പ്രസവശേഷം അറുപത് ദിവസം വരെയാണ് പശുക്കൾ കൂടുതൽ പാലുല്പാദനം നൽകുക.ഈ സമയത്ത് നാലഞ്ച് ദിവസങ്ങൾ ഇടവിട്ട് അര കിലോഗ്രാം തീറ്റ കൂടുതലായി നൽകുക എന്നതാണ് കർഷകർ അനുവർത്തിക്കേണ്ട കാര്യം.
കൂടുതൽ തീറ്റ കൊടുത്ത് കൂടുതൽ പാൽ ഉല്പാദിപ്പിക്കാൻ പശുവിനെ വെല്ലുവിളിക്കുന്നതുപോലെയാണ് ഈ തീറ്റക്രമം എന്നതിനാലാണ് ‘ചലഞ്ച് തീറ്റക്രമം’ എന്ന് ഇത് അറിയപ്പെടുന്നത്.
ഒരു പരിധി കഴിഞ്ഞാൽ തീറ്റ കൂട്ടിയാലും പാലുല്പാദനം വർദ്ധിപ്പിക്കില്ല എന്ന് കണ്ടാൽ കൂടുതൽ തീറ്റ നൽകുന്നത് അവിടെവച്ച് നിർത്തണം.പോഷകം കൂടുതലുള്ള തീറ്റ കൊടുത്താണ് പിന്നീട് പാലുല്പാദനം വർദ്ധിപ്പിക്കാൻ ശ്രമിക്കേണ്ടത്.
ബൈപാസ് പ്രോട്ടീന്‍, കൊഴുപ്പ്,ചോളപ്പൊടി, കപ്പപൊടി, പയര്‍വര്‍ഗ വിളകള്‍,ധാന്യ വര്‍ഗങ്ങളുടെ ഇലകള്‍ എന്നീ വസ്തുക്കൾ ശരിയായ വിധത്തിൽ തീറ്റയായി ക്രമീകരിക്കണം.