ഒരേ സമയം മാരകമായതും കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടം വരുത്തുന്നതുമായ രോഗമാണ് കന്നുകാലികളിലെ ബോട്ടുലിസം.
ലക്ഷണങ്ങൾ :
.നടക്കുമ്പോൾ വീഴാൻപോകുക, മുട്ടുകുത്തി വീഴുക, ചാണകം പോകാതിരിക്കുക എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ.
.ആദ്യം വാലിലും, പിന്നീട് പിൻ കാലുകളിലും കണ്ടുതുടങ്ങുന്ന തളർച്ച തലവരെ എത്തി മുഖത്തെ പേശികൾ,താടികൾ, നാവ് എന്നിവയെ വരെ ബാധിക്കുന്നു.ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും വിഷമം, നാവ് പുറത്തേക്ക് തള്ളിവരികയും പുറകോട്ട് പിൻവലിക്കാൻ പറ്റാതെയും വരിക,ഉമിനീർ ഒലിക്കുക, കൺപോളകളിലെ തളർവാതം കാരണം കണ്ണ് തുറന്നുനിൽക്കാൻ വിഷമം,ശ്വാസതടസ്സം എന്നിവയെല്ലാം സംഭവിച്ച് ഒടുവിൽ പെട്ടെന്നുള്ള മരണത്തിൽ അവസാനിക്കുന്നു.
ലക്ഷണം കണ്ടാലും, സാഹചര്യങ്ങൾ നോക്കിയും ഉടൻ തന്നെ ഡോക്ടറുടെ സേവനം തേടുകയാണ് പ്രതിവിധി.