April 19, 2026
അറിയാം തീറ്റപ്പുൽ സംസ്‌ക്കരണ പദ്ധതി

ലക്ഷ്യം : സൈലേജ് നിർമ്മാണ യൂണിറ്റോ കാലിത്തീറ്റ ബ്ലോക്ക് നിർമ്മാണ യൂണിറ്റോ സ്ഥാപിച്ച് സൈലേജോ ഫോഡർ ബ്ലോക്കോ ഉൽപ്പാദിപ്പിച്ച് വിപണനം നടത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

പദ്ധതി ഗുണഭോക്താക്കൾ :
​സ്വകാര്യ വ്യക്തികൾ / സ്വയംസഹായ സംഘങ്ങൾ/കാർഷിക ഉൽപ്പാദക സംഘങ്ങൾ/സെക്ഷൻ 8 കമ്പനികൾ/ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ എന്നിവർക്ക് സബ്‌സിഡി ലഭിക്കുന്നതാണ്.

പദ്ധതിയുടെ പ്രധാന സവിശേഷതകൾ

​സബ്‌സിഡി: പദ്ധതി ചെലവിന്റെ 50% വരെ (പരമാവധി 50 ലക്ഷം രൂപ) കേന്ദ്ര സർക്കാർ സബ്‌സിഡി ആയി നൽകുന്നു.രണ്ട് ഗഡുക്കളായാണ് ഇത് ലഭിക്കുക.
​ബാക്കി തുക: ബാക്കി 50% തുക സംരംഭകൻ സ്വന്തമായോ (Equity) അല്ലെങ്കിൽ ബാങ്ക് വായ്പ വഴിയോ കണ്ടെത്തണം.
അപേക്ഷിക്കാൻ വേണ്ട രേഖകൾ :

1.നിർദ്ദിഷ്ട പദ്ധതിയേക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ അടങ്ങിയ ​വിശദമായ പ്രോജക്ട് റിപ്പോർട്ട്(DPR).

2.​സ്ഥലത്തിന്റെ രേഖകൾ: സ്വന്തം സ്ഥലമാണെങ്കിൽ നികുതി രസീത്, അല്ലെങ്കിൽ കുറഞ്ഞത് 10-15 വർഷത്തേക്കുള്ള പാട്ടക്കരാർ.

3.​തിരിച്ചറിയൽ രേഖകൾ: പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ.

4.മൃഗസംരക്ഷണ മേഖലയിലോ തീറ്റപ്പുൽ കൃഷിയിലോ ഉള്ള മുൻപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.

5.ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റും ക്യാൻസൽ ചെയ്ത ചെക്കും.

​അപേക്ഷിക്കേണ്ട വിധം : കേന്ദ്ര സർക്കാരിന്റെ
​ഔദ്യോഗിക പോർട്ടലായ nlm.udyamimitra.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.

Spread the love