പശുവിന്റെ ആമാശയം മനുഷ്യരുടെയും ആട്, മാൻ ഒഴികെയുള്ള മൃഗങ്ങളുടെയും ആമാശയങ്ങളില്‍ നിന്നും തീർത്തും വ്യത്യസ്തമാണ്.
സെല്ലുലോസും ഹെമി സെല്ലുലോസും ലിഗ്നിനും ചേർന്ന നല്ല നാര് തന്നെ പശുവിന് ലഭിക്കാനായി, സൈലേജ്,പച്ചപ്പുല്ല്, ഉണക്കപ്പുല്ല് എന്നിവ ധാരാളമായി നൽകണം.
പെല്ലറ്റിലുള്ള നാരുകൾ പശുക്കൾക് ഒട്ടും പര്യാപ്തമല്ല എന്നത് ഓർക്കണം.
നല്‍കേണ്ട തീറ്റയുടെ 50% പുല്ലിന്റെ ഖരാംശമായിരിക്കണം.ബാക്കി 50% സാന്ദ്രിത തീറ്റയുമായാല് പശുക്കൾ സംതൃപ്തരും ആരോഗ്യവതികളുമായിരിക്കും.
പാലിന്റെ അളവും ഉൽപാദനക്ഷമതയും അനുസരിച്ച്,ഒരു വിദഗ്ധന്റെ ഉപദേശപ്രകാരം ഈ അനുപാതത്തിന് അല്പസ്വല്പം വ്യതിയാനമാകാം.
പുല്ലിന്റെയോ മറ്റേതെങ്കിലും തീറ്റവസ്തുവിന്റെയോ വിഹിതം കണക്കാക്കുമ്പോൾ അതിലെ ജലാംശവും പരിഗണിക്കണം.
4 കിലോ പുല്ലിൽ ഒരു കിലോ ഖരാംശം ഉണ്ടാവും.ചോളപ്പുല്ലിൽ പൊതുവേ 25 ശതമാനം ജലാംശമാണുള്ളത്.