June 1, 2026
അറിയാം ഘന ജീവാമൃതത്തിൻ്റെ ഗുണങ്ങൾ

ജൈവ കൃഷിയിലും സീറോ ബജറ്റ് പ്രകൃതി കൃഷിയിലും മണ്ണിലെ സൂക്ഷ്മജീവികളുടെ എണ്ണം വർദ്ധിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്ന മികച്ച ഒരു വളമാണ് ചാണകം ഉപയോഗിച്ചുണ്ടാക്കുന്ന
ഘന ജീവാമൃതം.

ദ്രാവക രൂപത്തിലുള്ള ജീവാമൃതത്തെ അപേക്ഷിച്ച് ഉണക്കി സൂക്ഷിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രധാന ഗുണം.

​ഉപയോഗങ്ങൾ :
.​മണ്ണിരകളുടെയും മണ്ണിലെ ഉപകാരികളായ സൂക്ഷ്മ ജീവികളുടെയും എണ്ണം വർദ്ധിപ്പിക്കുന്നു.

.​ചെടികൾക്ക് ആവശ്യമായ പോഷകങ്ങൾ മണ്ണിൽ നിന്ന് എളുപ്പത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കുന്നു.

.​രോഗ കീടബാധകളെ പ്രതിരോധിക്കാനുള്ള ശേഷി ചെടികൾക്ക് ലഭിക്കും.

.​വളരെ കുറഞ്ഞ ചിലവിൽ വീട്ടിൽ തന്നെ തയ്യാറാക്കാം.

.​​തൈകൾ നടുന്ന സമയത്ത് കുഴിയിൽ അടിവളമായി ചേർക്കാം.

Spread the love