November 27, 2026
കാലിക്കിടാവിൻ്റെ അണുബാധ തടയാം…

ജനിച്ചയുടനുള്ള കാലിക്കിടാങ്ങളെ അണുവിമുക്തമാക്കാനുള്ള മാർഗങ്ങൾ :

*ജനിച്ചയുടൻ കിടാങ്ങളുടെ പൊക്കിൾക്കൊടിയുടെ ഭാഗം ഏഴ് ശതമാനം ടിഞ്ചർ അയഡിൻ ലായനിയിൽ മുക്കി അണുവിമുക്തമാക്കണം.

*പൊക്കിൾക്കൊടിയിലെ മുറിവ് ഉണങ്ങുന്നതുവരെ ദിവസവും രണ്ടോ മൂന്നോ തവണ അയഡിൻ ലായനിയിൽ മുക്കി പൊക്കിൾക്കൊടി അണുവിമുക്തമാക്കേണ്ടതുണ്ട്.

*ശരീരത്തിൽ നിന്ന് പൊക്കിൾക്കൊടി പൂർണ്ണമായി വേർപ്പെട്ടിട്ടില്ലെങ്കിൽ പൊക്കിളിന് ഒരിഞ്ച് താഴെ ടിഞ്ചർ അയഡിൻ ലായനിയിൽ മുക്കിയ ഒരു ചരട് ഉപയോഗിച്ച് കെട്ടണം.ശേഷം ബാക്കി ഭാഗം കെട്ടിന് ചുവടെ അരയിഞ്ച് മാറി അണുവിമുക്തമാക്കിയ കത്രികയോ ബ്ലേഡോ ഉപയോഗിച്ച് മുറിച്ച് മാറ്റണം.

Spread the love