നനഞ്ഞതും അഴുക്കുള്ളതുമായ ഗോശാല സാഹചര്യങ്ങളിൽ,
കന്നുകാലികളിൽ
നഖരോഗങ്ങൾ (കുളമ്പ് രോഗങ്ങൾ) വർദ്ധിക്കുന്നതായി റിപ്പോർട്ട്.
ഈ രോഗങ്ങൾക്ക് കൃത്യ സമയത്ത് ചികിത്സ നൽകാത്ത പക്ഷം പാൽ ഉൽപ്പാദനം കുറയാനും പശുക്കളുടെ ആരോഗ്യനില തകരാനും സാധ്യതയുണ്ട്.
കുളമ്പുകളുടെ ഇടയിൽ വീക്കം, ദുർഗന്ധം, പെട്ടെന്നുള്ള കാലിളക്കം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ.
തുടക്കത്തിൽ തന്നെ കുളമ്പ് വൃത്തിയാക്കി അണുനാശിനി ഉപയോഗിക്കാനും വെറ്ററിനറി ഡോക്ടറുടെ നിർദേശപ്രകാരം ആന്റിബയോട്ടിക് നൽകാനും മറക്കരുത്.
പ്രതിരോധ മാർഗങ്ങൾ:
ഗോശാല വൃത്തിയായി സൂക്ഷിക്കുക,നല്ല ഡ്രെയിനേജ് സംവിധാനം ഒരുക്കുക, സമതുലിതമായ തീറ്റ നൽകുക, ആറുമാസത്തിലൊരിക്കൽ കുളമ്പ് ട്രിമ്മിംഗ് നടത്തുക,ഫുട് ബാത്ത് നൽകുക എന്നിവയാണ് പ്രധാന പ്രതിരോധ മാർഗങ്ങൾ.