കാലാവസ്ഥാ മാറ്റവും ഉയർന്ന ചൂടും കേരളത്തിലെ ക്ഷീര കർഷകരെ വലിയ ആശങ്കയിലാക്കുകയാണ്.
‘Heat Stress’,ഭക്ഷണത്തോട് വിരക്തി,അമിത ദാഹം, പാലുത്പാദനവും ഗുണമേൻമയും കുറയൽ,ചർമ്മ-പാദ രോഗങ്ങൾ,പ്രജനന ശേഷിക്കുറവ് തുടങ്ങിയ വിവിധങ്ങളായ ബുദ്ധിമുട്ടുകളാണ് അമിത ചൂടുകാരണം പശുക്കൾക്കുണ്ടാകുന്നത്.
പരിഹാര മാർഗങ്ങൾ :
*പശുശാലയിൽ നല്ല വെന്റിലേഷൻ ഒരുക്കുക.
*ഫാൻ/മിസ്റ്റിംഗ് സിസ്റ്റം എന്നിവ ഉപയോഗിക്കുക.
*ശുദ്ധജലം നൽകുക
*ചൂട് കുറവുള്ള സമയത്ത് തീറ്റ നൽകുക
*തണൽ കൂടുതലുള്ള ഷെഡ് നിർമ്മിക്കുക.