കുന്ന
പ്രക്രിയയാണ് ഹൂഫ് ട്രിമ്മിങ്.കുളമ്പിനടി വശം രാകി മിനുക്കാനും ഹൂഫ് ട്രിമ്മിങ് ഉപകരിക്കും.
കുളമ്പിനടിവശത്ത് അധിക തേയ്മാനവും മുറിവുകളുമുണ്ടെങ്കിൽ കൃത്രിമമായി നിർമ്മിച്ച ഹൂഫ് പാളികൾ (ഹൂഫ് ബ്ലോക്ക്)കുളമ്പു സഹായിയായി വച്ചുപിടിപ്പിക്കയുമാകാം.
കുളമ്പുകൾ ചെത്തിയൊതുക്കാനും,രാകി മിനുക്കാനും പ്രത്യേക ട്രിമ്മറുകളും കത്തികളും നിപ്പറുകളും ലഭ്യമാണ്. വിദഗ്ദനായ ഒരു ഡോക്ടറുടെ സഹായത്തോടെ ട്രിമ്മിങ് നടത്താം.
ഫാമിലെ എല്ലാ പശുക്കളെയും ആറ് മാസത്തെ ഇടവേളകളിൽ ഹൂഫ് ട്രിമ്മിങ്ങിന് വിധേയമാക്കാം. ഇങ്ങനെ ചെയ്യുമ്പോൾ പ്രസവമടുത്ത പശുക്കളെയും ഇളം കറവയിലുള്ള പശുക്കളെയും ഹൂഫ് ട്രിമ്മിങിൽനിന്ന് താൽകാലികമായി ഒഴിവാക്കണം.