June 3, 2026
പശുക്കളുടെ കണ്ണിൽ നിന്ന് വെള്ളം ഒലിക്കുന്നോ ; കാരണങ്ങൾ ?

പശുക്കളുടെ കണ്ണിൽ നിന്ന് തുടർച്ചയായി വെള്ളം (കണ്ണുനീർ) ഒഴുകുന്ന അവസ്ഥയാണ് Lacrimation.

താഴെപ്പറയുന്ന പല കാരണങ്ങളാൽ ഉണ്ടാകുന്ന രോഗ ലക്ഷണമാണ് യഥാർത്ഥത്തിൽ ഇത് :

1.ചുറ്റുപാടുകളിലുള്ള
പൊടി,പുക,മഷികൾ മുതലായവ കാരണം
കണ്ണ് ചൊറിഞ്ഞ് വെള്ളം അടിയാം.

2.അണുബാധ : Infection,Pink Eye (Infectious Bovine Keratoconjunctivitis) പോലുള്ള ബാക്ടീരിയ കാരണവും ഇതു വരാം.

3.പാരസൈറ്റുകളായ (Thelazia-Eye Worms) അഥവാ കണ്ണിൽ പുഴു കാണപ്പെടുന്നതും ഇതിന് കാരണമാവാം.

4.വിറ്റാമിൻ എയുടെ കുറവ് കാരണം കണ്ണിന്റെ തിളക്കവും കരുത്തും കുറയുന്നതിലൂടെ കണ്ണുനീർ കൂടുതലാകും.

5ചില്ല്,പുല്ല്,അല്ലെങ്കിൽ കട്ട വസ്തുക്കൾ എന്നിവ കണ്ണിൽ പതിക്കുന്നത് വഴിയുള്ള പരിക്കുകളാണ് മറ്റൊരു കാരണം.

കണ്ണിൽ ഏത് തരത്തിലുള്ള പാടോ മങ്ങലോ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കാണിക്കണം.

Spread the love