പശുവിൻ പാലിനു പകരം കിടാവുകൾക്ക് നൽകാൻ ശാസ്ത്രീയമായി രൂപകൽപ്പന ചെയ്ത ദ്രാവക ആഹാരമാണ് കാഫ് മിൽക്ക് റിപ്ലേസർ.
പൊടി രൂപത്തിൽ ലഭിക്കുന്ന ഇവ, ആവശ്യമായ അളവിൽ ചൂടു വെള്ളത്തിൽ കലക്കി കിടാവുകൾക്ക് നൽകാം.
നല്ല ഗുണമേന്മയുള്ള മിൽക്ക് റിപ്ലേസറിൽ കിടാവുകളുടെ വളർച്ചയ്ക്ക് ആവശ്യമായ വിവിധ പോഷക ഘടകങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത് :
●ഉയർന്ന നിലവാരത്തിലുള്ള പ്രോട്ടീൻ
●ഊർജ്ജം നൽകുന്ന കാർബോഹൈഡ്രേറ്റുകൾ
●കൊഴുപ്പ്
●വൈറ്റമിനുകൾ
●ധാതുക്കൾ
●ദഹനശേഷി മെച്ചപ്പെടുത്തുന്നതിനായുള്ള ചേരുവകൾ.