ഡയറി സംരംഭങ്ങൾ ലാഭകരമാവണമെങ്കിൽ പശുക്കൾ വർഷം തോറും പ്രസവിക്കണം. അത് ഉറപ്പാക്കാൻ എന്തൊക്കെ ചെയ്യണം :
.പശുക്കൾ പ്രസവിച്ച് മൂന്നു മാസത്തിനുള്ളിൽ വീണ്ടും ചനയേറ്റിരിക്കണം. ഇതിനായി പ്രസവശേഷം ഗർഭാശയം ചുരുങ്ങി മദിലക്ഷണങ്ങൾ കാണിക്കണം. പ്രസവിച്ച് ആദ്യ മാസം തന്നെ മദിലക്ഷണങ്ങൾ കാണിക്കാറുണ്ട്. എങ്കിലും പ്രസവശേഷം രണ്ടര മാസത്തിനുള്ളിലെ തെളിഞ്ഞ മദിയിൽ ബീജാധാനം നടത്തുക.
.ചനയുള്ള പശുക്കൾക്ക് ആവശ്യമായ പോഷകങ്ങൾ അടങ്ങിയ തീറ്റ ശരിയായ അളവിൽ നൽകണം.കൂടാതെ, വൈറ്റമിൻ എയുടെ ലഭ്യത ഉറപ്പാക്കണം. ഗർഭാശയത്തിൽ വളരുന്ന കന്നുകുട്ടികളുടെ വളർച്ചയ്ക്കു വൈറ്റമിനുകൾ ലഭിക്കണം.
.ചനയുടെ അവസാന ഘട്ടത്തിൽ വൈറ്റമിൻ AD 3E കുത്തിവയ്പ്പുകൾ
നൽകുന്നതു വഴി പ്രസവാനന്തര പ്രശ്നങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാം.
.പ്രസവിച്ച് 2 മാസം കഴിഞ്ഞിട്ടും മദിലക്ഷണം കാണിക്കാത്ത പശുക്കളെ പരിശോധിച്ച് മരുന്നു നൽകി മദിലക്ഷണങ്ങൾ കാണിപ്പിക്കണം.മദി കാണിക്കുന്ന പശുക്കളിൽ കുത്തിവയ്ക്കുന്ന ബീജ മാത്രകളുടെ ഗുണമേന്മ ഉറപ്പുവരുത്തണം.
.ആദ്യത്തെ കുത്തിവയ്പിനു തന്നെ ഗർഭധാരണം നടക്കാൻ പാകത്തിൽ കൃത്യസമയത്തു ബീജാധാനം നടത്തണം.മദിയുടെ അവസാനമാണ് കുത്തിവയ്ക്കേണ്ട കൃത്യസമയം.മദി നീണ്ടുനിന്നാൽ പിറ്റേന്നും കുത്തിവയ്ക്കണം.
.ബീജാധാനം നടത്തിയ സമയം കുറിച്ചിടുക. അതിനുശേഷം 18 ദിവസം മുതൽ പശുവിനെ കൃത്യമായി നിരീക്ഷിക്കണം.മദി കാണിക്കാത്തവയെ 2 മാസത്തിനകം ഗർഭപരിശോധന നടത്തണം.ഇതിനായി രക്തപരിശോധന രീതി അവലംബിക്കാം.