കന്നുകാലികൾക്കു നൽകുന്ന തീറ്റയിൽ ഈർപ്പം തട്ടിയാൽ വളരുന്ന പൂപ്പൽ വലിയ വിഷമാണ്. ഇതിൽ അഫ്ലാടോക്സിൻ ആണ് ഏറ്റവും പ്രധാനം.
പൂപ്പൽ വരുന്ന വഴികൾ :
* കാലിത്തീറ്റയിലെ പ്രധാന ചേരുവകളായ കടലപ്പിണ്ണാക്ക്,ചോളം എന്നിവയിൽ പൂപ്പൽ വരാം.
* ഈർപ്പം തട്ടാൻ സാധ്യതയുള്ളയിടങ്ങളിൽ കാലിത്തീറ്റ സൂക്ഷിച്ചാൽ.
* വെള്ളപ്പാത്രത്തിൽ തല മുക്കി കുടിക്കുമ്പോൾ തുള്ളുന്ന വെള്ളം തീറ്റ തൊട്ടിയിൽ വീണു സദാ ഈർപ്പമയമാകുന്നതു വഴി.
* പരുഷാഹാരങ്ങളായ വൈക്കോൽ പൈനാപ്പിളിന്റെ ഇലയും തണ്ടും എന്നിവയുടെ സംഭരണത്തിലെ അപാകതകൾ കാരണം.
പ്രതിരോധിക്കാം :
* കൊടുക്കുന്ന തീറ്റ വെയിലത്തിട്ട് ഉണക്കുന്നതു വഴി പൂപ്പൽ വിഷബാധ ഒരു പരിധി വരെ തടയാം.
* വിപണിയിൽ ലഭിക്കുന്ന Toxifin/Himtox/Feed Safe എന്നിവപോലുള്ള ടോക്സിൻ ബൈൻഡറു(Toxin Binder)കൾ ചേർക്കാം. ഇവ തീറ്റയിലെ പൂപ്പൽവിഷവുമായി ചേരുകയും അതിനെ രക്തത്തിലേക്ക് വലിച്ചെടുപ്പിക്കാതെ ചാണകത്തിലൂടെ പുറന്തള്ളുകയും ചെയ്യുന്നു.